scorecardresearch

നരസിംഹ റാവു, ചൗധരി ചരൺ സിംഗ്, എം എസ് സ്വാമിനാഥൻ എന്നിവർക്ക് ഭാരതരത്‌ന

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ മൂന്ന് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് അവർ നൽകിയ നിരവധി സംഭാവനകളെ പ്രശംസിച്ചു

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ മൂന്ന് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് അവർ നൽകിയ നിരവധി സംഭാവനകളെ പ്രശംസിച്ചു

author-image
WebDesk
New Update
Rao

എക്സ്പ്രസ് ഫൊട്ടോ

മുൻ പ്രധാനമന്ത്രിമാരായ പി വി നരസിംഹ റാവു, ചൗധരി ചരൺ സിംഗ്, കാർഷിക ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ എന്നിവർക്ക് ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ എക്‌സിലൂടെയാണ് മൂന്ന് പേർക്കുള്ള അവാർഡുകളും പ്രധാനമന്ത്രി നരേന്ദ്ര മോദി  പ്രഖ്യാപിച്ചത്.  രാജ്യത്തിന് അവർ നൽകിയ നിരവധി സംഭാവനകളെ പ്രശംസിച്ചുകൊണ്ടായിരുന്നു പുരസ്ക്കാര പ്രഖ്യാപനം. 

ചൗധരി ചരൺ സിംഗ്: 'കർഷകരുടെ ക്ഷേമത്തിനായി തന്റെ ജീവിതം സമർപ്പിച്ചു'

Advertisment

ശക്തമായ കർഷക നേതാവായിരുന്ന ചരൺ സിംഗ് ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു - ചുരുങ്ങിയ കാലത്തേക്കായിരുന്നെങ്കിലും അദ്ദേഹം രാജ്യത്തിന് നൽകിയ സംഭാവനകൾ വളരെ വലുതാണ്. 1979 ജൂലൈ 28-ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ അദ്ദേഹം, പാർലമെന്റിൽ തന്റെ സർക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് 170 ദിവസങ്ങൾക്ക് ശേഷം സ്ഥാനമൊഴിയാൻ നിർബന്ധിതനായി.

ജനാധിപത്യത്തോടുള്ള ചരൺ സിങ്ങിന്റെ പ്രതിബദ്ധതയെയും കർഷക സമൂഹത്തിന്റെ ക്ഷേമത്തിനായുള്ള അദ്ദേഹത്തിന്റെ സമർപ്പണത്തെയും പ്രധാനമന്ത്രി മോദി പ്രശംസിച്ചു. 'രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിനെ ഭാരതരത്‌ന നൽകി ആദരിക്കുന്നത് നമ്മുടെ സർക്കാരിന്റെ ഭാഗ്യമാണ്. രാജ്യത്തിന് അദ്ദേഹം നൽകിയ അനുപമമായ സംഭാവനകൾക്കാണ് ഈ ബഹുമതി സമർപ്പിക്കുന്നത്,” പ്രധാനമന്ത്രി മോദി എഴുതി. “തന്റെ ജീവിതം മുഴുവൻ കർഷകരുടെ അവകാശങ്ങൾക്കും ക്ഷേമത്തിനുമായി അദ്ദേഹം സമർപ്പിച്ചു. അത് ഉത്തർപ്രദേശ് മുഖ്യമന്ത്രിയോ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയോ ആകട്ടെ, ഒരു എംഎൽഎ എന്ന നിലയിലും അദ്ദേഹം എല്ലായ്പ്പോഴും രാഷ്ട്ര നിർമ്മാണത്തിന് ഊർജം നൽകി.

പി വി നരസിംഹ റാവു-സാമ്പത്തിക വികസനത്തിന്റെ പുതിയ യുഗം വളർത്തിയ നേതാവ് 

ഇന്ത്യയുടെ പത്താമത്തെ പ്രധാനമന്ത്രിയായി 1991 ജൂൺ 21 മുതൽ 1996 മെയ് 16 വരെ മൊത്തം 1,791 ദിവസങ്ങൾ പാമുലപർത്തി വെങ്കട നരസിംഹ റാവു സേവനമനുഷ്ഠിച്ചു. സാമ്പത്തിക പരിഷ്കാരങ്ങളുടെ ഒരു യുഗത്തിലേക്ക് രാജ്യത്തെ നയിച്ചതിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്. മുമ്പ് ആന്ധ്രാപ്രദേശ് സർക്കാരിൽ മന്ത്രിയായി സേവനമനുഷ്ഠിച്ച റാവു, 1971-ൽ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതുവരെ നിയമം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയുൾപ്പെടെ നിരവധി വകുപ്പുകൾ വഹിച്ചു. 1973 വരെ അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നു.

Advertisment

രാജ്യത്ത് സാമ്പത്തിക വികസനത്തിന്റെ പുതിയ യുഗം വളർത്തിയ നേതാവെന്ന് മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിനെ പ്രധാനമന്ത്രി മോദി തന്റെ പോസ്റ്റിൽ വിശേഷിപ്പിച്ചു. "നരസിംഹ റാവു ഗാരുവിന്റെ പ്രധാനമന്ത്രി പദത്തിലെ കാലയളവ് ആഗോള വിപണിയിലേക്ക് ഇന്ത്യയെ തുറന്നുകൊടുത്ത സുപ്രധാന നടപടികളാൽ അടയാളപ്പെടുത്തി," പ്രധാനമന്ത്രി മോദി എഴുതി. "കൂടാതെ, ഇന്ത്യയുടെ വിദേശനയം, ഭാഷ, വിദ്യാഭ്യാസം എന്നീ മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവനകൾ, നിർണായകമായ പരിവർത്തനങ്ങളിലൂടെ ഇന്ത്യയെ നയിക്കുക മാത്രമല്ല, സാംസ്കാരികവും ബൗദ്ധികവുമായ പൈതൃകത്തെ സമ്പന്നമാക്കുകയും ചെയ്ത നേതാവെന്ന നിലയിൽ അദ്ദേഹത്തിന്റെ ബഹുമുഖ പാരമ്പര്യത്തിന് അടിവരയിടുന്നു," പ്രധാനമന്ത്രി മോദി എഴുതി, റാവുവിനെ "പ്രശസ്ത പണ്ഡിതനും" രാഷ്ട്രതന്ത്രജ്ഞൻ" എന്നും തന്റെ പോസ്റ്റിൽ പ്രധാനമന്ത്രി വിശേഷിപ്പിച്ചു. 

എം എസ് സ്വാമിനാഥൻ: ‘ദർശനപരമായ നേതൃത്വം ഇന്ത്യൻ കൃഷിയെ മാറ്റിമറിച്ചു’

'ഹരിത വിപ്ലവത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന ഡോ. സ്വാമിനാഥൻ 1960 കളിലും 70 കളിലും ഇന്ത്യയെ ഭക്ഷ്യസുരക്ഷ കൈവരിക്കാൻ സഹായിച്ച കൃഷിയിൽ കൊണ്ടുവന്ന മാറ്റങ്ങളിൽ ഒരു പ്രധാന പങ്ക് വഹിച്ചു.

ഇന്ത്യയുടെ കാർഷിക മേഖലയെ ആധുനികവൽക്കരിക്കുന്നതിലേക്ക് സ്വാമിനാഥന്റെ പങ്ക് വളരെ വലുതാണെന്ന് പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. “വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഇന്ത്യയെ കാർഷികമേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ സഹായിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിക്കുകയും ഇന്ത്യൻ കൃഷിയെ നവീകരിക്കുന്നതിനുള്ള മികച്ച ശ്രമങ്ങൾ നടത്തുകയും ചെയ്തു. നിരവധി വിദ്യാർത്ഥികൾക്കിടയിൽ പഠനത്തിനും ഗവേഷണത്തിനും പ്രോത്സാഹനവും ഒരു നവീകരണക്കാരനും ഉപദേഷ്ടാവും എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അമൂല്യമായ പ്രവർത്തനം ഞങ്ങൾ തിരിച്ചറിയുന്നു. ഡോ. സ്വാമിനാഥന്റെ ദീർഘവീക്ഷണമുള്ള നേതൃത്വം ഇന്ത്യൻ കൃഷിയെ മാറ്റിമറിക്കുക മാത്രമല്ല, രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയും സമൃദ്ധിയും ഉറപ്പാക്കുകയും ചെയ്തു. എനിക്ക് അടുത്തറിയാവുന്ന ഒരാളായിരുന്നു അദ്ദേഹം, അദ്ദേഹത്തിന്റെ ഉൾക്കാഴ്ചകൾക്കും ഇൻപുട്ടുകൾക്കും ഞാൻ എപ്പോഴും വില കല്പിച്ചിരുന്നു, പ്രധാനമന്ത്രി മോദി പറഞ്ഞു.

96 കാരനായ ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിക്കും രണ്ട് തവണ ബിഹാർ മുഖ്യമന്ത്രിയും സോഷ്യലിസ്റ്റ് ഐക്കണുമായിരുന്ന കർപ്പൂരി താക്കൂറിനും (മരണാനന്തരം) പരമോന്നത സിവിലിയൻ ബഹുമതി നൽകി ദിവസങ്ങൾക്ക് ശേഷമാണ് അടുത്ത 3 പേർക്ക് കൂടി ഭാരതരത്ന പ്രഖ്യാപിച്ചിരിക്കുന്നത്.

Read More

Narendra Modi Bharat Ratna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: