scorecardresearch

ജനാധിപത്യത്തിലെ 'കുതിരക്കച്ചവടത്തിൽ' ആശങ്ക; ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പ് അട്ടിമറിയിൽ സുപ്രീം കോടതി

ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിൽ കൃത്രിമം നടന്നുവെന്ന കേസ് പരിഗണിക്കവേയാണ് കോടതി ആശങ്ക പങ്കുവെച്ചത്

ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിൽ കൃത്രിമം നടന്നുവെന്ന കേസ് പരിഗണിക്കവേയാണ് കോടതി ആശങ്ക പങ്കുവെച്ചത്

author-image
WebDesk
New Update
supreme court | 370 article

ഫയൽ ചിത്രം

ഡൽഹി: ജനാധിപത്യപരമായി നടക്കേണ്ട തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ കുതിരക്കച്ചവടം നടക്കുന്നതിൽ ആശങ്ക പങ്കുവെച്ച് സുപ്രീം കോടതി. ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിൽ കൃത്രിമം നടന്നുവെന്ന കേസ് പരിഗണിക്കവേയാണ് കോടതി ഇക്കാര്യത്തിലെ ആശങ്ക പങ്കുവെച്ചത്. വാദത്തിനിടെ എട്ട് ബാലറ്റ് പേപ്പറുകളിൽ എന്തിനാണ് എക്‌സ് മാർക്ക് ഇട്ടതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പ്രിസൈഡിംഗ് ഓഫീസർ അനിൽ മസിഹിനോട് ചോദിച്ചു. 

Advertisment

പുതിയ തിരഞ്ഞെടുപ്പിന് പകരം നിലവിലുള്ള ബാലറ്റ് പേപ്പറുകളുടെ അടിസ്ഥാനത്തിലായിരിക്കും ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക. ഇതിനായി ബാലറ്റ് പേപ്പറുകളും വോട്ടെണ്ണൽ ദിവസത്തെ മുഴുവൻ വീഡിയോ റെക്കോർഡിംഗും ചൊവ്വാഴ്ച പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. 

തിരഞ്ഞെടുപ്പ് സംബന്ധിച്ച രേഖകൾ സുരക്ഷിതമായി ഡൽഹിയിൽ എത്തിക്കാൻ ജുഡീഷ്യൽ ഓഫീസറെ നിയോഗിക്കാൻ പഞ്ചാബ്-ഹരിയാന ഹൈക്കോടതി രജിസ്ട്രാർ ജനറലിനോട് കോടതി നിർദ്ദേശിച്ചു. ‘എക്സ്’ മാർക്ക് അവഗണിച്ചാണ് വോട്ടുകൾ എണ്ണുക. ബാലറ്റുകൾ എണ്ണാനും ഫലം പ്രഖ്യാപിക്കാനും ഒരു ന്യൂട്രൽ ഓഫീസറെ റിട്ടേണിംഗ് ഓഫീസറായി നാമനിർദ്ദേശം ചെയ്യാൻ ചണ്ഡീഗഢ് ഡെപ്യൂട്ടി കമ്മീഷണറോട് ആവശ്യപ്പെടുമെന്നും കോടതി വ്യക്തമാക്കി.

“ഞങ്ങൾ തന്നെ 2 മണിക്ക് രേഖകൾ പരിശോധിക്കും,” ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു. " മേയർ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കേസ് ചൊവ്വാഴ്ചയ്ക്ക് പകരം മറ്റേതെങ്കിലും ദിവസം പരിഗണിക്കണമെന്ന ഹർജി കോടതി നിരസിച്ചു.

Advertisment

ജഡ്ജിമാരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മസിഹ് പറഞ്ഞു, “ഇതിനകം തന്നെ വികൃതമാക്കിയ” എട്ട് ബാലറ്റ് പേപ്പറുകളിൽ താൻ “എക്സ്” അടയാളം ഇട്ടെന്നും ആം ആദ്മി പാർട്ടി (എഎപി) കൗൺസിലർമാർ ബഹളം സൃഷ്ടിച്ച് ബാലറ്റ് പേപ്പറുകൾ തട്ടിയെടുക്കാൻ ശ്രമിച്ചതായും ആരോപിച്ചു.“നിങ്ങൾ എന്തിനാണ് ബാലറ്റ് പേപ്പറുകൾ വികൃതമാക്കിയത്? ബാലറ്റ് പേപ്പറിൽ ഒപ്പിട്ടാൽ മതി. ബാലറ്റ് പേപ്പറിൽ നിങ്ങൾക്ക് മറ്റ് മാർക്ക് ഇടാമെന്ന് ചട്ടങ്ങളിൽ എവിടെയാണ് പറഞ്ഞിരിക്കുന്നത്, ”ബാലറ്റ് പേപ്പറുകളിൽ എട്ടിന് ‘എക്സ്’ മാർക്ക് ഇട്ടതായി കോടതിയെ അറിയിച്ചതിന് ശേഷം സിജെഐ മസിഹിനോട് ചോദിച്ചു."...അയാളെ പ്രോസിക്യൂട്ട് ചെയ്യണം. അദ്ദേഹം തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടുകയാണ്,” ചീഫ് ജസ്റ്റിസ് പറഞ്ഞു.

നേരത്തെ, റിട്ടേണിംഗ് ഓഫീസർ ബാലറ്റ് പേപ്പറുകളിൽ കൃത്രിമം കാണിച്ചു എന്നത്  വ്യക്തമാണെന്നും അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യണമെന്നും നിരീക്ഷിച്ച് സുപ്രീം കോടതി നേരത്തെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.

ചണ്ഡീഗഢിൽ പുതിയ മേയർ തിരഞ്ഞെടുപ്പിന് ശ്രമിക്കുന്ന പാർട്ടിക്ക് ഇടക്കാല ആശ്വാസം നൽകാൻ വിസമ്മതിച്ച പഞ്ചാബ്, ഹരിയാന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് എഎപി കൗൺസിലർമാരിൽ ഒരാളായ കുൽദീപ് കുമാർ സുപ്രീം കോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന ആരോപണത്തെത്തുടർന്ന് ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) മനോജ് സോങ്കറിനെ മേയറായി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹം സ്ഥാനം രാജിവെച്ചിരുന്നു.

Read More:

Supreme Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: