scorecardresearch

ഒബിസി ആണെന്ന് മോദി പറയുന്നത് പച്ചക്കള്ളമെന്ന് രാഹുൽ ഗാന്ധി; രാഹുലാണ് കള്ളനെന്ന് തിരിച്ചടിച്ച് ബിജെപി

പ്രധാനമന്ത്രി പിന്നാക്ക വിഭാഗത്തിലാണ് ജനിച്ചതെന്ന് പറയുന്നത് കള്ളമാണെന്നും അദ്ദേഹം പൊതു വിഭാഗത്തിൽ ഉൾപ്പെട്ട വ്യക്തിയാണെന്നും രാഹുൽ

പ്രധാനമന്ത്രി പിന്നാക്ക വിഭാഗത്തിലാണ് ജനിച്ചതെന്ന് പറയുന്നത് കള്ളമാണെന്നും അദ്ദേഹം പൊതു വിഭാഗത്തിൽ ഉൾപ്പെട്ട വ്യക്തിയാണെന്നും രാഹുൽ

author-image
WebDesk
New Update
രാഹുൽ ഗാന്ധി, ഉത്തർപ്രദേശ്, സഹരൻപൂർ കലാപം, Rahul Gandhi, Saharanpur, Uttarpradesh

ഫയൽ ചിത്രം

പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തോട് കള്ളം പറയുകയാണെന്ന് രാഹുൽ ഗാന്ധി. താൻ ഒബിസി വിഭാഗത്തിലാണ് ജനിച്ചതെന്ന മോദിയുടെ പരാമർശത്തിനെതിരെയാണ് രാഹുൽ രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി പിന്നാക്ക വിഭാഗത്തിലാണ് ജനിച്ചതെന്ന് പറയുന്നത് കള്ളമാണെന്നും അദ്ദേഹം പൊതു വിഭാഗത്തിൽ ഉൾപ്പെട്ട വ്യക്തിയാണെന്നും രാഹുൽ വ്യക്തമാക്കി. 

Advertisment

"പ്രധാനമന്ത്രി ജനിച്ചത് ഒബിസിയായിട്ടല്ല, ഒരു പൊതുജാതിയിലാണ്, താൻ ഒബിസിയായി ജനിച്ചെന്ന് ലോകത്തോട് മുഴുവൻ കള്ളം പറയുകയാണ് അദ്ദേഹം," ഭാരത് ജോഡോ ന്യായ് യാത്രയുടെ ഒഡീഷയിലെ പര്യടനത്തിനിടയിൽ രാഹുൽ പറഞ്ഞു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഛത്തീസ്ഗഡിലെ റായ്ഗഢ് ജില്ലയിലേക്ക് ഫെബ്രുവരി 11 ന് പ്രവേശിക്കും. 

'ഒബിസി ആയിട്ടല്ല നരേന്ദ്രമോദി ജി ജനിച്ചതെന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. കേൾക്കൂ, നിങ്ങൾ വഞ്ചിക്കപ്പെടുകയാണ്. തെലി ജാതിയിലാണ് നരേന്ദ്ര മോദി ജനിച്ചത്. 2000-ൽ അദ്ദേഹത്തിന്റെ സമുദായത്തിന് ബിജെപി ഒബിസി പദവി നൽകി, ”ഗാന്ധി പറഞ്ഞു. "ഞാൻ ഇതെങ്ങനെ അറിഞ്ഞു എന്നറിയാമോ? അതിന് എനിക്ക് ജനന സർട്ടിഫിക്കറ്റ് ആവശ്യമില്ല. കാരണം അദ്ദേഹം ഒരു ഒബിസിയെയും കെട്ടിപ്പിടിക്കുകയോ കർഷകരുടെയോ തൊഴിലാളികളുടെയോ കൈകൾ പിടിക്കുകയോ ചെയ്യുന്നില്ല. അദാനി ജിയുടെ കൈകൾ മാത്രമാണ് അദ്ദേഹം പിടിക്കുന്നത്," രാഹുൽ കൂട്ടിച്ചേർത്തു.

അതേ സമയം പ്രധാനമന്ത്രിയുടെ ജാതി സംബന്ധിച്ച രാഹുലിന്റെ ആരോപണങ്ങളെ തള്ളിക്കൊണ്ട് ബിജെപി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിന് 2 വർഷം മുമ്പ് തന്നെ 1999 ഒക്ടോബർ 27 ന് അദ്ദേഹത്തിന്റെ ജാതി ഒബിസിയായി പ്രഖ്യാപിക്കപ്പെട്ടിരുന്നുവെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ, എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. രാഹുൽ ഗാന്ധി പറയുന്നത് നഗ്നമായ നുണയാണെന്നും ഒബിസി പ്രഖ്യാപനത്തിന്റെ ഔദ്യോഗിക രേഖ പങ്കുവെച്ചുകൊണ്ട് മാളവ്യ എക്സിൽ കുറിച്ചു.

Advertisment

നെഹ്‌റു-ഗാന്ധി കുടുംബം മുഴുവൻ ഒബിസികൾക്കെതിരെയാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജവഹർലാൽ നെഹ്‌റു മുതൽ രാഹുൽ ഗാന്ധി വരെയുള്ള മുഴുവൻ നെഹ്‌റു-ഗാന്ധി കുടുംബവും ഒബിസികൾക്ക് എതിരാണ്, മാളവ്യ പറഞ്ഞു.

ബിജെപിയുടെ ഹിന്ദുത്വ വിവരണത്തെ ചെറുക്കുന്നതിന് ജാതി സെൻസസ് ആവശ്യം മുന്നോട്ട് വയ്ക്കാൻ പ്രതിപക്ഷ ഇന്ത്യാ സഖ്യം തീരുമാനിച്ചതിലൂടെ കോൺഗ്രസ് മാത്രമേ ജാതി സെൻസസ് നടത്തൂ എന്ന് വ്യക്തമായതായി രാഹുൽ പറഞ്ഞു. 'അദ്ദേഹം (പ്രധാനമന്ത്രി മോദി) ജാതി സെൻസസ് നടത്തില്ല. ഒരുകാലത്തും അദ്ദേഹം ജാതി സെൻസസിനെ പിന്തുണയ്ക്കില്ല.  കാരണം നിങ്ങളുടെ പ്രധാനമന്ത്രി ലോകത്തോട് കള്ളം പറയുകയാണ്. താൻ ഒബിസി അല്ല, പൊതു ജാതിയിൽ നിന്നുള്ള ആളാണ്, ജാതി സെൻസസ് ഒരിക്കലും അനുവദിക്കില്ല. 

ഭാരത് ജോഡോ ന്യായ് യാത്ര വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം താൽക്കാലിക ഇടവേളയിലേക്ക് പ്രവേശിക്കും. തുടർന്ന് ഫെബ്രുവരി 11 ന് ഛത്തീസ്ഗഡിലെ റായ്ഗഡിൽ യാത്ര പുനരാരംഭിക്കും. യാത്ര 14-ന് രാവിലെ ജാർഖണ്ഡിലേക്ക് വീണ്ടും പ്രവേശിക്കും, അതിനുശേഷം 15-ന് രാവിലെ ബീഹാറിലെത്തുന്ന പര്യടനം ഫെബ്രുവരി 16 ന് ഉച്ചകഴിഞ്ഞാണ് ഉത്തർപ്രദേശിൽ എത്തുകയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേഷ് വ്യക്തമാക്കി. മണിപ്പൂരിൽ ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 66 ദിവസം കൊണ്ട് 15 സംസ്ഥാനങ്ങളിലൂടെ 6700 കിലോമീറ്റർ പിന്നിട്ട് മുംബൈയിലാണ് സമാപിക്കുക.

Read More

Narendra Modi Rahul Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: