scorecardresearch

കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി മമത; ബംഗാളിലെ 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്

ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളിലും അസമിലെ ഏതാനും സീറ്റുകളിലും മേഘാലയയിലെ ഒരു സീറ്റിലും മത്സരിക്കുമെന്ന പാർട്ടിയുടെ നിലപാടിൽ മാറ്റമില്ലെന്ന് തൃണമൂൽ

ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളിലും അസമിലെ ഏതാനും സീറ്റുകളിലും മേഘാലയയിലെ ഒരു സീറ്റിലും മത്സരിക്കുമെന്ന പാർട്ടിയുടെ നിലപാടിൽ മാറ്റമില്ലെന്ന് തൃണമൂൽ

author-image
WebDesk
New Update
MAMATA BANERJEE

ഫയൽ ചിത്രം

കൊൽക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലും മറ്റ് സംസ്ഥാനങ്ങളിലും തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മുതിർന്ന നേതാവ് ഡെറക് ഒബ്രിയൻ. സഖ്യസാധ്യതകളിൽ ഇപ്പോഴും പ്രതീക്ഷ കൽപ്പിക്കുന്ന കോൺഗ്രസിനെ ആശയക്കുഴപ്പത്തിലാക്കുന്ന പ്രസ്താവനയാണ് തൃണമൂൽ നേതാവിൽ നിന്നും ഉണ്ടായിരിക്കുന്നത്. പശ്ചിമ ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളിലും അസമിലെ ഏതാനും സീറ്റുകളിലും മേഘാലയയിലെ ഒരു സീറ്റിലും മത്സരിക്കുമെന്ന പാർട്ടിയുടെ നിലപാടിൽ മാറ്റമില്ലെന്ന് ടിഎംസി നേതാവ് വ്യക്തമാക്കിയതോടെ ഇന്ത്യാ സഖ്യത്തിന്റെ ബംഗാളിലെ ഭാവിയിലും ആശങ്ക ഉയരുകയാണ്. 

Advertisment

ബംഗാളിൽ കോൺഗ്രസും തൃണമൂലും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടയിലാണ് ഡെറിക് ഒബ്രിയന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. ബംഗാൾ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമത ബാനർജിയുമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും സീറ്റ് വിഹിതം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്ന് കോൺഗ്രസ് വെള്ളിയാഴ്ച പറഞ്ഞു. ബംഗാളിലെ 42 സീറ്റുകളിലും ടിഎംസി മത്സരിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഏതാനും ആഴ്ചകൾക്ക് മുമ്പ് പറഞ്ഞിരുന്നു. 

 ബംഗാളിലെ സീറ്റുകൾ കൂടാതെ അസമിലെ ഏതാനും സീറ്റുകളിലും മേഘാലയയിലെ തുര ലോക്‌സഭാ സീറ്റിലും ഞങ്ങൾ മത്സരരംഗത്തുണ്ട്. ഈ നിലപാടിൽ മാറ്റമൊന്നുമില്ല,” ഒബ്രിയൻ പറഞ്ഞു.

കോൺഗ്രസും ടിഎംസിയും തമ്മിലുള്ള ചർച്ചകൾ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുരോഗമിച്ചിരുന്നെങ്കിലും നിലവിലെ നീക്കം സഖ്യത്തിൽ അനിശ്ചിതത്വം ഉയർത്തുന്നതാണ്. പശ്ചിമ ബംഗാളിൽ കോൺഗ്രസിന് വാഗ്ദാനം ചെയ്യുന്ന സീറ്റുകൾക്ക് പകരമായി അസമിലും മേഘാലയയിലും സീറ്റുകൾ ലഭിക്കാൻ ടിഎംസി കോൺഗ്രസുമായി വിലപേശുകയാണെന്നാണ് വിവരം. ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ സീറ്റ് ഫോർമുല അംഗീകരിച്ച കോൺഗ്രസിനെ ബംഗാളിലും സമാനമായ രീതിയിൽ തങ്ങളുടെ വരുതിയിലേക്ക് എത്തിക്കാനുള്ള മമതയുടെ തന്ത്രമായും നിലവിലെ നീക്കം വിലയിരുത്തപ്പെടുന്നു.

Read More:

Advertisment

Congress Mamata Banerjee

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: