/indian-express-malayalam/media/media_files/AAU6WAxUYtNdM8VImYO5.jpg)
പ്രതീകാത്മക ചിത്രം
റാഞ്ചി: ജാർഖണ്ഡിൽ ട്രെയിൻ പാളം തെറ്റി ആറുപേർക്ക് പരിക്കേറ്റു. ചക്രധർപൂരിന് സമീപത്തായി രാജ്ഖർസ്വാൻ വെസ്റ്റ് ഔട്ടറിനും ബരാബാംബൂവിനും ഇടയിൽ ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം. മൂബൈ-ഹൗറ മെയിലിന്റെ പത്ത് കോച്ചുകളാണ് പാളം തെറ്റിയത്. ഉടൻ നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം ഊർജിതമാക്കിയതിനാൽ കൂടുതൽ അപകടം ഒഴിവായി. പരിക്കേറ്റവരെ ഉടൻ ചക്രധർപൂരിലെ വിവിധ ആശൂപത്രികളിൽ പ്രവേശിപ്പിച്ചു.
ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ വിവിധ സർവ്വീസുകൾ താളം തെറ്റി. ചക്രധർപൂർ ഡിവിഷൻ വഴിയുള്ള നിരവധി ട്രെയിൻ സർവ്വീസുകൾ വൈകിയാണ് ഓടുന്നത്. ഇതുവഴിയുള്ള ഗതാഗതം വളരെ വേഗത്തിൽ പുനസ്ഥാപിക്കുമെന്ന് സൗത്ത് ഈസ്റ്റേൺ റെയിൽവേ അധികൃതർ പറഞ്ഞു.
Read More
- വയനാട്ടിൽ രണ്ടിടങ്ങളിൽ വൻ ഉരുൾപൊട്ടൽ
- പെരുംമഴ: നദികളിൽ ജലനിരപ്പുയർന്നു,വ്യാപക നാശനഷ്ടം
- ഷിരൂർ ദൗത്യം താൽകാലികമായി അവസാനിപ്പിച്ചു; തുടരണമെന്ന്കേരളം, മുഖ്യമന്ത്രിക്ക് കത്ത്
- മൂന്നാമതും പിണറായി അധികാരത്തിൽ എത്തുമെന്ന് വെള്ളാപ്പള്ളി
- സിപിഎമ്മിനെതിരെ തുറന്നടിച്ച് മുൻ സംസ്ഥാന കമ്മറ്റിയംഗം
- കോടതി വിധികൾ സ്വാഗതം ചെയ്ത ഗവർണ്ണർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.