/indian-express-malayalam/media/media_files/ow4MssVlAWGmmbnfehYz.jpg)
രാഹുൽ ഗാന്ധി (ഫയൽ ചിത്രം)
നായ നിരസിച്ച ബിസ്‌ക്കറ്റ് ഒരു പാർട്ടി പ്രവർത്തകന് വാഗ്ദാനം ചെയ്യുന്ന തരത്തിലെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ബിജെപിക്കെതിരെ രാഹുൽ ഗാന്ധി. തന്റെ പാർട്ടി പ്രവർത്തകരോട് രാഹുൽ ഇങ്ങനെയാണ് പെരുമാറുന്നതെന്ന ബിജെപി ആരോപണത്തിന് മറുപടിയുമായാണ് രാഹുൽ രംഗത്തെത്തിയത്. തന്റെ കൈയിൽ നിന്ന് ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് നായക്ക് ഭക്ഷണം നൽകാൻ ഉടമയ്ക്ക് ബിസ്‌ക്കറ്റ് കൈമാറുകയാണ് താൻ ചെയ്തെന്നാണ് രാഹുലിന്റെ വിശദീകരണം. ബിജെപിക്ക് നായകളോടുള്ള അഭിനിവേശം തനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഞാൻ നായയെയും ഉടമയെയും വിളിച്ചു. നായ പരിഭ്രാന്തനായിരുന്നു, വിറക്കുകയും ചെയ്തിരുന്നു, ഞാൻ ഭക്ഷണം നൽകാൻ ശ്രമിച്ചപ്പോൾ നായ ഭയപ്പെട്ടു. അതിനാൽ, ഞാൻ നായയുടെ ഉടമയ്ക്ക് ബിസ്കറ്റ് നൽകി, നായ അത് അയാളിൽ നിന്നും വാങ്ങി കഴിക്കുകയും ചെയ്തു. അതിലെന്താണ് പ്രശ്നം എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ” ഭാരത് ജോഡോ ന്യായ് യാത്രയുടെ പര്യടനത്തിനിടെ രാഹുൽ പറഞ്ഞു.
നായ നിരസിച്ച ബിസ്‌ക്കറ്റ് ഒരാൾക്ക് വാഗ്ദാനം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് രാഹുൽ തന്റെ പാർട്ടി പ്രവർത്തകരോട് മോശമായി പെരുമാറിയെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയത്.
#WATCH | On the viral video of him feeding a dog during the 'Bharat Jodo Nyay Yatra', Congress leader Rahul Gandhi says, "...I called the dog and the owner. The dog was nervous, shivering and when I tried to feed it, the dog got scared. So I gave biscuits to the dog's owner and… pic.twitter.com/QhO6QvfyNB
— ANI (@ANI) February 6, 2024
ഭാരത് ജോഡോ ന്യായ് യാത്രയുടെ എക്‌സ് ഹാൻഡിലിൽ പങ്കിട്ട വീഡിയോയിൽ ഗാന്ധി ഒരു നായയ്ക്ക് ബിസ്‌ക്കറ്റ് നൽകുന്നത് കാണിക്കുന്നു. പിന്നീട്, വീഡിയോയുടെ ദൈർഘ്യമേറിയ പതിപ്പ് പങ്കിട്ടു - നായ കഴിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഗാന്ധി ബിസ്‌ക്കറ്റ് കൊണ്ടുവന്നയാൾക്ക് കൈമാറുന്നത് വീഡിയോയിൽ കാണാം, ഇതാണ് ഒരു നായ നിരസിച്ച ബിസ്‌ക്കറ്റ് രാഹുൽ യഥാർത്ഥത്തിൽ 'ഒരു കോൺഗ്രസ് പ്രവർത്തകന്' വാഗ്ദാനം ചെയ്തുവെന്ന് ബിജെപി ആരോപിച്ചത്.
അതേസമയം, നായയുടെ ഉടമസ്ഥൻ രാഹുലിനെ കാണാനായതിൽ സന്തോഷം പ്രകടിപ്പിച്ചു, "രാഹുൽ ഗാന്ധിയുമായി നായ ഫോട്ടോ എടുത്തു, അദ്ദേഹം ബിസ്‌ക്കറ്റും വാഗ്ദാനം ചെയ്തു." അയാൾ പറഞ്ഞു.
A brief pause for a paw-some furry friend. 🐾#BharatJodoNyayYatrapic.twitter.com/ccysNDVIHr
— Bharat Jodo Nyay Yatra (@bharatjodo) February 4, 2024
സംഭവം വിവാദമായതോടെ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തിങ്കളാഴ്ച രാത്രി വൈറൽ വീഡിയോയോട് പ്രതികരിച്ച്, എക്‌സിൽ പോസ്റ്റ് ചെയ്തു, “... രാഹുൽ ഗാന്ധിക്ക് മാത്രമല്ല, മുഴുവൻ കുടുംബത്തിനും എനിക്ക് അത്തരത്തിലൊരു ബിസ്‌ക്കറ്റ് കഴിപ്പിക്കാൻ കഴിഞ്ഞില്ല. ഞാൻ അഭിമാനമുള്ള ഒരു ആസാമിയും ഇന്ത്യക്കാരനുമാണ്. ഞാൻ അവരുടെ ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുകയും കോൺഗ്രസിൽ നിന്ന് രാജിവെക്കുകയും ചെയ്തു. ഹിമന്ത പറഞ്ഞു.
Read More
- ലിവിങ് ടുഗെതർ ബന്ധങ്ങൾക്ക് പൂട്ടിട്ട് ഉത്തരാഖണ്ഡ്; ഏക സിവിൽ കോഡിലെ പ്രധാന നിർദ്ദേശങ്ങൾ അറിയാം
- രാജ്യത്ത് വൻകിട പരീക്ഷാത്തട്ടിപ്പ്; തിരിച്ചടിയേറ്റത് 15 സംസ്ഥാനങ്ങളിലെ 1.4 കോടി ഉദ്യോഗാർത്ഥികൾക്ക്
- ലോക്സഭ തിരഞ്ഞെടുപ്പ് അരികെ; മോദി എന്തുകൊണ്ടാണ് സഭാ പ്രസംഗത്തിൽ കോൺഗ്രസിനെ മാത്രം ലക്ഷ്യമിടുന്നത്?
- ബ്രിട്ടീഷ് രാജാവ് ചാൾസ് കാൻസർ ബാധിതൻ; പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.