scorecardresearch

മദ്യനയ കേസിൽ ഇ.ഡിക്ക് തിരിച്ചടി; എഎപി നേതാവ് സഞ്ജയ് സിങിന് ജാമ്യം നൽകി സുപ്രീം കോടതി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അറസ്റ്റ് ചെയ്ത സംഭവം രാജ്യമാകെ പ്രതിഷേധത്തിന് കാരണമായിരിക്കെയാണ് ഇ.ഡിക്ക് തിരിച്ചടിയേറ്റത്. ഇ.ഡിയെ വിമര്‍ശിച്ച സുപ്രീം കോടതി സഞ്ജയ് സിങ്ങിനെതിരെ തെളിവ് എവിടെയെന്നും ചോദിച്ചു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അറസ്റ്റ് ചെയ്ത സംഭവം രാജ്യമാകെ പ്രതിഷേധത്തിന് കാരണമായിരിക്കെയാണ് ഇ.ഡിക്ക് തിരിച്ചടിയേറ്റത്. ഇ.ഡിയെ വിമര്‍ശിച്ച സുപ്രീം കോടതി സഞ്ജയ് സിങ്ങിനെതിരെ തെളിവ് എവിടെയെന്നും ചോദിച്ചു.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
AAP | Sanjay Singh | bail

ഇ.ഡിയെ വിമര്‍ശിച്ച സുപ്രീം കോടതി സഞ്ജയ് സിങ്ങിനെതിരെ തെളിവ് എവിടെയെന്നും ചോദിച്ചു

ഡൽഹി: വിവാദമായ മദ്യനയ കേസിൽ ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങിന് അഞ്ച് മാസത്തിന് ശേഷം സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ഇതേ കേസിൽ അറസ്റ്റ് ചെയ്ത സംഭവം രാജ്യമാകെ പ്രതിഷേധത്തിന് കാരണമായിരിക്കെയാണ് ഇ.ഡിക്ക് സുപ്രീം കോടതിയിൽ തിരിച്ചടിയേറ്റത്. ഇ.ഡിയെ വിമര്‍ശിച്ച സുപ്രീം കോടതി സഞ്ജയ് സിങ്ങിനെതിരെ തെളിവ് എവിടെയെന്നും ചോദിച്ചു.

Advertisment

മാപ്പുസാക്ഷിയായ ദിനേഷ് അറോറയുടെ മൊഴിയിലും ഇദ്ദേഹത്തിന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. ഇതാണ് ജാമ്യം ലഭിക്കാൻ സഹായമായത്. ഇ.ഡി. ആരോപിച്ച നിലയിൽ സഞ്ജയ് സിങ് കൈപ്പറ്റിയെന്ന് പറയുന്ന പണം കണ്ടെത്താൻ കഴിയാതിരുന്നതും ജാമ്യം ലഭിക്കുന്നതിൽ നിര്‍ണായകമായി. ജാമ്യത്തിലിറങ്ങുന്ന സഞ്ജയ് സിങിന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താമെന്നും ജാമ്യ വ്യവസ്ഥകൾ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

പാര്‍ട്ടിയുടെ പരമോന്നത സമിതിയായ രാഷ്ട്രീയ കാര്യ സമിതി അംഗമായ സഞ്ജയ് സിങ് രാജ്യസഭാംഗവുമാണ്. കേസിൽ അറസ്റ്റിലായ നാല് മുതിര്‍ന്ന ആം ആദ്മി പാർട്ടി നേതാക്കളിൽ ജയിൽ മോചിതനാകുന്ന ആദ്യത്തെ നേതാവാണ് ഇദ്ദേഹം. മദ്യനയക്കേസ് രാഷ്ട്രീയ വേട്ടയെന്ന് ആരോപിക്കുന്ന ആം ആദ്മി പാര്‍ട്ടി നേതൃത്വത്തെ സംബന്ധിച്ച് സഞ്ജയ് സിങിന്റെ മടങ്ങിവരവ് വലിയ ആശ്വാസമാകും.

Read More:

Advertisment
Aam Aadmi Sanjay Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: