scorecardresearch

സൽമാന് വീണ്ടു ഭീഷണി:ബാബാ സിദ്ദിഖിയുടേതിനെക്കാൾ മോശം സ്ഥിതിയുണ്ടാകും

സൽമാൻഖാനെ കൊലപ്പെടുത്താൻ ലോറൻസ് ബിഷ്‌ണോയിയുടെ ഗുണ്ടാസംഘം കരാർ എടുത്തതായി നവി മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു

സൽമാൻഖാനെ കൊലപ്പെടുത്താൻ ലോറൻസ് ബിഷ്‌ണോയിയുടെ ഗുണ്ടാസംഘം കരാർ എടുത്തതായി നവി മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു

author-image
WebDesk
New Update
salman khan

മുബൈ പൊലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ വീണ്ടും ഭീഷണി. അഞ്ച് കോടി രൂപ നൽകണമെന്നും അല്ലെങ്കിൽ സൽമാൻ ഖാന്റെ സ്ഥിതി കൊല്ലപ്പെട്ട എൻസിപി നേതാവ് ബാബാ സിദ്ദിഖിയുടേതിനേക്കാൾ സ്ഥിതി മോശമാകുമെന്നാണ് ഭീഷണി. മുബൈ പൊലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്.

Advertisment

അതേസമയം സൽമാൻ ഖാൻ ഫാം ഹൗസ് കേസിലെ പ്രതി ബിഷ്ണോയി ഗാങ്ങിലെ സുഖ കല്ലുയയെ പാൻവൽ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലാകുന്ന ആറാമത്തെയാളാണ് സുഖ കല്ലുയ. പാകിസ്ഥാൻ സ്വദേശിയായ ഡോഗറിൽ നിന്നും ആയുധങ്ങൾ ഇന്ത്യയിലേക്ക് കടത്തുന്നതിൽ പ്രധാനിയാണ് സുഖ. സൽമാനെ കൊലപ്പെടുത്താൻ എ കെ 47, എം 16, എ കെ 92 തുടങ്ങിയ ആയുധങ്ങൾ ഉയോഗിക്കാൻ ഗൂഡാലോചന നടത്തിയവരിലൊരാണ് സുഖ.

സൽമാൻഖാനെ കൊലപ്പെടുത്താൻ ലോറൻസ് ബിഷ്‌ണോയിയുടെ ഗുണ്ടാസംഘം കരാർ എടുത്തതായി നവി മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. അഞ്ച് പേരുടെ പേരിലാണ് കുറ്റപത്രമുള്ളത്. മഹാരാഷ്ട്രയിലെ പൻവേലിലുള്ള ഫാം ഹൗസിന് സമീപമാണ് നടനെ ലക്ഷ്യമിട്ട് പദ്ധതി തയ്യാറാക്കിയത്.

എകെ 47, എകെ 92, എം 16 എന്നിവയും പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലയെ കൊലപ്പെടുത്തിയ തുർക്കി നിർമിത സിഗാന ആയുധവും വാങ്ങാനൊരുങ്ങുകയായിരുന്നു പ്രതികളെന്നും കുറ്റപത്രത്തിൽ പറയുന്നു.

Advertisment

മാത്രമല്ല സൽമാൻ ഖാനെ കൊലപ്പെടുത്താൻ 18 വയസ്സിന് താഴെയുള്ള ആൺകുട്ടികളെ പ്രതികൾ ലിസ്റ്റ് ചെയ്തിരുന്നു. 60 മുതൽ 70 വരെ ആളുകൾ സൽമാൻ ഖാന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു.  സൽമാൻ ഖാനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത് 2023 ഓഗസ്റ്റിനും 2024 ഏപ്രിലിനും ഇടയിലാണെന്നും കുറ്റപത്രത്തിൽ പറയുന്നു.

Read More

Threaten Salman Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: