/indian-express-malayalam/media/media_files/bOsSZchYtQGKRbn2gvHo.jpg)
പ്രശാന്ത് ബാലകൃഷ്ണൻ നായർ
തിരുവനന്തപുരം: മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ബഹിരാകാശത്തേക്ക്. ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിന്റെ തലവനായാണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ അഭിമാനകരമായ ബഹിരാകാശ യാത്ര ചെയ്യുക. നാല് പേരാണ് സംഘത്തിലുള്ളത്. അംഗത് പ്രതാപ്, അജിത് കൃഷ്ണൻ, ശുഭാൻശു ശുക്ല എന്നിവരാണ് സംഘത്തിലുള്ളത്. പാലക്കാട് നെന്മാറ സ്വദേശിയാണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ.
/indian-express-malayalam/media/media_files/pB3XbzfAB6VCTPgVxrg5.jpg)
ഇന്ത്യയുടെ അഭിമാനമാനമായ ഗഗൻയാൻ ദൗത്യത്തിനായുള്ള സംഘാംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അവതരിപ്പിച്ചത്. പാലക്കാട് സ്വദേശിയായ വ്യോമ സേന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ, അജിത്ത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗത് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുഭാശു ശുക്ല എന്നിവർ നിലവിൽ ഗഗൻയാൻ ദൗത്യത്തിനായി പരിശീലനത്തിലാണ്.
തുമ്പ വി.എസ്.എസ്‍.സിയിൽ നടന്ന ചടങ്ങില്‍ നാലുപേരെയും വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് പ്രഖ്യാപനം നടത്തിയത്. ബഹിരാകാശ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ട നാല് പേർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്ട്രനോട്ട് ബാഡ്ജുകളും സമ്മാനിച്ചു.
/indian-express-malayalam/media/media_files/LNQ2wigSUj4KcQnmcMQO.jpg)
ഗഗൻയാൻ യാത്രക്കുള്ള സംഘത്തെ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണനായിരിക്കും നയിക്കുകയെന്നത് മലയാളികൾക്ക് അഭിമാനം നൽകുന്നൊരു പ്രഖ്യാപനമായി മാറുകയാണ്. ബാലകൃഷ്ണൻ-പ്രമീള ദമ്പതികളുടെ മകനാണ് അദ്ദേഹം.
പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായര്‍ 1999ലാണ് വ്യോമസേനയില്‍ ചേരുന്നത്. ഇപ്പോള്‍ വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനാണ്. നാലുപേരില്‍ മൂന്നുപേരായിരിക്കും ബഹിരാകാശത്തേക്ക് പോവുക. ഇന്ത്യയുടെ മനുഷ്യനെ വഹിച്ചുള്ള ആദ്യ ബഹിരാകാശ ദൗത്യത്തിന്‍റെ തലവൻ മലയാളിയാണെന്നത് കേരളത്തിനിത് അഭിമാനനിമിഷമാണ്.
Read More
- മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ബഹിരാകാശത്തേക്ക്; ഗഗൻയാൻ ദൗത്യസംഘത്തിന്റെ തലവൻ
- 370 സീറ്റുകൾ മാത്രമല്ല, ബിജെപി ലക്ഷ്യം വെക്കുന്നത് 50 ശതമാനം വോട്ടും
- ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചിടത്ത് കോൺഗ്രസ്-ആം ആദ്മി പാർട്ടി സീറ്റുകളിൽ ധാരണയായി
- കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി മമത; ബംഗാളിലെ 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.