/indian-express-malayalam/media/media_files/aYh5g4KOPUdpfKPkPy3L.jpg)
ഷെഹ്ബാസ് ഷെരീഫിന് തിങ്കളാഴ്ച രാഷ്ട്രപതിയുടെ വസതിയായ ഐവാൻ ഇ സദറിൽ സത്യവാചകം ചൊല്ലിക്കൊടുക്കും (ഫൊട്ടോ: X/ narne kumar06)
കറാച്ചി: പാക്കിസ്ഥാനിൽ ഷെഹ്ബാസ് ഷെരീഫ് ഞായറാഴ്ച രണ്ടാം തവണയും പാകിസ്ഥാൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ഷെഹ്ബാസിന് തിങ്കളാഴ്ച രാഷ്ട്രപതിയുടെ വസതിയായ ഐവാൻ-ഇ-സദറിൽ സത്യവാചകം ചൊല്ലിക്കൊടുക്കും.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട സഖ്യ സർക്കാർ പാർലമെൻ്റിൽ ഭൂരിപക്ഷം നേടിയിട്ടുണ്ട്. 336 അംഗ സഭയിൽ പാകിസ്ഥാൻ മുസ്ലീം ലീഗ് നവാസ് (പിഎംഎൽ-എൻ), പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) എന്നിവയുടെ സമവായ സ്ഥാനാർത്ഥിയായ 72 കാരനായ ഷെഹ്ബാസിന് 201 വോട്ടുകൾ ലഭിച്ചു.
അതേസമയം, ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിൻ്റെ (പിടിഐ) പ്രതിനിധിയും ഷെഹ്ബാസിൻ്റെ എതിരാളിയുമായ ഒമർ അയൂബ് ഖാന് 92 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. പിടിഐ പിന്തുണയുള്ള നിയമസഭാംഗങ്ങളുടെ ബഹളത്തിനും മുദ്രാവാക്യത്തിനും ഇടയിലാണ് പുതിയ പാർലമെൻ്റിൻ്റെ സമ്മേളനം ചേർന്നത്.
തിങ്കളാഴ്ച രാഷ്ട്രപതിയുടെ വസതിയായ ഐവാൻ-ഇ-സദറിൽ വെച്ച് ഷെഹ്ബാസിന് സത്യവാചകം ചൊല്ലിക്കൊടുക്കും. പൊതുതിരഞ്ഞെടുപ്പ് നടത്താൻ പാർലമെൻ്റ് പിരിച്ചുവിടുന്നതിന് മുമ്പ് 2022 ഏപ്രിൽ മുതൽ 2023 ഓഗസ്റ്റ് വരെ ഷെഹ്ബാസ് ഒരു കൂട്ടുകക്ഷി സർക്കാരിൻ്റെ പ്രധാനമന്ത്രിയായിരുന്നു.
Read More
- സിദ്ധാർത്ഥന്റെ മരണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
- മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ബഹിരാകാശത്തേക്ക്; ഗഗൻയാൻ ദൗത്യസംഘത്തിന്റെ തലവൻ
- 370 സീറ്റുകൾ മാത്രമല്ല, ബിജെപി ലക്ഷ്യം വെക്കുന്നത് 50 ശതമാനം വോട്ടും
- ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചിടത്ത് കോൺഗ്രസ്-ആം ആദ്മി പാർട്ടി സീറ്റുകളിൽ ധാരണയായി
- കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി മമത; ബംഗാളിലെ 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.