/indian-express-malayalam/media/media_files/pbGcjdNi9SSdOxzPqsU3.jpg)
എക്സ്‌പ്രസ് ഫൊട്ടോ: ഗുർമീത് സിംങ്
കർഷകപ്രക്ഷോഭത്തിനിടെ പരിക്കേറ്റ് മൂന്ന് പ്രതിഷേധക്കാർക്ക് കാഴ്ച നഷ്ടപ്പെട്ട സാഹചര്യത്തിൽ, സമരക്കാർക്കെതിരെ റബ്ബർ ബുള്ളറ്റുകളും കണ്ണീർ വാതക ഷെല്ലുകളും പ്രയോഗിച്ചതിന് ഹരിയാന പൊലീസിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. പ്രക്ഷുബ്ധമായ ജനക്കൂട്ടത്തെ നേരിടാൻ മാരകമല്ലാത്ത ആയുധങ്ങൾ ഉപയോഗിക്കുന്നതിന് വളരെക്കാലമായി ഭിന്നാഭിപ്രായമുണ്ട്. ഇതിനെക്കുറിച്ച് ഹ്യൂമൻ റൈറ്റ്സ് വാച്ച് ആംനസ്റ്റി ഇൻ്റർനാഷണലും, ബ്യൂറോ ഓഫ് പൊലീസ് ആൻഡ് റിസർച്ച് ഡെവലപ്‌മെൻ്റ് (ബിപിആർഡി) ഇന്ത്യയും നടത്തിയ പഠനങ്ങളിൽ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
സമരക്കാരെ തടയുന്നതിനായുള്ള പൊലീസ് നടപടികളിൽ റബ്ബർ അല്ലെങ്കിൽ പ്ലാസ്റ്റിക് ബുള്ളറ്റുകൾ എന്ന് വിളിക്കപ്പെടുന്ന, കൈനറ്റിക് ഇംപാക്ട് പ്രൊജക്റ്റൈലുകളുടെ (KIPs) വ്യാപകമായ, ആഗോള ദുരുപയോഗം പര്യവേക്ഷണം ചെയ്യുന്നതിനായി, കഴിഞ്ഞ വർഷമാണ് ആംനസ്റ്റി ഇൻ്റർനാഷണലും ഒമേഗ റിസർച്ച് ഫൗണ്ടേഷനും പഠനം നടത്തിയിത്. ഇത്തരം റബ്ബർ ബുള്ളറ്റുകളുടെ ഉപയോഗം ലോകമെമ്പാടുമുള്ള ആയിരക്കണക്കിനാളുകൾക്ക് സാരമായി പരിക്കേൽപ്പിച്ചിട്ടുണ്ടെന്നാണ് പഠനം വെളിപ്പെടുത്തിയത്.
സമാധാനപരമായ പ്രതിഷേധക്കാർക്കെതിരെയോ, ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനോ നടത്തിയിട്ടുള്ള മിക്ക നടപടികളും, ആളുകളുടെ കണ്ണിന് കാഴ്ച നഷ്ടപ്പെടുന്നത് പോലുള്ള സ്ഥിരവൈകല്യങ്ങൾക്കും മരണങ്ങൾക്കും കാരണമായിട്ടുണ്ട്. ഇത്, സമാധാനപരമായി ഒത്തുചേരാനും പ്രതിഷേധിക്കാനുമുള്ള അവകാശം വിനിയോഗിക്കുന്ന വ്യക്തികൾക്ക് ശാരീരികവും മാനസികവുമായ നാശം വരുത്തിയിട്ടുണ്ടെന്നാണ് പഠനങ്ങൾ വിലയിരുത്തുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി 30 ലധികം രാജ്യങ്ങളിൽ നടത്തിയ ഗവേഷണത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്.
കശ്മീരിൽ 2014-നും 2017-നും ഇടയിൽ സുരക്ഷാ ഉദ്യോഗസ്ഥർ പ്രയോഗിച്ച മെറ്റൽ പെല്ലറ്റുകൾ തറച്ച്, 88 പേർക്ക് താത്കാലികമായും, സ്ഥിരമായും കാഴ്ച നഷ്ടപ്പെട്ടെന്ന് പഠനം രേഖപ്പെടുത്തി. എന്നാൽ, ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ മെറ്റൽ പെല്ലറ്റുകൾ ഉപയോഗിച്ചിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
ബ്ലാക്ക് ലൈവ്സ് മാറ്റർ (BLM) പ്രതിഷേധങ്ങൾക്ക് മറുപടിയായി 40 സംസ്ഥാനങ്ങളിലും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലുമായി 125 പോലീസ് അതിക്രമങ്ങൾ, ആംനസ്റ്റി ഇൻ്റർനാഷണൽ വിലയിരുത്തി. ഇതിൽ, 45 പേർക്ക് റബ്ബർ ബുള്ളറ്റുകളാൽ പരിക്കേറ്റതായും, 10 പേർക്ക് കണ്ണിന് തകരാറുപറ്റിയതായും, 16 പേർക്ക് മസ്തിഷ്കാഘാതമേറ്റതായും കണ്ടെത്തി. റബ്ബർ ബുള്ളറ്റുകൾ ഒരിക്കലും തലയോ ശരീരത്തിൻ്റെ മുകൾ ഭാഗമോ ഞരമ്പിൻ്റെ ഭാഗമോ ലക്ഷ്യമിട്ട് തൊടുക്കരുതെന്നും, റിപ്പോർട്ട് നിർദേശിച്ചു.
ചിലി, കൊളംബിയ, ഫ്രാൻസ്, ഇന്ത്യ, ഇറാൻ, ഇസ്രായേൽ, ലെബനൻ, സ്പെയിൻ, സുഡാൻ, യുഎസ്എ എന്നിവിടങ്ങളിൽ കെഐപികളുടെ ദുരുപയോഗത്തെക്കുറിച്ചുള്ള കേസുകളും, ആംനസ്റ്റി ഇൻ്റർനാഷണൽ ഗവേഷണവും പിയർ റിവ്യൂഡ് മെഡിക്കൽ പഠനങ്ങളും, പ്രാദേശിക എൻജിഒകളും യുഎൻ ബോഡികളും ഔദ്യോഗിക സർക്കാർ റിപ്പോർട്ടുകളും സംയോജിപ്പിച്ചാണ് പഠനം.
ലോകമെമ്പാടുമുള്ള പൊലീസ് സേനയുടെ റബ്ബർ ബുള്ളറ്റ് ഉപയോഗം, ഗണ്യമായ പരിക്കുകളും മരണങ്ങളും കണക്കിലെടുത്ത് വ്യാപകമായി വിമർശിക്കപ്പെട്ടിട്ടുണ്ട്. 2000-2008 കാലഘട്ടത്തിൽ മാരകമല്ലാത്ത റബ്ബർ ബുള്ളറ്റുകൾ ഉപയോഗിച്ച് ഇസ്രായേൽ സൈന്യം നടത്തിയ നടപടികൾ, 21 ഫലസ്തീനികളുടെ മരണത്തിന് കാരണമായി. മനുഷ്യാവകാശ സംഘടനകൾ, യുദ്ധോപകരണങ്ങളുടെ കരുതലില്ലാത്ത ഉപയോഗമായാണ് ഇതിനെ വിശേഷിപ്പിച്ചത്.
Read More
- സഭ 'മാറാൻ' സോണിയ; റായ്ബറേലിയിൽ പ്രിയങ്കക്ക് നറുക്ക് വീണേക്കും
- നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ച; തിരഞ്ഞെടുപ്പിന് മുൻപ് ബിജെപിയുമായി അടുക്കാൻ ജഗൻ മോഹൻ റെഡ്ഡി
- നരസിംഹ റാവു, ചൗധരി ചരൺ സിംഗ്, എം എസ് സ്വാമിനാഥൻ എന്നിവർക്ക് ഭാരതരത്ന
- അഴിമതിക്കേസുകളുടെ കൂട്ടം മുതൽ പണപ്പെരുപ്പവും കിട്ടാക്കടങ്ങളും വരെ; ധവളപത്രത്തിന്റെ രാഷ്ട്രീയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.