scorecardresearch

സംസ്ഥാനങ്ങൾക്കുള്ള വിഹിതം നൽകുന്നതിൽ രാഷ്ട്രീയ താൽപ്പര്യങ്ങളില്ല; നിർമ്മലാ സീതാരാമൻ

ബിജെപി ഇതര സംസ്ഥാനങ്ങൾക്കുള്ള ഫണ്ട് നഷ്ടപ്പെടുത്തുന്നതുമായി ബന്ധപ്പെട് ലോക്സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ അധീർ രഞ്ജൻ ചൗധരിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി

ബിജെപി ഇതര സംസ്ഥാനങ്ങൾക്കുള്ള ഫണ്ട് നഷ്ടപ്പെടുത്തുന്നതുമായി ബന്ധപ്പെട് ലോക്സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ അധീർ രഞ്ജൻ ചൗധരിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി

author-image
WebDesk
New Update
Sitharaman Fm

ഫൊട്ടോ: സ്ക്രീൻ ഗ്രാബ്-സൻസദ് ടി വി

ഡൽഹി: ബിജെപി ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നതിൽ കേന്ദ്രം വിവേചനം കാണിക്കുന്നു എന്ന അവകാശവാദങ്ങൾ തള്ളിക്കളഞ്ഞ് ധനമന്ത്രി നിർമ്മലാ സീതാരാമൻ. “സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന ഫണ്ടുകളിൽ രാഷ്ട്രീയ താൽപ്പര്യങ്ങൾ വരാൻ വഴിയില്ല. ചില നിക്ഷിപ്ത താൽപ്പര്യങ്ങളുള്ള ആളുകളുടെ കേവലം ആരോപണം മാത്രമാണത്. ഇക്കാര്യത്തിൽ തനിക്ക് വിവേചനാധികാരമില്ലെന്നും തീരുമാനം എടുക്കുന്നത് ധനകാര്യ കമ്മീഷനാണെന്നും ലോക്‌സഭയിലെ ചോദ്യോത്തര വേളയിൽ നിർമ്മല സീതാരാമൻ വ്യക്തമാക്കി. ബിജെപി ഇതര സംസ്ഥാനങ്ങൾക്കുള്ള ഫണ്ട് നഷ്ടപ്പെടുത്തുന്നതുമായി ബന്ധപ്പെട് ലോക്സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ അധീർ രഞ്ജൻ ചൗധരിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി.

Advertisment

“അവരുടെ [കർണ്ണാടക] മന്ത്രാലയം നിങ്ങളുടെ ഭരണത്തിന്റെ വിവേചനരഹിതവും ഏകപക്ഷീയവുമായ മനോഭാവത്തിനെതിരെ പ്രക്ഷോഭം നടത്തുകയാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ് കർണാടക സർക്കാരിന് അവരുടെ നിയമാനുസൃത കുടിശ്ശിക ലഭിക്കാതെ പോയോ എന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ സാഹചര്യം അവിടെ ഉണ്ടായിരുന്നില്ല. എല്ലാം ദുഷ്‌കരമായിരുന്നു, എന്നാൽ പുതിയ കോൺഗ്രസ് സർക്കാർ അധികാരമേറ്റ ശേഷമാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. എന്താണ് ഇതിനു പിന്നിലെ കാരണം?”കർണാടകയെ ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ട് ചൗധരി ചോദിച്ചു,

എന്നാൽ സംസ്ഥാനങ്ങൾക്കുള്ള നിരക്ക് നിശ്ചയിക്കുന്നതിന് ഇന്ത്യാ ഗവൺമെന്റുമായി ഒരു ബന്ധവുമില്ലെന്നും ധനകാര്യ കമ്മീഷനാണ് നിരക്ക് നിശ്ചയിക്കുന്നതെന്നുമായിരുന്നു ഇതിനുള്ള ധനമന്ത്രിയുടെ മറുപടി. ധനകാര്യ കമ്മീഷൻ എല്ലാ സംസ്ഥാന സർക്കാരുകളുടെയും അടുത്തേക്ക് പോകുന്നു, അവരോട് സംസാരിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നു. ഇക്കാര്യത്തിൽ എന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് മാറാൻ എനിക്ക് അവകാശമില്ല. ധനകാര്യ കമ്മീഷൻ അതിന്റെ ശുപാർശകൾ നൽകുന്നു, അത് പ്രീതിയെ ഭയപ്പെടാതെ ചെയ്യണം. അതിനാൽ ചില സംസ്ഥാനങ്ങളോട് വിവേചനം കാണിക്കുന്നു എന്ന ഈ ആശങ്ക രാഷ്ട്രീയപരമായ ആരോപണം മാത്രമാണ്. എനിക്ക് ഈ സംസ്ഥാനത്തോട് താൽപര്യമില്ല, പണം നൽകുന്നത് നിർത്തുക എന്നൊന്നും പറയാൻ ഒരു ധനമന്ത്രിക്കും അവകാശമില്ലെന്നു നിർമ്മലാ സീതാരാമൻ തിരിച്ചടിച്ചു. 

“അതെല്ലാം ഹുങ്കി-ഡോറി ആയിരുന്നുവെങ്കിൽ, ഇപ്പോൾ എന്താണ് സംഭവിക്കുന്നത്? നിങ്ങൾ ചെലവഴിക്കാൻ പാടില്ലാത്ത ഇനങ്ങളിൽ നിങ്ങൾ ചെലവഴിക്കാൻ തുടങ്ങിയോ? അത് ചെലവഴിക്കുക, പക്ഷേ അതിന്റെ പേരിൽ എന്റെ മേൽ കുറ്റം ചുമത്തരുത്. കേന്ദ്ര സർക്കാരിനേയും പഴി പറയാൻ നിൽക്കരുത്, കാരണം അത് റൂൾ ബുക്ക് അനുസരിച്ചാണ് പോകുന്നത്. നിങ്ങളുടെ ബജറ്റിന് താങ്ങാനാകാത്ത മേഖലകളിലേക്കാണ് ചെലവ് പോകുന്നതെങ്കിൽ, അതിന് ഞാൻ ഉത്തരവാദിയല്ല. ദയവായി ആത്മപരിശോധന നടത്തുക. ”കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ ലക്ഷ്യം വച്ചുകൊണ്ട് സീതാരാമൻ പറഞ്ഞു, 

Advertisment

“ധനകാര്യ കമ്മീഷൻ വരുമ്പോൾ, ദയവായി നിങ്ങളുടെ ആവശ്യങ്ങൾ പറയൂ, നിങ്ങളുടെ നിലവിലെ അവസ്ഥ പറയൂ, അത് പരിഹരിക്കാൻ അനുവദിക്കൂ... ഭരണഘടനാപരമായി, ധനകാര്യ കമ്മീഷൻ എന്നോട് എന്തെങ്കിലും ചെയ്യാൻ പറഞ്ഞില്ലെങ്കിൽ, പിന്നെ അതെനിക്ക് കഴിയില്ല. എനിക്ക് വിവേചനാധികാരമില്ല, ധനകാര്യ കമ്മീഷൻ ശുപാർശകളുമായി തർക്കിച്ചു നിൽക്കാനുള്ള വിവേചനാധികാരം എനിക്കില്ല, ”ധനമന്ത്രി കൂട്ടിച്ചേർത്തു.

അതേ സമയം കേന്ദ്ര സർക്കാർ ബജറ്റിലും മറ്റ് ഫണ്ടുകളിലും സംസ്ഥാനത്തോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഫെബ്രുവരി 7 ന് കർണാടകയുടെ പ്രതിഷേധം നടക്കും.  തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് പ്രതിനിധികൾ ന്യൂഡൽഹിയിൽ നടത്തുന്ന പ്രതിഷേധത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും പങ്കെടുക്കും.

Read More

Bjp Nirmala Sitharaman

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: