scorecardresearch

കശ്മീരിൽ സൈനികരെ വധിച്ച തീവ്രവാദികളുമായി സുരക്ഷാ സേന ഏറ്റുമുട്ടി

കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ വനമേഖലയിലുണ്ടായ ഭീകരാക്രമണത്തിൽ മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥനുൾപ്പടെ നാല് സൈനികർവീരമൃത്യു വരിച്ചത

കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ വനമേഖലയിലുണ്ടായ ഭീകരാക്രമണത്തിൽ മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥനുൾപ്പടെ നാല് സൈനികർവീരമൃത്യു വരിച്ചത

author-image
WebDesk
New Update
Terror Attack, Jammu and Kashmir

എക്‌സ്പ്രസ് ഫൊട്ടോ

ശ്രീനഗർ: തിങ്കളാഴ്ച രാത്രി ജമ്മു കശ്മീരിലെ ദോഡയിൽ നാല്  സൈനികരെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടതായി കരുതുന്ന തീവ്രവാദികൾ ബുധനാഴ്ച പുലർച്ചെ ജില്ലയിലെ വനമേഖലയിൽ സുരക്ഷാ സേനയുമായി വെടിവയ്പ്പ് നടത്തി. ദോഡയിലെ ഭട്ടാ ദേസ വനമേഖലയിൽ തിരച്ചിലിനിടെ പുലർച്ചെ ഒരു മണിയോടെയാണ് സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തത്.

Advertisment

ഉടൻ സുരക്ഷാ സേന തിരിച്ചടിച്ചെങ്കിലും  തീവ്രവാദികൾ ഓടി രക്ഷപ്പെടുകയായിരുന്നെന്നാണ് വിവരം.  സംഭവസ്ഥലത്ത് സുരക്ഷാ സേനയും ജമ്മു കശ്മീർ പോലീസും കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങളും പ്രദേശത്ത് വൻ തിരച്ചിൽ നടത്തിവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ വനമേഖലയിലുണ്ടായ ഭീകരാക്രമണത്തിൽ മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥനുൾപ്പടെ നാല് സൈനികർ വീരമൃത്യു വരിച്ചത്. വനമേഖലയിൽ ഭീകരർക്കായുള്ള തിരച്ചിൽ നടക്കുന്നതിനിടെയാണ് സൈനികർക്ക് നേരെ ആക്രമണമുണ്ടായത്.

വനത്തിനുള്ളിൽ ഒളിച്ചിരുന്ന ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റതിനെ തുടർന്ന് അഞ്ച് സൈനികരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നാല് പേർ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

Read More

Advertisment

Jammu And Kashmir Terrorist Attack Terrorist Kashmir Terrorism Jammu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: