scorecardresearch

ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആർഒ

കാലാവസ്ഥ പ്രവചനം, പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പ്, കാട്ടു തീ, സമുദ്രത്തിലെ മാറ്റങ്ങൾ തുടങ്ങിയ വിവരങ്ങൾ മനസിലാക്കാൻ ഇന്‍സാറ്റ് 3ഡിഎസിലൂടെ സാധിക്കും

കാലാവസ്ഥ പ്രവചനം, പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പ്, കാട്ടു തീ, സമുദ്രത്തിലെ മാറ്റങ്ങൾ തുടങ്ങിയ വിവരങ്ങൾ മനസിലാക്കാൻ ഇന്‍സാറ്റ് 3ഡിഎസിലൂടെ സാധിക്കും

author-image
WebDesk
New Update
ISRO, INSAT

ചിത്രം:​ ഐഎസ്​ആർഒ

ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം, ഇൻസാറ്റ് 3 ഡിഎസ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ നിന്നാണ് ജിയോസിൻക്രണസ് ലോഞ്ച് വെഹിക്കിൾ എഫ് 14 (ജിഎസ്എൽവി-എഫ്14) ഓൺബോർഡ് ഇൻസാറ്റ് -3ഡിഎസ് എന്ന കാലാവസ്ഥാ ഉപഗ്രഹം വിക്ഷേപിച്ചത്.

Advertisment

തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എഞ്ചിൻ ഉപയോഗിച്ചുള്ള റോക്കറ്റിൻന്റെ 16-ാമത് ദൗത്യമാണിത്. കാലാവസ്ഥ പ്രവചനം, പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പ്, കാട്ടു തീ, മേഘങ്ങളുടെ സഞ്ചാരം, സമുദ്രത്തിലെ മാറ്റങ്ങൾ തുടങ്ങിയവിവരങ്ങൾ മനസിലാക്കാനും ഇന്‍സാറ്റ് 3ഡിഎസിലൂടെ സാധിക്കും. സ്ഥലപരമായി സ്ഥിരതയുള്ള ഡാറ്റ നൽകുമെന്നും ഐഎസ്ആർഒ വ്യക്തമാക്കുന്നു. 

വിക്ഷേപണത്തിന് ഏകദേശം 18 മിനിറ്റ് ശേഷം, ഉപഗ്രഹത്തെ 36,647 km x 170 km ദീർഘവൃത്ത ഭ്രമണപഥത്തിൽ എത്തിക്കും. 2,274 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന് പത്തുവർഷത്തെ ആയുസാണ് കണക്കാക്കുന്നത്. 2013ൽ വിക്ഷേപിച്ച ഇൻസാറ്റ് 3ഡി, 2016ൽ വിക്ഷേപിച്ച ഇൻസാറ്റ് 3ഡിആർ എന്നീ ഉപഗ്രഹങ്ങളുടെ പ്രവർത്തനം  ഇന്‍സാറ്റ് 3ഡിഎസ് ഏറ്റെടുക്കും.

ദൗത്യം വിജയിച്ചാൽ, സമുദ്രത്തിന്റെയും ഉപരിതലത്തിന്റേയും വിപുലമായ കാലാവസ്ഥാ നിരീക്ഷണങ്ങൾ അതോടെ എളുപ്പമാകും. ഇടിമിന്നൽ പോലുള്ള അതിതീവ്ര കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഹ്രസ്വ-ദൂര പ്രവചനങ്ങൾ, വ്യോമയാന ദൃശ്യം, കാട്ടുതീ, പുക, മഞ്ഞ് മൂടൽ, കാലാവസ്ഥാ എന്നിവയുടെ പഠനത്തിന് ഉപ​ഗ്രഹം മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആർഒ.

Advertisment

"വികൃതിയായ ആൺകുട്ടി" എന്ന് വിളിപ്പേരുള്ള റോക്കറ്റിന്രെ സ്പോട്ട് റെക്കോർഡിന് ഇത് ഒരു നിർണായക ദൗത്യമാണ്. തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എഞ്ചിൻ ഉപയോഗിച്ചുള്ള റോക്കറ്റിന്റെ മൊത്തത്തിലുള്ള 16-ാമത്തെ ദൗത്യമാണിത്.

നാസയും ഐഎസ്ആർഒയും സംയുക്തമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹമായ നിസാറിനെ വഹിക്കാനിരിക്കുന്ന ജിഎസ്എൽവിക്ക് ദൗത്യത്തിന്റെ വിജയം ഏറെ നിർണായകമാണ്. നിസാർ 12 ദിവസത്തിനുള്ളിൽ ലോകം മുഴുവനും മാപ്പ് ചെയ്യുകയും ഭൂമിയുടെ ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ, മഞ്ഞ് പിണ്ഡം, സമുദ്രനിരപ്പ് വർദ്ധനവ്, ഭൂകമ്പം, സുനാമി പോലുള്ള പ്രകൃതി അപകടങ്ങൾ എന്നിവയിലെ മാറ്റങ്ങൾ മനസിലാക്കാൻ "സ്ഥലപരമായും താൽക്കാലികമായും സ്ഥിരതയുള്ള" ഡാറ്റ നൽകുമെന്നും ഐഎസ്ആർഒ വ്യക്തമാക്കുന്നു. 

ഭൂസ്ഥിര ഭ്രമണപഥത്തിൽ നിന്നുള്ള മൂന്നാം തലമുറ കാലാവസ്ഥാ ഉപഗ്രഹ ശ്രേണിയുടെ തുടർച്ചയാണ് ഇൻസാറ്റ്-3DS. നിലവിൽ, കാലാവസ്ഥാ നിരീക്ഷകർ ഇൻസാറ്റ്-3D, ഇൻസാറ്റ്-3DR (2016 സെപ്റ്റംബറിൽ വിക്ഷേപിച്ചു, ഇപ്പോഴും പ്രവർത്തനക്ഷമമാണ്) പോലുള്ള ഉപഗ്രഹങ്ങൾ സൃഷ്ടിച്ച ഡാറ്റയാണ് വിപുലമായി ഉപയോഗിക്കുന്നത്. 

മൊത്തത്തിൽ, ഇൻസാറ്റ്-3DS-ൽ നാല് പേലോഡുകളാണ് ഉൾപ്പെടുന്നത്. ഒരു ഇമേജർ, ഒരു സൗണ്ടർ, ഒരു ഡാറ്റ റിലേ ട്രാൻസ്‌പോണ്ടർ, ഒരു സാറ്റലൈറ്റ് എയ്ഡഡ് സെർച്ച് ആൻഡ് റെസ്‌ക്യൂ ട്രാൻസ്‌പോണ്ടർ എന്നിവയാണ് ഇവ. മൾട്ടി-സ്പെക്ട്രൽ ഇമേജർ ആറ് തരംഗദൈർഘ്യ ബാൻഡുകളിലുടനീളം ഭൂമിയുടെ ചിത്രങ്ങൾ സൃഷ്ടിക്കും, ഇത് ജല നീരാവി (ഈർപ്പം) പോലെയുള്ള വർണ്ണ-ആശ്രിത അന്തരീക്ഷ പാരാമീറ്ററുകളുടെ ദൃശ്യവൽക്കരണത്തെ സഹായിക്കുന്നു.അന്തരീക്ഷത്തിന്റെ ലംബ പ്രൊഫൈലുകൾ സൃഷ്ടിക്കുന്നതിനും താപനില, ഈർപ്പം തുടങ്ങിയ വിവരങ്ങൾ നൽകുന്നതിനും സൗണ്ടർ സംഭാവന ചെയ്യും.

Read More

Spacecraft Isro

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: