scorecardresearch

ബ്രിട്ടീഷ് രാജാവ് ചാൾസ് കാൻസർ ബാധിതൻ; പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കും

പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട് രാജാവ് അടുത്തിടെ നടത്തിയ ചികിത്സയുമായി അർബുദത്തിന് ബന്ധമില്ലെന്ന് കൊട്ടാരം അറിയിച്ചു. 75കാരനായ രാജാവിന് ഏത് തരത്തിലുള്ള കാൻസറാണ് ഉള്ളതെന്ന് വ്യക്തമാക്കിയിട്ടില്ല.

പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട് രാജാവ് അടുത്തിടെ നടത്തിയ ചികിത്സയുമായി അർബുദത്തിന് ബന്ധമില്ലെന്ന് കൊട്ടാരം അറിയിച്ചു. 75കാരനായ രാജാവിന് ഏത് തരത്തിലുള്ള കാൻസറാണ് ഉള്ളതെന്ന് വ്യക്തമാക്കിയിട്ടില്ല.

author-image
WebDesk
New Update
charles king | Britain

ഫൊട്ടോ: X/ The Royal Family

ലണ്ടൻ: ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവ് അർബുദ ബാധിതനാണെന്ന് കണ്ടെത്തി ചികിത്സ ആരംഭിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം തിങ്കളാഴ്ച അറിയിച്ചു. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട് രാജാവ് അടുത്തിടെ നടത്തിയ ചികിത്സയുമായി അർബുദത്തിന് ബന്ധമില്ലെന്ന് കൊട്ടാരം അറിയിച്ചു. 75കാരനായ രാജാവിന് ഏത് തരത്തിലുള്ള കാൻസറാണ് ഉള്ളതെന്ന് വ്യക്തമാക്കിയിട്ടില്ല.

Advertisment

"കഴിഞ്ഞ മാസം ചാൾസിൻ്റെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ചികിത്സയ്ക്കിടെ ഒരു പ്രത്യേക പ്രശ്നം ശ്രദ്ധിക്കപ്പെടുകയായിരുന്നു. പരിശോധനകളിൽ കാൻസറിൻ്റെ ഒരു രൂപത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്," കൊട്ടാരം വക്താക്കൾ അറിയിച്ചു. “അദ്ദേഹം ഇന്ന് പതിവ് ചികിത്സകളുടെ ഒരു ഷെഡ്യൂൾ ആരംഭിച്ചു. ഈ സമയത്ത് പൊതുജനങ്ങളെ അഭിമുഖീകരിക്കുന്ന ജോലികൾ മാറ്റിവയ്ക്കാൻ ഡോക്ടർമാർ അദ്ദേഹത്തെ ഉപദേശിച്ചു,” അധികൃതർ വ്യക്തമാക്കി.

"ഈ കാലയളവിലുടനീളം, ചാൾസ് രാജാവ് പതിവുപോലെ സ്റ്റേറ്റ് ബിസിനസ്സും ഔദ്യോഗിക രേഖകൾ ഏറ്റെടുക്കുന്നത് തുടരും. അദ്ദേഹം ചികിത്സയെക്കുറിച്ച് പൂർണ്ണമായും പോസിറ്റീവ് ആയി തുടരുന്നു. കഴിയുന്നത്ര വേഗത്തിൽ പൂർണ്ണമായും പൊതു ഡ്യൂട്ടിയിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നത്" അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Advertisment

Read More:

Britain Cancer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: