scorecardresearch

കൻവാർ യാത്രയിലെ സുപ്രീം കോടതി ഉത്തരവ്; ബിജെപിക്കെതിരെ ഒളിയമ്പുമായി ജെഡിയു

ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകളുടെ ഉത്തരവുകൾ സുപ്രീം കോടതി സ്റ്റേ ചെയ്‌തത് തങ്ങളുടെ അവലോകനത്തെ അംഗീകരിക്കുകയാണ് ചെയ്യുന്നതെന്ന് ജെഡിയു

ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകളുടെ ഉത്തരവുകൾ സുപ്രീം കോടതി സ്റ്റേ ചെയ്‌തത് തങ്ങളുടെ അവലോകനത്തെ അംഗീകരിക്കുകയാണ് ചെയ്യുന്നതെന്ന് ജെഡിയു

author-image
WebDesk
New Update
nitish kumar, bihar liquor ban

എക്സ്പ്രസ് ഫയൽ ഫൊട്ടോ

ഡൽഹി: ബിഹാറിന് പ്രത്യേക കാറ്റഗറി പദവി നിരാകരിച്ച കേന്ദ്ര നിലപാടിന് പിന്നാലെ കൻവാർ യാത്രയിലെ സുപ്രീം കോടതി വിധിയിൽ കേന്ദ്രത്തിനെതിരെ ഒളിയമ്പുമായി നിതീഷ് കുമാറിന്റെ ജെ.ഡി.യു. കൻവാർ യാത്രാ വഴിയിലെ ഭക്ഷണശാലകളുമായി ബന്ധപ്പെട്ട് യു.പി, ഉത്തരാഖണ്ഡ് സർക്കാരുകളുടെ ഉത്തരവുകൾ സുപ്രീം കോടതി സ്റ്റേ ചെയ്‌തത് തങ്ങളുടെ അവലോകനത്തെ അംഗീകരിക്കുകയാണ് ചെയ്യുന്നതെന്ന് ജെഡിയു ദേശീയ വക്താവ് കെസി ത്യാഗി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. സാമുദായിക സൗഹാർദം നിലനിറുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വളരെ നല്ല വിധിയാണ് കോടതി നൽകിയിരിക്കുന്നതെന്നും ത്യാഗി വ്യക്തമാക്കി. 

Advertisment

അതേ സമയം കേന്ദ്ര ബജറ്റിൽ പ്രത്യേക ബിഹാർ പാക്കേജ് തങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും കെസി ത്യാഗി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ബജറ്റിന് മുന്നോടിയായി, കേന്ദ്രത്തിൽ നിന്ന് “നല്ല പ്രത്യേക പാക്കേജ്” പ്രതീക്ഷിക്കുന്നു,
കേന്ദ്ര ബജറ്റിൽ ഒരു നല്ല പ്രത്യേക പാക്കേജാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. മെഡിക്കൽ കോളേജുകൾ, വിമാനത്താവളങ്ങൾ, മറ്റ് വികസന പദ്ധതികൾ എന്നിവയ്ക്കായി ഞങ്ങൾ ഇതിനകം നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട്. വിവിധ വേദികളിൽ ഞങ്ങൾ ഞങ്ങളുടെ ആവശ്യം ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ബീഹാറിന് വലിയ മുന്നേറ്റം ആവശ്യമാണ്, ഞങ്ങളുടെ ആവശ്യങ്ങളോട് കേന്ദ്രം ഊഷ്മളമായി പ്രതികരിക്കുമെന്ന് ഇപ്പോഴും ഞങ്ങൾ പ്രതീക്ഷിക്കുന്നു" ത്യാഗി വ്യക്തമാക്കി. 

ജെഡിയു എംപി രാംപ്രീത് മണ്ഡലിന്റെ ചോദ്യത്തിന് മറുപടിയായി ബീഹാറിന് പ്രത്യേക പദവി നൽകുന്ന സംസ്ഥാന പദവി വേണ്ടെന്ന് കേന്ദ്രം പറയുന്നതിരുന്നു. ഇത് പഴയ ചോദ്യമായിരുന്നുവെന്നായിരുന്നു ത്യാഗി പ്രതികരണം. അടുത്ത ദിവസങ്ങളിൽ ഒന്നും ദേശീയ വികസന കൗൺസിൽ യോഗം ചേർന്നിരുന്നില്ല. പക്ഷേ വിഷയത്തിൽ കേന്ദ്രം പഴയ നിലപാട് ആവർത്തിച്ചതിനാൽ ഞങ്ങൾ ഇതിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കുന്നില്ല. പ്രത്യേക പദവി അല്ലെങ്കിൽ അതിന് തത്തുല്യമായ ഏതെങ്കിലും പാക്കേജ് അവർ പാർട്ടി ആവശ്യപ്പട്ടിട്ടുണ്ടെന്ന് ത്യാഗി പറഞ്ഞു.

Read More

Nitish Kumar Jdu Nda

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: