/indian-express-malayalam/media/media_files/2025/01/31/MIgTmjMG5Ed66wGH0PPY.jpg)
സാമ്പത്തിക സർവേ പാർലമെന്റിൽ
ന്യൂഡൽഹി: നടപ്പുസാമ്പത്തിക വർഷത്തിൽ 6.4 ശതമാനം ജി.ഡി.പി വളർച്ചയെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്. രാജ്യത്തെ കാർഷിക മേഖലയുടെ വളർച്ച 3.8 ശതമാനമായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വ്യവസായ മേഖല 6.2 ശതമാനം വളരുമെന്ന് പ്രവചനം. സേവനമേഖല 7.2 ശതമാനം വളരുമെന്ന് പ്രവചനം. 2025-26 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ ജിഡിപി 6.3-6.8 ശതമാനം വരെ വളരുമെന്ന് സാമ്പത്തിക സർവേ സൂചിപ്പിക്കുന്നു.
രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം 2.6 ശതമാനമായി താഴ്ന്നു. 12 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണിത്. രാജ്യത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം ഏപ്രിൽ നവംബർ കാലയളവിൽ 17.9 ശതമാനം വർധിച്ചതായി സാമ്പത്തിക സർവേ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. രാവിലെ 11 മണിക്കാണ് സംയുക്ത സഭാ സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്തത്. ഇതിനുപിന്നാലെ 2024-25 വർഷത്തെ സാമ്പത്തിക സർവ്വെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സഭയുടെ മേശപ്പുറത്ത് വെച്ചതോടെ ലോക്‌സഭാ നാളത്തേക്ക് പിരിഞ്ഞു.
മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി.അനന്ത നാഗേശ്വരന്റെ നേതൃത്വത്തിലാണ് സാമ്പത്തിക സർവേ തയ്യാറാക്കിയത്. നടപ്പുസാമ്പത്തിക വർഷത്തിലെ സമ്പദ് വ്യവസ്ഥയുടെ പ്രകടനത്തിന്റെ ഔദ്യോഗിക വിലയിരുത്തലാകുമിത്.
നാളെയാണ് രാജ്യം ഉറ്റുനോക്കുന്ന പൊതുബജറ്റ്. വയനാട് പാക്കേജ് ഉൾപ്പടെ കേരളം വലിയ പ്രതീക്ഷയോടെയാണ് കേന്ദ്ര ബജറ്റിനെ നോക്കിക്കാണുന്നത്. വഖഫ് നിയമ ഭേദഗതി ബില്ല് ഈ സമ്മേളനത്തിൽ തന്നെ പാസാക്കാൻ സാധ്യതയുണ്ട്. വഖഫ് ബില്ലിന്മേലുള്ള ജെപിസി റിപ്പോർട്ട് ഇന്ന് സഭയിൽ വെച്ചേക്കും. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ സർവ്വകക്ഷി യോഗം ചേർന്നിരുന്നു.
Read More
- മഹാലക്ഷ്മി ശ്ലോകം ചൊല്ലി മോദി; ബജറ്റ് രാജ്യത്തിന് പുതിയ ദിശ നൽകുമെന്ന് പ്രഖ്യാപനം
- ബജറ്റ് സമ്മേളനത്തിന് തുടക്കം; മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി
- കുതിച്ചുയരുന്ന സ്വർണവില; നിർണായകം കേന്ദ്ര ബജറ്റ്
- പാർലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; നാളെ കേന്ദ്ര ബജറ്റ്
- കേന്ദ്ര ബജറ്റ്; ട്രാക്കിലാകുമോ കേരളത്തിന്റെ റെയിൽ പ്രതീക്ഷകൾ ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.