scorecardresearch

370 സീറ്റുകൾ മാത്രമല്ല, ബിജെപി ലക്ഷ്യം വെക്കുന്നത് 50 ശതമാനം വോട്ടും

ഈ കണക്കുകൂട്ടലാണ് പുതിയ സഖ്യകക്ഷികളെയും മറ്റ് പാർട്ടികളിലെ നേതാക്കളെയും തങ്ങളുടെ ക്യാമ്പിലേക്ക് എത്തിക്കുന്നതിന് പിന്നിൽ

ഈ കണക്കുകൂട്ടലാണ് പുതിയ സഖ്യകക്ഷികളെയും മറ്റ് പാർട്ടികളിലെ നേതാക്കളെയും തങ്ങളുടെ ക്യാമ്പിലേക്ക് എത്തിക്കുന്നതിന് പിന്നിൽ

author-image
WebDesk
New Update
Bjp 2024

എക്സ്പ്രസ് ഫൊട്ടോ

പൊതുതിരഞ്ഞെടുപ്പ് അടുക്കുന്തോറും, കഴിഞ്ഞ തവണ വിജയിച്ച മണ്ഡലങ്ങളുടെ എണ്ണത്തേക്കാൾ 67 സീറ്റെന്ന ലക്ഷ്യമാണ് ഒരോ പൊതുസമ്മേളനങ്ങളിലും ലോക്സഭയിലുമടക്കം ബിജെപിയും നരേന്ദ്രമോദിയും ആവർത്തിച്ച് പ്രഖ്യാപിക്കുന്നത്. എന്നാൽ കേവലം സീറ്റുകളുടെ എണ്ണം മാത്രം വർദ്ധിപ്പിക്കുക എന്നതല്ല ബിജെപി ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നത് വ്യക്തമാണ്. കൂടുതൽ സീറ്റ് ലക്ഷ്യം പ്രഖ്യാപിക്കുകയും മൂന്നാം തവണ അധികാരത്തിലേറാനുള്ള പദ്ധതികളെക്കുറിച്ച് സംസാരിക്കുകയും ചെയ്തുകൊണ്ട് മോദി സർക്കാർ തങ്ങളുടെ ആത്മവിശ്വാസത്തിന് അടിവരയിട്ടുകൊണ്ട് രാജ്യത്താകമാനം വോട്ട് ശതമാനം വർദ്ധിപ്പിക്കാൻ കൂടിയാണ് ശ്രമിക്കുന്നത്.  

Advertisment

ബി.ജെ.പിക്ക് 370 സീറ്റും എൻ.ഡി.എക്ക് 400-ലധികം സീറ്റുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെങ്കിൽ, അടുത്ത സർക്കാരിൽ നിലവിലെ മന്ത്രിസ്ഥാനങ്ങൾക്കായി 100 ദിവസത്തെ പദ്ധതി തയ്യാറാക്കാൻ അദ്ദേഹം തന്റെ കാബിനറ്റ് അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചെറുതും വലുതുമായ മറ്റ് പാർട്ടികളിൽ നിന്ന് തങ്ങളുടെ ക്യാമ്പിലേക്ക് ആകർഷിക്കാൻ ബിജെപി പുതിയ സഖ്യങ്ങളെയും നേതാക്കളെയും ദൈനംദിനം പിന്തുടരുകയാണ്. ആന്ധ്രാപ്രദേശിൽ ടിഡിപി-ജനസേന പാർട്ടിയുമായും ഉത്തർപ്രദേശിൽ രാഷ്ട്രീയ ലോക്ദളുമായും ധാരണയായതായി പാർട്ടി നേതാക്കൾ പറഞ്ഞു, അതേസമയം കർഷക പ്രതിഷേധം മൂലം തിരിച്ചടി നേരിട്ടെങ്കിലും അകാലിദളുമായി പിൻവാതിൽ ചർച്ചകൾ തുടരുകയാണ്.

മുൻ പ്രധാനമന്ത്രിമാരായ പി വി നരസിംഹ റാവു, ചൗധരി ചരൺ സിംഗ്, എം എസ് സ്വാമിനാഥൻ, കർപ്പൂരി ഠാക്കൂർ എന്നിവർക്കുള്ള ഭാരതരത്‌നങ്ങളുടെ നിരയും ഒരു തിരഞ്ഞെടുപ്പ് വർഷത്തിൽ പ്രത്യേക രാഷ്ട്രീയ സന്ദേശങ്ങളെ ലക്ഷ്യം വച്ചുള്ള പ്രഖ്യാപനങ്ങളായാണ് വിലയിരുത്തപ്പെടുന്നത്. 

ഈ ഘട്ടം ഘട്ടമായുള്ള ബിജെപിയുടെ ഒരോ തന്ത്രങ്ങൾക്കും മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. സമഗ്രമായ ഭൂരിപക്ഷം നേടുക മാത്രമല്ല, വോട്ട് വിഹിതത്തിന്റെ അടിസ്ഥാനത്തിൽ 50% വരെ എത്തുകയും ചെയ്യുക.  ആകസ്മികമായി, 2019-ൽ 64% വോട്ടർമാർ ബിജെപിക്ക് വോട്ട് ചെയ്തില്ല എന്ന വസ്തുതയിൽ പ്രതിപക്ഷത്തിന് ഇപ്പോഴും പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷയിലാണ് അവർ ഇന്ത്യാ സഖ്യത്തിന് രൂപം നൽകിയിരിക്കുന്നത് പോലും. 

Advertisment

 വാസ്‌തവത്തിൽ, ബി.ജെ.പി ഗവൺമെന്റിന് അത് മറികടക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു പ്രത്യേക കണക്കുണ്ട്: 1984-ലെ ഇന്ദിരാഗാന്ധി വധത്തിന് ശേഷമുള്ള തിരഞ്ഞെടുപ്പിൽ 414 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് നേടിയ 46.86% വോട്ടുകൾ (ഒരു പാർട്ടി നേടിയ ഏറ്റവും വലിയ സീറ്റുകളിൽ ഇന്നും ഇത് റെക്കോർഡാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, 2019 ൽ നേടിയ 37.36% വോട്ടിൽ നിന്ന് 50% ലേക്ക് ഉയരാൻ, മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ബിജെപിക്ക് അവരുടെ വോട്ട് വിഹിതം വർദ്ധിപ്പിക്കേണ്ടതുണ്ട്.

370 സീറ്റുകൾ എന്ന ലക്ഷ്യം മോദി തന്നെ പറയുമ്പോഴും മുതിർന്ന നേതാക്കൾ, ഹിന്ദി ഹൃദയഭൂമിയിലും മറ്റ് പരമ്പരാഗത കോട്ടകളിലും പാർട്ടിയുടെ നേട്ടങ്ങൾ ഇതിനകം പൂരിതമാക്കിയതിനാൽ, ആ സംഖ്യയിലേക്ക് മുന്നോട്ട് പോകുന്നത്ശ്രമകരമാണെന്ന് സമ്മതിക്കുന്നു.

2019-ൽ രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽ ബിജെപി എല്ലാ സീറ്റുകളും പിടിച്ചെടുത്തു, മധ്യപ്രദേശിൽ ഒന്നും ഛത്തീസ്ഗഡിൽ രണ്ടും മാത്രം നഷ്ടപ്പെട്ടു, ബിഹാറിൽ ഒരു സീറ്റൊഴികെ മറ്റെല്ലാ സീറ്റുകളും അവരുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം നേടിയപ്പോൾ ഏറ്റവും കൂടുതൽ ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനമായ ഉത്തർപ്രദേശിൽ, 80 മണ്ഡലങ്ങളിൽ 62ലും ബി.ജെ.പി വിജയിച്ചിരുന്നു. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി തകർച്ച നേരിട്ടദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയിൽ പോലും, 2019ൽ 29ൽ 28 സീറ്റും ബിജെപി നേടിയിരുന്നു. അവശേഷിക്കുന്ന ഏക എംപി സുമലത അംബരീഷ് (സ്വതന്ത്ര) ലോക്‌സഭയിൽ മോദി സർക്കാരിന് പിന്തുണ നൽകുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും, സഖ്യകക്ഷിയായി ജെഡി(എസുമായി) സഖ്യമുണ്ടാക്കിയ ശേഷം ആധിപത്യം നിലനിർത്താമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

തങ്ങളുടെ സാന്നിധ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ വിജയിക്കാത്ത സംസ്ഥാനങ്ങളായ ഒഡീഷയിലും തെലങ്കാനയിലും പാർട്ടി അംഗസംഖ്യ വർദ്ധിപ്പിക്കുമെന്ന് ബിജെപി നേതാക്കൾ പറയുന്നു. എന്നിരുന്നാലും, ഈ സംഖ്യകളെല്ലാം കൈവശം വച്ചാലും ബിജെപിയുടെ എണ്ണം 370 കടക്കില്ല. അതുകൊണ്ട് തന്നെ ആന്ധ്രാപ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ സഖ്യത്തിനുള്ള ശ്രമങ്ങളിലൂടെ, ബിജെപിക്ക് സീറ്റുകൾ ലഭിച്ചില്ലെങ്കിലും, ഈ കൂട്ടുകെട്ടുകളുടെ ശക്തിയിൽ വോട്ട് പിടിക്കാൻ കഴിയും.

അടുത്തിടെ നടന്ന ബിജെപിയുടെ ദേശീയ കൺവെൻഷൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്ത് തലം വരെ തങ്ങളുടെ  പ്രവർത്തകർക്ക് പ്രത്യേക ചുമതലകൾ നൽകി. സന്ദേശം ശക്തിപ്പെടുത്തുന്നതിനായി പാർട്ടി ഇനി സംസ്ഥാന, ജില്ല, ബ്ലോക്ക്, ബൂത്ത് തല യോഗങ്ങൾ നടത്തും. രാമക്ഷേത്ര ഉദ്ഘാടനം ഇതിനകം പകുതി ജോലികൾ പൂർത്തിയാക്കിയതോടെ, പ്രത്യേകിച്ച് ഹിന്ദുത്വത്തിൽ, ബിജെപി അതിന്റെ “സന്ദേശമയക്കൽ” മോഡുലേറ്റ് ചെയ്യുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആക്രമണോത്സുകമായ ഹിന്ദുത്വയ്ക്ക് പിന്നിൽ വോട്ടുകൾ ഏകീകരിക്കാൻ കഴിയുമെങ്കിലും, ദക്ഷിണേന്ത്യയിലെ വോട്ടർമാരെ അത് സ്വാധീനിക്കാനിടയില്ല, അതിനാൽ അവിടങ്ങളിൽ മോദിയുടെ ജനപ്രീതിയാകും പ്രധാന ആയുധം. 

ഭൂരിപക്ഷം വോട്ടുകളുടെ വിജയത്തിലൂടെ പ്രതിപക്ഷത്തിന് നിർണായക സന്ദേശം നൽകുന്നതിനു പുറമേ, തന്രെ അടുത്ത സർക്കാർ സ്വീകരിക്കാൻ ആഗ്രഹിക്കുന്ന നടപടികളിലെ അവശേഷിക്കുന്ന തടസ്സങ്ങൾ ഇത്തരം സംഖ്യകളിലൂടെ നീക്കുമെന്ന് മോദി വിശ്വസിക്കുന്നതായി നേതാക്കൾ വ്യക്തമാക്കുന്നു.

Read More:

Narendra Modi Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: