scorecardresearch

'10 സാൽ അന്യായ് കാൽ'; മോദി സർക്കാരിനെതിരെ ബ്ലാക്ക് പേപ്പറുമായി കോൺഗ്രസ്

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ വർദ്ധനവും ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള കടുത്ത അനീതികളുമാണ് മോദിയുടെ പത്ത് വർഷത്തിനിടെ രാജ്യത്ത് സംഭവിച്ചിരിക്കുന്നതെന്നും കോൺഗ്രസിന്റെ ബ്ലാക്ക് പേപ്പർ വിമർശിക്കുന്നു

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ വർദ്ധനവും ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള കടുത്ത അനീതികളുമാണ് മോദിയുടെ പത്ത് വർഷത്തിനിടെ രാജ്യത്ത് സംഭവിച്ചിരിക്കുന്നതെന്നും കോൺഗ്രസിന്റെ ബ്ലാക്ക് പേപ്പർ വിമർശിക്കുന്നു

author-image
WebDesk
New Update
Congress Black Paper

ഫൊട്ടോ: Indian National Congress-FB

യുപിഎ കാലത്തെ സമ്പദ്‌വ്യവസ്ഥയുടെ തെറ്റായ ഉപയോഗത്തെക്കുറിച്ചുള്ള എൻഡിഎ സർക്കാരിന്റെ ധവളപത്രം  പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മണിക്കൂറുകൾക്ക് കേന്ദ്രത്തിനെതിരെ കോൺഗ്രസിന്റെ ബ്ലാക്ക് പേപ്പർ. മോദി സർക്കാരിന്റെ ഭരണകാലത്തെ വീഴ്ച്ചകൾ എണ്ണിപ്പറയുന്ന ലഘുരേഖ '10 സാൽ അന്യായ കാൽ 2014-2024' എന്ന പേരിലാണ് പുറത്തിറക്കിയിരിക്കുന്നത്.

Advertisment

'10 സാൽ അന്യായ കാൽ 2014-2024 (അനീതിയുടെ 10 വർഷം)' എന്ന തലക്കെട്ടിലുള്ള ബ്ലാക്ക് പേപ്പറിൽ മോദി ഭരണത്തിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർന്നുവെന്നും തൊഴിലില്ലായ്മ രൂക്ഷമാകുകയും കാർഷിക മേഖല നശിക്കുകയും ചെയ്തതായി പറയുന്നു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ വർദ്ധനവും ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള കടുത്ത അനീതികളുമാണ് മോദിയുടെ പത്ത് വർഷത്തിനിടെ രാജ്യത്ത് സംഭവിച്ചിരിക്കുന്നതെന്നും കോൺഗ്രസിന്റെ ബ്ലാക്ക് പേപ്പർ വിമർശിക്കുന്നു. 

കഴിഞ്ഞ പത്ത് വർഷമായി മോദി സർക്കാരിന് കീഴിലുള്ള സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ അനീതിയും സാമൂഹിക പൊരുത്തക്കേടിന്റെ വ്യാപനവും ദേശീയ സുരക്ഷയുടെ വിട്ടുവീഴ്ചയും കോൺഗ്രസ് ലഘുലേഖയിൽ ചൂണ്ടി കാണിക്കുന്നു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് സമാനമാണ് ലഘുലേഖയുടെ തീമുകൾ.

കോൺഗ്രസ് രാജ്യത്തെ വിഭജിക്കുകയാണെന്നും ഒബിസി, എസ്‌സി, എസ്ടി വിഭാഗങ്ങളെ അവഗണിക്കുകയാണെന്നുമുള്ള പ്രധാനമന്ത്രിയുടെ പാർലമെന്റിലെ വിമർശനങ്ങൾക്ക് തൊട്ടുപിന്നാലെയാണ് ബുക്ക്‌ലെറ്റിന്റെ പ്രകാശനം. ലഘുലേഖ പുറത്തിറക്കിയ ഖാർഗെ, എസ്‌സി/എസ്ടി വിഭാഗത്തിൽപ്പെട്ടവരെ പ്രസിഡന്റാക്കിയത് എൻഡിഎ സർക്കാരാണെന്ന മോദിയുടെ വാദമുൾപ്പെടെ നിരവധി വിഷയങ്ങളിൽ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചു. “അത് പ്രധാനമല്ല. യേ തോ ബന്തേ രഹ്‌തേ ഹേ (അവർ ആയിക്കൊണ്ടേയിരിക്കുന്നു)... പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ഒരാളെ നേരത്തേ തന്നെ ഞങ്ങൾ രാഷ്ട്രപതിയാക്കുകയും ചെയ്തുവെന്നും കെ ആർ നാരായണനെ ഉദ്ദേശിച്ചുകൊണ്ട് ഖാർഗെ പറഞ്ഞു. 

Advertisment

നാരായണനെയും മുർമുവിനെയും താരതമ്യം ചെയ്തുകൊണ്ട് ഖാർഗെ പറഞ്ഞു: “ഞാൻ അവരെ (പ്രസിഡന്റ് ദ്രൗപതി മുർമു) വിമർശിക്കുന്നില്ല... അവരുടെ മൂല്യത്തെ ഞാൻ വിലമതിക്കുന്നു. ലെകിൻ അച്ഛേ, പധേ ലിഖേ ലോഗൻ കോ, അച്ഛേ അന്തർദേശീയ പ്രശസ്തി (എന്നാൽ നല്ല, നല്ല വിദ്യാഭ്യാസമുള്ള, അന്തർദേശീയ പ്രശസ്തരായ ആളുകൾ)... (നാരായണൻ) ഒരു പത്രപ്രവർത്തകനായിരുന്നു, അംബാസഡറായിരുന്നു... തുടർന്ന് രാജ്യത്തിന്റെ വൈസ് പ്രസിഡന്റും പ്രസിഡന്റുമായി…”

സർക്കാർ കോർപ്പറേറ്റുകൾക്ക് അനുകൂലമായി, അവർക്ക് ആയിരക്കണക്കിന് കോടി വായ്പകൾ നൽകി, എന്നാൽ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ലെന്നും ഖാർഗെ കുറ്റപ്പെടുത്തി. “നിങ്ങളുടെ ഭാഷ നല്ലതാണെങ്കിലും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നില്ല. വില കുറയുകയോ തൊഴിലവസരങ്ങൾ വർദ്ധിക്കുകയോ ചെയ്യില്ല,” അദ്ദേഹം പറഞ്ഞു.

ഏജൻസികൾ വഴി ജനങ്ങളെ ബുദ്ധിമുട്ടിച്ചാണ് ബിജെപി ഇലക്ടറൽ ബോണ്ടുകൾ വഴി ഫണ്ട് സ്വരൂപിച്ചതെന്ന് കോൺഗ്രസ് അധ്യക്ഷൻ ആരോപിച്ചു. “സമ്മർദവും പരോക്ഷമായ ഉപദ്രവവും പ്രയോഗിച്ചാണ് അവർ ധനസമാഹരണം നടത്തുന്നത്. ജനാധിപത്യത്തെ തകർക്കാനാണ് ഈ പണം ഉപയോഗിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ ബിജെപി 411 എംഎൽഎമാരെ പാർട്ടി മാറ്റുകയും സർക്കാരുകളെ അട്ടിമറിക്കുകയും ചെയ്തു,” ഖാർഗെ പറഞ്ഞു.

മോദിയുടെ പ്രസംഗത്തെ വിമർശിച്ചതിനെത്തുടർന്ന് ചൊവ്വാഴ്ച തനിക്ക് കുറച്ച് കോളുകൾ വന്നതായി ഖാർഗെ വിശദീകരിച്ചു. “ഐസി ഗാന്ധി ഗാലിയൻ (അത്തരം മോശമായ അധിക്ഷേപങ്ങൾ എറിയപ്പെട്ടു). ഞാൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതാദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നത്. ബെംഗളൂരുവിലും ഞാൻ പരാതി നൽകിയിരുന്നു. എന്തുകൊണ്ടാണ് നിങ്ങൾ ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നത്? നിങ്ങളുടെ വാദങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങൾ സംവാദം നടത്തുകയും ആളുകളെ ബോധ്യപ്പെടുത്തുകയും വേണം,” അദ്ദേഹം പറഞ്ഞു.

ഇത്തരം ഭീഷണിപ്പെടുത്തുന്ന തന്ത്രങ്ങൾകൊണ്ട് താനോ കോൺഗ്രസോ തളരില്ലെന്ന് പറഞ്ഞ ഖാർഗെ, ജീവിതത്തിൽ ഏറെ കഷ്ടപ്പാടുകൾ കണ്ടിട്ടുണ്ടെന്നും പറഞ്ഞു. “53 വർഷത്തെ രാഷ്ട്രീയ  ജീവിതത്തിൽ ഒന്നിലൊഴികെ   മറ്റൊരു തിരഞ്ഞെടുപ്പിലും ഞാൻ തോറ്റിട്ടില്ല. എന്നെ പരോക്ഷമായി അധിക്ഷേപിക്കുക, സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തുക എന്നതാണ് അവരുടെ ശൈലി. ഒരു കളങ്കവുമില്ലാത്ത ഒരു പിന്നാക്ക വിഭാഗക്കാരനെ അപകീർത്തിപ്പെടുത്താൻ അവർ ആഗ്രഹിക്കുന്നുവെങ്കിൽ, നമുക്ക് കാണാം. ഞങ്ങൾക്ക് സഹതാപം ആവശ്യമില്ല, അവരുടെ പോരായ്മകൾ മാത്രം ഉയർത്തിക്കാട്ടാൻ ആഗ്രഹിക്കുന്നു, ”അദ്ദേഹം പറഞ്ഞു.

രാജ്യസഭയിൽ രാഹുൽ ഗാന്ധിക്കെതിരെ മോദി നടത്തിയ ആക്രമണങ്ങളെ "(ഒരു പ്രധാനമന്ത്രിയുടെ) നിലവാരം താഴ്ത്തൽ" എന്ന് വിശേഷിപ്പിച്ച ഖാർഗെ, ഞാൻ അഞ്ച് വർഷം കൂടി അധികാരത്തിലിരിക്കുമെന്നും സംസാരിക്കില്ലെന്നും പറയുന്നതിന് പകരം ഒരു രാഷ്ട്രതന്ത്രജ്ഞനെന്ന നിലയിൽ ഒരു കാഴ്ചപ്പാട്  പ്രധാനമന്ത്രി മുന്നോട്ട് വയ്ക്കണമെന്നും ഖാർഗെ പറഞ്ഞു. 

അതേ സമയം തന്റെ സർക്കാരിനെതിരെ കരിമ്പടവുമായി രംഗത്തെത്തിയതിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് മോദി നന്ദി പറഞ്ഞു. നല്ല പ്രവർത്തനത്തിനിടയിൽ അതിന് മേലുള്ള  ദുഷിച്ച കണ്ണുകളെ അകറ്റാൻ സഹായിക്കുന്നതാണ് കോൺഗ്രസിന്റെ പ്രസിദ്ധീകരണമെന്ന് കോൺഗ്രസിന്റെ നീക്കത്തെ പരിഹസിച്ചുകൊണ്ട് മോദി പറഞ്ഞു.

Read More

Narendra Modi Mallikarjun Kharge

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: