/indian-express-malayalam/media/media_files/26vqdiHM3fvpSYsmYmPP.jpg)
ഡോക്ചറുടെ കൊലപാതകത്തിലെ പ്രതിഷേധം
കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽവച്ച് ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ആശുപത്രി അധികൃതർ തെളിവ് നശിപ്പിക്കാൻ ശ്രമിക്കുന്നതായി ആരോപണം. വെള്ളിയാഴ്ച രാവിലെ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സെമിനാർ മുറിയിൽ നിന്ന് ഏതാനും അടി അകലെയുള്ള സ്ഥലത്ത് ആരംഭിച്ച നവീകരണ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആരോപണം ഉയർന്നിരിക്കുന്നത്.
തെളിവ് നശിപ്പിക്കാനും യഥാർത്ഥ വസ്തുത മറച്ചുവയ്ക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ച് ഇടതു സംഘടനകൾ ആശുപത്രിക്കു മുന്നിൽ പ്രതിഷേധിച്ചു. കൊല്ലപ്പെട്ട ഡോക്ടറെ ഒന്നിലധികം പേർ ബലാത്സംഗം ചെയ്തിട്ടുണ്ടാകാമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ ചില കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതായി ഒരു ഡോക്ടർ അവകാശപ്പെട്ടു. ഒരു വ്യക്തിയല്ല, അവൾ കൂട്ടബലാത്സംഗത്തിനിരയായതായി ഡോ.സുബർണ ഗോസ്വാമി പറഞ്ഞു.
സെമിനാർ മുറിയിൽ നിന്ന് ഏതാനും അടി അകലെയുള്ള ഒരു മുറിയും അടുത്തുള്ള സ്ത്രീകളുടെ ടോയ്‌ലറ്റും പൊളിച്ച് വിശ്രമകേന്ദ്രം നിർമ്മിക്കാൻ ആശുപത്രി അധികൃതർ ശനിയാഴ്ച ഉത്തരവിട്ടതായി വൃത്തങ്ങൾ പറഞ്ഞു. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിന് വിശ്രമകേന്ദ്രം വേണമെന്ന വിദ്യാർത്ഥികളുടെ ആവശ്യത്തെ തുടർന്നാണ് ഈ നടപടിയെന്ന് അവർ പറഞ്ഞു.
എന്നാൽ, ഡോക്‌ടറുടെ മൃതദേഹം കണ്ടെത്തി ഒരു ദിവസത്തിനുള്ളിൽ നിർമ്മാണപ്രവർത്തനങ്ങൾക്കുള്ള ഉത്തരവ് അധികാരികൾ ഇറക്കിയത് തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്. വിഷയത്തിൽ പ്രതികരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായിട്ടില്ല.
ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണത്തിന് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ പ്രതികളെയും ഞായറാഴ്ചയ്ക്കകം അറസ്റ്റു ചെയ്തില്ലെങ്കിൽ കേസ് സിബിഐക്ക് കൈമാറുമെന്ന് നേരത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു.
മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിന്റെ നാലാംനിലയിലുള്ള സെമിനാർ ഹാളിലാണ് വെള്ളിയാഴ്ച വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. അർധനഗ്നയായ നിലയിലായിരുന്നു മൃതദേഹം. സ്വകാര്യഭാഗങ്ങളടക്കം ദേഹമാസകം മുറിവേറ്റനിലയിലായിരുന്നു. ശനിയാഴ്ചയാണ് സംഭവവുമായി ബന്ധപ്പെട്ട് സഞ്ജയ് റോയിയെ പൊലീസ് പിടികൂടിയത്.
Read More
- 'കലാപകാരികളെ ശിക്ഷിക്കണം':നാടുവിട്ട ശേഷം ആദ്യ പ്രതികരണവുമായി ഷെയ്ഖ് ഹസീന
- എല്ലാവരുടെയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുമെന്ന് മുഹമ്മദ് യൂനുസ്
- 23 ദിവസത്തെ പ്രക്ഷോഭം; ബംഗ്ലാദേശിൽ മരണം 232
- ബംഗ്ലാദേശ് പ്രധാനമന്ത്രിയായി മുഹമ്മദ് യൂനസ് അധികാരമേറ്റു
- ഷെയ്ഖ് ഹസീന താത്കാലികമായി ഇന്ത്യയിൽ തുടരും
- ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിനെ മുഹമ്മദ് യൂനസ് നയിക്കും
- അഫ്ഗാനിസ്ഥാനിന്റെയും ശ്രീലങ്കയുടെയും തനിയാവർത്തനം; ബംഗ്ലാദേശ് ഇനി എങ്ങോട്ട്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.