scorecardresearch

ഉത്തരാഖണ്ഡിന് പിന്നാലെ ഏക സിവിൽ കോഡുമായി അസം സർക്കാരും; മുസ്ലീം വിവാഹ നിയമം പിൻവലിച്ചു

ഉത്തരാഖണ്ഡിന് സമാനമായി അസമിലും ആദിവാസി സമൂഹങ്ങളെ യുസിസിയിൽ നിന്ന് ഒഴിവാക്കുമെന്ന് അസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു

ഉത്തരാഖണ്ഡിന് സമാനമായി അസമിലും ആദിവാസി സമൂഹങ്ങളെ യുസിസിയിൽ നിന്ന് ഒഴിവാക്കുമെന്ന് അസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു

author-image
WebDesk
New Update
Himanta

എക്സ്പ്രസ് ഫയൽ ചിത്രം

ഗുവാഹത്തി: ഉത്തരാഖണ്ഡിന് പിന്നാലെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള സുപ്രധാന നീക്കവുമായി അസമിലെ ബിജെപി സർക്കാരും. ഇതിന്റെ ആദ്യ പടിയെന്നോണം 1935 ലെ അസം മുസ്ലീം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമം റദ്ദാക്കാൻ അസം മന്ത്രിസഭ വെള്ളിയാഴ്ച തീരുമാനിച്ചു. വെള്ളിയാഴ്ച്ച അർദ്ധരാത്രിയോടെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. 

Advertisment

വർഷങ്ങളുടെ പഴക്കമുള്ള അസം മുസ്ലീം വിവാഹങ്ങൾ & വിവാഹമോചന രജിസ്ട്രേഷൻ നിയമം റദ്ദാക്കാൻ  മന്ത്രിസഭ സുപ്രധാന തീരുമാനമെടുത്തുവെന്നും നിയമപ്രകാരം വധൂവരന്മാർ 18-ഉം 21-ഉം വയസ്സിൽ എത്തിയിട്ടില്ലെങ്കിൽ പോലും വിവാഹ രജിസ്ട്രേഷൻ അനുവദിക്കുന്ന വ്യവസ്ഥകൾ ഈ നിയമത്തിൽ അടങ്ങിയിരിക്കുന്നുവെന്നും ഹിമന്ത പറഞ്ഞു. അസമിൽ ശൈശവ വിവാഹം നിരോധിക്കുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പാണ് ഈ നീക്കമെന്നും അസം മുഖ്യമന്ത്രി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. 2011 ലെ സെൻസസ് പ്രകാരം, അസമിലെ ജനസംഖ്യയുടെ 34% മുസ്ലീങ്ങളാണ്, മൊത്തം ജനസംഖ്യ 3.12 കോടിയിൽ 1.06 കോടിയാണ്.

"കൊളോണിയൽ ആക്റ്റ്" എന്ന് വിളിക്കുന്നത് നിർത്തലാക്കാനുള്ള അസം ക്യാബിനറ്റ് തീരുമാനം യൂണിഫോം സിവിൽ കോഡിലേക്കുള്ള യാത്രയിലെ വളരെ പ്രധാനപ്പെട്ട ചുവടുവയ്പാണെന്ന് മന്ത്രി ജയന്ത മല്ല ബറുവ പറഞ്ഞു.“1935 ലെ അസം മുസ്ലീം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമതതിന്റെ അടിസ്ഥാനത്തിൽ 94 മുസ്ലീം രജിസ്ട്രാർമാർ സംസ്ഥാനത്ത് മുസ്ലീം വിവാഹങ്ങളുടെ രജിസ്ട്രേഷനും വിവാഹമോചനവും ചെയ്തുവരുന്നു, ഇതാണ് ഇപ്പോൾ റദ്ദാക്കപ്പെടുന്നത്. ഇന്നത്തെ കാബിനറ്റ് യോഗം ഈ നിയമം നീക്കം ചെയ്തതിന്റെ ഫലമായി, ഈ നിയമത്തിലൂടെ മുസ്ലീം വിവാഹ രജിസ്ട്രേഷനോ വിവാഹമോചന രജിസ്ട്രേഷനോ നടക്കില്ല. ഞങ്ങൾക്ക് ഒരു സ്പെഷ്യൽ മാര്യേജ് ആക്ട് ഉണ്ട്, അതിനാൽ എല്ലാ വിവാഹങ്ങളും സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം നടക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.

"അത്തരം രജിസ്ട്രേഷനായി അപേക്ഷിച്ചാൽ, നിശ്ചിത പരിധിക്കുള്ളിൽ നടപ്പിലാക്കിയിട്ടുള്ള" മുസ്ലീം വിവാഹങ്ങളും വിവാഹമോചനങ്ങളും രജിസ്റ്റർ ചെയ്യുന്നതിനായി മുസ്ലീമായ ഏതൊരു വ്യക്തിക്കും ലൈസൻസ് നൽകാൻ ഈ നിയമം സംസ്ഥാന സർക്കാരിനെ അധികാരപ്പെടുത്തിയിരുന്നു. അത്തരം രജിസ്ട്രാർമാരുടെ വ്യാപ്തിയും ഉത്തരവാദിത്വങ്ങളും ഇത് വ്യക്തമാക്കിയിട്ടുണ്ട്.

Advertisment

ഇതിനെ "കൊളോണിയൽ ആക്റ്റ്" എന്നും "ഇന്നത്തെ സമൂഹത്തിന് യോജിച്ചതല്ല" എന്നും വിശേഷിപ്പിച്ച ബറുവ, ശൈശവ വിവാഹത്തിനെതിരായ സംസ്ഥാന ഗവൺമെന്റിന്റെ അടിച്ചമർത്തലുമായി ഈ തീരുമാനത്തെ ബന്ധിപ്പിച്ചു, അതിന്റെ ഭാഗമായി 4,000-ത്തിലധികം ആളുകൾ അറസ്റ്റിലായി.

“ഇത് (അസാധുവാക്കപ്പെട്ട നിയമം) വഴി പ്രായപൂർത്തിയാകാത്ത വിവാഹങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്നതായാണ് കണ്ടുവരുന്നത്. 21 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെയും 18 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെയും വിവാഹമാണ് അത് വഴി നടന്നുവന്നിരുന്നത്. അതിനാൽ ശൈശവവിവാഹം പൂർണമായും ഇല്ലാതാക്കാൻ സാധിക്കുന്നതിലേക്കുള്ള വലിയ ചുവടുവയ്പാണിത്," അദ്ദേഹം പറഞ്ഞു.

രജിസ്ട്രാർക്ക് ആരാണ് വിവാഹ അപേക്ഷകൾ നൽകേണ്ടതെന്ന് വ്യക്തമാക്കുന്ന നിയമത്തിലെ ഒരു ക്ലോസ് പ്രസ്താവിച്ചു, “വധുവും വരനും അല്ലെങ്കിൽ ഇരുവരും പ്രായപൂർത്തിയാകാത്തവരാണെങ്കിൽ, അവരുടെ നിയമാനുസൃത രക്ഷാകർത്താക്കൾ അവരുടെ പേരിൽ അപേക്ഷ നൽകണം…” ഈ നിയമത്തിന് കീഴിൽ പ്രവർത്തിക്കുന്ന 94 രജിസ്ട്രാർമാരെ ബന്ധപ്പെട്ട ജില്ലാ കമ്മീഷണർമാർ കസ്റ്റഡിയിൽ എടുക്കുമെന്നും അവർക്ക് ഒറ്റത്തവണ സാമ്പത്തിക നഷ്ടപരിഹാരമായി 2 ലക്ഷം രൂപ നൽകാൻ മന്ത്രിസഭ തീരുമാനിച്ചതായും ബറുവ പറഞ്ഞു.

ഏകീകൃത സിവിൽ കോഡ് അവതരിപ്പിക്കുന്നതിനായി അസം സർക്കാർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ശർമ്മ ആവർത്തിച്ച് പറഞ്ഞു. ബഹുഭാര്യത്വത്തെ ക്രിമിനൽ കുറ്റമാക്കി മാറ്റി അത് നിരോധിക്കുന്നതിനുള്ള ബില്ലും തയ്യാറാക്കിവരികയാണ്.

സംസ്ഥാന സർക്കാർ ബഹുഭാര്യത്വ വിരുദ്ധ ബില്ലിന്റെ അവസാന ഒരുക്കത്തിലാണ്. ഇപ്പോൾ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഇത് അവതരിപ്പിക്കാനിരിക്കുകയായിരുന്നുവെന്നും ചില നടപടി ക്രമങ്ങൾ കൂടി പൂർത്തിയാവാനുണ്ടെന്നും ഹിമന്ത വ്യക്തമാക്കി. ഉത്തരാഖണ്ഡിന് സമാനമായി അസമിലും ആദിവാസി സമൂഹങ്ങളെ യുസിസിയിൽ നിന്ന് ഒഴിവാക്കുമെന്ന് ശർമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു.

Read More:

Bjp Assam Uniform Civil Code

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: