scorecardresearch

46% കേന്ദ്രങ്ങളിലും സിസിടിവിയില്ല, കാവൽ ഇല്ലാത്ത സ്‌ട്രോങ് റൂമുകൾ: 'നീറ്റ് 2024' പരീക്ഷാ കേന്ദ്രങ്ങളിൽ പാളിച്ചകളേറെ

മെയ് 5ന് പരീക്ഷ നടന്ന നിരവധി കേന്ദ്രങ്ങളിൽ ആശങ്കാജനകമായ ചില വീഴ്ച്ചകൾ കണ്ടെത്തിയിരുന്നു. പരീക്ഷാ മുറികളിൽ നിർബന്ധിതമായി പ്രവർത്തിക്കേണ്ട സിസിടിവികളുടെ അഭാവവും, സ്‌ട്രോങ് റൂമുകൾ കാവലില്ലാതെ കിടക്കുന്നതുമെല്ലാം ഇതിൽപ്പെടും

author-image
WebDesk
New Update
Review | NEET 2024 | found glaring gaps

രാജ്യത്തെ 46 ശതമാനം പരീക്ഷാ മുറികളിലും നിർബന്ധിതമായി പ്രവർത്തിക്കേന്ന രണ്ട് സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടില്ലെന്ന് കണ്ടെത്തി

ഡൽഹി: ഈ വർഷത്തെ നീറ്റ് ബിരുദ പരീക്ഷയുടെ മൂന്നാം കക്ഷി അവലോകനത്തിൽ, മെയ് 5ന് പരീക്ഷ നടന്ന നിരവധി കേന്ദ്രങ്ങളിൽ ആശങ്കാജനകമായ ചില വീഴ്ച്ചകൾ കണ്ടെത്തിയിരുന്നു. പരീക്ഷാ മുറികളിൽ നിർബന്ധിതമായി പ്രവർത്തിക്കേണ്ട രണ്ട് സിസിടിവികളുടെ അഭാവവും, പരീക്ഷാ കേന്ദ്രത്തിൽ ചോദ്യപേപ്പറുകൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകൾ കാവലില്ലാതെ കിടക്കുന്നതുമെല്ലാം ഇതിൽപ്പെടും.

Advertisment

പേപ്പർ ചോർച്ച സംബന്ധിച്ച ആരോപണങ്ങൾ ഉൾപ്പെടെയുള്ള ക്രമക്കേടുകൾ വലിയ വാർത്തയായതോടെ നീറ്റ്-യുജി പരീക്ഷകൾ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) കടുത്ത സമ്മർദ്ദത്തിലാണ്. പരീക്ഷാഫലം പ്രഖ്യാപിച്ച് ഏകദേശം 12 ദിവസങ്ങൾക്ക് ശേഷം ജൂൺ 16നാണ് മൂന്നാം കക്ഷി അവലോകന കണ്ടെത്തലുകളെ കുറിച്ച് ഔദ്യോഗികമായി അറിയിപ്പ് അവർക്ക് ലഭിക്കുന്നത്.

അവലോകനത്തിനായി മൂന്നാം കക്ഷി 399 പരീക്ഷാ കേന്ദ്രങ്ങൾ (ആകെ 4,000ത്തോളം എണ്ണം) സന്ദർശിച്ചിരുന്നു. പിന്നീട് ക്രമക്കേടുകൾ സംബന്ധിച്ച് എൻടിഎയും അവലോകനം ചെയ്യുന്ന മൂന്നാം കക്ഷിയും നിർണായകമായ ചർച്ചകൾ നടത്തുകയും റിപ്പോർട്ട് അംഗീകരിക്കുകയും ചെയ്തിരുന്നു.

പരീക്ഷാ ദിനത്തിൽ നടത്തിയ സന്ദർശനത്തിൽ 399 പരീക്ഷാ കേന്ദ്രങ്ങളിൽ 186ലും (46 ശതമാനം), ഓരോ പരീക്ഷാ മുറിയിലും നിർബന്ധിതമായി പ്രവർത്തിക്കേന്ന രണ്ട് സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഈ ക്യാമറകളുടെ തത്സമയ ഫീഡ് ന്യൂഡൽഹിയിലെ എൻടിഎ ആസ്ഥാനത്തുള്ള സെൻട്രൽ കൺട്രോൾ റൂമിലേക്ക് കൈമാറേണ്ടതും, അതൊരു വിദഗ്ധ സംഘം നിരീക്ഷിക്കാൻ നിർദ്ദേശിച്ചിട്ടുമുള്ളതാണ്.

കൂടാതെ, തിരച്ചിൽ നടത്തിയ 399  പരീക്ഷാ കേന്ദ്രങ്ങളിൽ 68 എണ്ണത്തിലും (16 ശതമാനം), സ്‌ട്രോങ് റൂം കാവൽക്കാരാൽ സുരക്ഷിതമാക്കിയിരുന്നില്ല. ചട്ടം പോലെ, ചോദ്യപേപ്പർ വിതരണ സമയം വരെ സ്‌ട്രോങ് റൂമിന് കാവൽ ഏർപ്പെടുത്തണമായിരുന്നു. കൂടാതെ, 83 കേന്ദ്രങ്ങളിൽ ബയോമെട്രിക് ജീവനക്കാർ അതാത് കേന്ദ്രങ്ങൾക്കായി ഉദ്ദേശിച്ചിട്ടുള്ള നിയുക്ത ജീവനക്കാർക്ക് തുല്യമായിരുന്നില്ല.

പരീക്ഷാ ദിവസം കേന്ദ്രത്തിൽ പരീക്ഷയ്‌ക്കിടെ നിഷ്‌കർഷിച്ച മാർഗനിർദ്ദേശങ്ങൾ പാലിക്കാത്തതോ പ്രഥമദൃഷ്ട്യാ ക്രമക്കേടുകളോ തിരിച്ചറിയുക എന്നതാണ് അവലോകനത്തിൻ്റെ ലക്ഷ്യം.

കൂടുതൽ വായിക്കാം...

Read More

Neet Exam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: