scorecardresearch

പാർലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; നാളെ കേന്ദ്ര ബജറ്റ്

മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണ് നാളെ കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നത്

മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണ് നാളെ കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നത്

author-image
WebDesk
New Update
Budget 2024

ഫയൽ ചിത്രം

ന്യൂഡൽഹി :പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതി ദ്രൗപദി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ ഇന്ന് അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം സാമ്പത്തിക സർവേ അവതരിപ്പിക്കും. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ മാധ്യമങ്ങളെ കാണും.

Advertisment

പൊതു ബജറ്റ് നാളെ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണ് നാളെ നടക്കുക. തുടർച്ചയായ എട്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിർത്താനും നികുതിഘടനയിലുമുള്ള പുതിയ പ്രഖ്യാപനങ്ങൾ രാജ്യം ഉറ്റുനോക്കുകയാണ്.

നിലവിലെ ആദായ നികുതി സ്ലാബിൽ മാറ്റം വരുത്താൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പുതിയ ആദായനികുതി സ്‌കീം പ്രകാരം നിലവിൽ മൂന്ന് ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് ആദായനികുതി ഇല്ല. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13 വരെയാണ്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയാകും പ്രധാനമായും ഈ ഘട്ടത്തിലുണ്ടാകുക. രണ്ടാംഘട്ടം മാർച്ച് 10ന് തുടങ്ങി ഏപ്രിൽ നാല് വരെയുണ്ടാകും.

Read More

Advertisment
Nirmala Sitharaman Union Budget

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: