/indian-express-malayalam/media/media_files/e6lXwlzVab4bU4GDAfOr.jpg)
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് (ഫയൽ ഫൊട്ടോ)
ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പിൽ പ്രിസൈഡിങ്ങ് ഓഫീസറുടെ നടപടികളോട് പ്രതികരിച്ച് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. ജനുവരി 30-ന് നടന്ന മേയർ തിരഞ്ഞെടുപ്പിൽ ആം ആദ്മി കോൺഗ്രസ് സഖ്യം നേടിയ 8 വോട്ടുകൾ അസാധുവായ സംഭവത്തിൽ, ബിജെപിയെ വിജയിപ്പിക്കാനായി പ്രിസൈഡിംഗ് ഓഫീസർ മനപൂർവം നടപടിയെടുത്തു എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ പ്രതികരണം.
ഇത് ജനാധിപത്യത്തെ പരിഹസിക്കുന്നതാണെന്നും, സംഭവത്തിൽ ഞങ്ങൾ പരിഭ്രാന്തരാണെന്നും, ജനാധിപത്യത്തെ കൊലപ്പെടുത്താൻ അനുവദിക്കില്ലെന്നും തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് പറഞ്ഞു. ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പിൻ്റെ മുഴുവൻ രേഖകളും പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജനറലിൻ്റെ കസ്റ്റഡിയിൽ സൂക്ഷിക്കാനും, ചീഫ് ജസ്റ്റിസിൻ്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്.
സംഭവങ്ങളിൽ പ്രതിഷേധിച്ച്, ഇന്ത്യൻ ബ്ലോക്ക് ഘടകകക്ഷികൾക്കിടയിലെ ആദ്യ കൂട്ടുകെട്ടായാ ആംആദ്മി-കോൺഗ്രസ് സഖ്യം, വഞ്ചന ആരോപിച്ച് മറ്റു സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകളും ബഹിഷ്‌കരിച്ചിരുന്നു. ഇതോടെ സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾ ബിജെപിയും ഉപേക്ഷിച്ചു.
ആംആദ്മി-കോൺഗ്രസ് സഖ്യത്തിന്റെ സ്ഥാനാർഥിയായ കുൽദീപ് സിങ്ങ് 12 വോട്ടുകൾ നേടിയപ്പോൾ, എതിർ സ്ഥാനാർത്ഥി മനോജ് സോങ്കർ 16 വോട്ടുകൾ നേടി വിജയക്കുകയായിരുന്നു. എട്ട് വോട്ടുകൾ അസാധുവാകുകയും ചെയ്തിരുന്നു. സഖ്യം രീപികരിച്ച് മത്സരിച്ചിട്ടും മേയര്‍ സ്ഥാനം നഷ്ടപ്പെട്ടത് ഇന്ത്യ സഖ്യത്തിന് കനത്ത തിരിച്ചടിയായി.
Read More:
- സംസ്ഥാനങ്ങൾക്കുള്ള വിഹിതം നൽകുന്നതിൽ രാഷ്ട്രീയ താൽപ്പര്യങ്ങളില്ല; നിർമ്മലാ
- മത്സരപരീക്ഷകളിലെ ക്രമക്കേട്; 10 വർഷംവരെ ജയിൽ ശിക്ഷയും ഒരു കോടിവരെ പിഴയും
- അഡ്വാനിയിലൂടെ മുന്നോക്ക വോട്ട് ബാങ്കും കർപ്പൂരി വഴി പിന്നാക്കക്കാരിലേക്കും; ഭാരതരത്നയിലൂടെ ബിജെപി നൽകുന്ന തിരഞ്ഞെടുപ്പ് സന്ദേശം
- എൽ.കെ.അഡ്വാനിക്ക് ഭാരതരത്ന പുരസ്കാരം
- മോദിക്ക് കീഴിൽ ബിജെപി അജയ്യരല്ല, രാഹുലിന്റെ യാത്ര അസമയത്ത്: പ്രശാന്ത് കിഷോർ
- അധികാരസ്ഥാനത്തുള്ള പുരുഷ കായികതാരങ്ങൾ ലൈംഗിക പീഡന ആരോപണങ്ങൾക്ക് വിധേയരാകുന്നു; ബ്രിജ് ഭൂഷൺ കോടതിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.