/indian-express-malayalam/media/media_files/L2pCaa3AICRZW8wJd5Pa.jpg)
5 വർഷത്തെ വീഴ്ച: ദുരിതവും നിരാശയും 1.4 കോടി ഉദ്യോഗാർത്ഥികളെ ബാധിച്ചു. ചിലർ 2 വർഷം കൂടി കാത്തിരിക്കുന്നു.
പരീക്ഷാ ചോദ്യ പേപ്പർ ചോർച്ച തടയാനുള്ള ബിൽ കേന്ദ്ര സർക്കാർ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. "സംസ്ഥാനങ്ങൾക്ക് അവരുടെ വിവേചനാധികാരത്തിൽ സ്വീകരിക്കുന്നതിനുള്ള ഒരു മാതൃകാ കരട്" ആയി ഈ നിയമം പ്രവർത്തിക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. സംസ്ഥാനങ്ങളിൽ പരീക്ഷാ പേപ്പർ ചോർച്ചയുടെ പ്രശ്നം ഏറ്റവും രൂക്ഷവും വ്യാപകവുമായി തുടരവെ ഈ ബിൽ കൊണ്ടുവരുന്നത് ഏറെ സമയോചിതമാണ്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, 15 സംസ്ഥാനങ്ങളിലെ റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ 41 ഇടത്ത് പരീക്ഷാ പേപ്പർ ചോർന്ന സംഭവങ്ങൾ ഇന്ത്യൻ എക്സ്‌പ്രസ് അന്വേഷിച്ചതിൽ നിന്നും പുറത്തുവന്ന വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. ഇതിലൂടെ 1.04 ലക്ഷത്തിലധികം തസ്തികകളിലേക്ക് അപേക്ഷിച്ച് കാത്തിരുന്ന 1.4 കോടി അപേക്ഷകരുടെ പദ്ധതികളെല്ലാം പാളി. പരീക്ഷാ പേപ്പർ ചോർച്ചയും, പരീക്ഷകൾ തടസ്സപ്പെടുന്നതും സംസ്ഥാന തിരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ ചൂടേറിയ ചർച്ചാ വിഷയമായിരുന്നു. സംസ്ഥാനങ്ങളിലുടനീളം സർക്കാർ തൊഴിലവസരങ്ങൾ ചുരുങ്ങിക്കൊണ്ടിരിക്കുന്ന സമയത്ത്, തൊഴിലില്ലായ്മയുമായി ബന്ധപ്പെടുത്തിയാണ് ഇത് ചർച്ചയാകുന്നത്.
രാജസ്ഥാനിൽ പരീക്ഷാ പേപ്പർ ചോർന്ന സംഭവത്തിൽ മുതിർന്ന പാർട്ടി പ്രവർത്തകരുടെ പങ്കുണ്ടെന്ന് ആരോപിച്ച് ബി.ജെ.പി അന്നത്തെ ഭരണകക്ഷിയായ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. തെലങ്കാനയിൽ, ടി.എസ്.പി.എസ് നടത്തിയ പരീക്ഷകളിലെ ചോദ്യ പേപ്പർ ചോർച്ചയിൽ ബി.ആർ.എസ് സർക്കാരിനെ കോൺഗ്രസും തിരിച്ചാക്രമിച്ചു. തിരഞ്ഞെടുപ്പിൽ രണ്ടിടത്തും ഭരണകക്ഷി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയിരുന്നു.
കഴിഞ്ഞ നവംബറിൽ കോട്ടയിലെ കോച്ചിംഗ് ഹബ്ബിൽ സംസാരിച്ച പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ പോലും ഈ വിഷയം ഇടംപിടിച്ചു. കോൺഗ്രസ് എല്ലാ പരീക്ഷകളുടെയും ചോദ്യ പേപ്പറുകൾ വിറ്റുവെന്ന് പ്രധാനമന്ത്രി ആരോപിച്ചിരുന്നു. പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ട എല്ലാവരെയും ജയിലിൽ അടയ്ക്കുമെന്നും മോദി ഉറപ്പ് നൽകി.
ഇന്ത്യൻ എക്സ്‌പ്രസ് പത്രത്തിൻ്റെ സംസ്ഥാന ലേഖകരുടെ സംഘം നടത്തിയ അന്വേഷണത്തിൽ രാജസ്ഥാനിലെയും ഉത്തർപ്രദേശിലെയും അധ്യാപക യോഗ്യതാ പരീക്ഷകൾ മുതൽ, അസം, രാജസ്ഥാൻ, കർണാടക, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ പൊലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷകൾ വരെ, റിക്രൂട്ട്‌മെൻ്റ് പരീക്ഷകളുടെ നിര തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഉത്തരാഖണ്ഡിലെ ഫോറസ്റ്റർ റിക്രൂട്ട്‌മെൻ്റ് പരീക്ഷ മുതൽ തെലങ്കാന, അരുണാചൽ പ്രദേശ്, ജമ്മു കശ്മീർ, രാജസ്ഥാൻ എന്നിവിടങ്ങളിലെ എഞ്ചിനീയർ റിക്രൂട്ട്‌മെൻ്റ് പരീക്ഷകൾ വരെ ഇതിലുൾപ്പെടും.
ഓരോ ചോദ്യ പേപ്പർ ചോർച്ചയും വ്യത്യസ്തമായിരുന്നു. അസമിൽ, പരീക്ഷ തുടങ്ങി മിനിറ്റുകൾക്ക് ശേഷം ചോദ്യപേപ്പർ വാട്ട്‌സ്ആപ്പിൽ പ്രചരിച്ചപ്പോൾ, രാജസ്ഥാനിൽ സർക്കാർ ഓഫീസിൽ നിന്ന് സർക്കാർ ഉദ്യോഗസ്ഥൻ ചോദ്യപേപ്പർ മോഷ്ടിച്ചു. മധ്യപ്രദേശിൽ പരീക്ഷാ നടത്തിപ്പിനായി ചുമതലപ്പെടുത്തിയ മുംബൈയിലെ ഒരു സ്വകാര്യ കമ്പനിയുടെ സെർവറുകൾ പ്രതികൾ ഹാക്ക് ചെയ്തതായി പൊലീസ് അവകാശപ്പെട്ടു. കൂടാതെ മഹാരാഷ്ട്രയിൽ ഒരു വിദ്യാർത്ഥി സോഷ്യൽ മീഡിയയിൽ ചോർച്ച റിപ്പോർട്ട് ചെയ്ത് പൊലീസിനെ സമീപിച്ചു.
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ...
Read More:
- ജനാധിപത്യത്തെ കൊലപ്പെടുത്താൻ അനുവധിക്കില്ല:" ജസ്റ്റിസ് ഡി വൈ ചന്ദ്ര ചൂഢ്
- സംസ്ഥാനങ്ങൾക്കുള്ള വിഹിതം നൽകുന്നതിൽ രാഷ്ട്രീയ താൽപ്പര്യങ്ങളില്ല; നിർമ്മലാ സീതാരാമൻ
- മത്സരപരീക്ഷകളിലെ ക്രമക്കേട്; 10 വർഷംവരെ ജയിൽ ശിക്ഷയും ഒരു കോടിവരെ പിഴയും
- അഡ്വാനിയിലൂടെ മുന്നോക്ക വോട്ട് ബാങ്കും കർപ്പൂരി വഴി പിന്നാക്കക്കാരിലേക്കും; ഭാരതരത്നയിലൂടെ ബിജെപി നൽകുന്ന തിരഞ്ഞെടുപ്പ് സന്ദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us