/indian-express-malayalam/media/media_files/uploads/2019/07/hasina-BANGLADESH.jpg)
ഷെയ്ഖ് ഹസീന
ന്യൂഡൽഹി: ബംഗ്ലാദേശിലെ ആഴ്ചകളായി തുടരുന്ന കലാപത്തിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് അർഹമായ ശിക്ഷ നൽകണമെന്ന് മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. കലാപത്തെതുടർന്ന് രാജിവെച്ച് നാടുവിട്ട ശേഷം ഇതാദ്യമായാണ് ഷെയ്ഖ് ഹസീനയുടെ പ്രതികരണം. ഹസീനയുടെ മകൻ സജീബ് വസേദ് എക്‌സിൽ പങ്കുവെച്ച മൂന്ന് പേജുള്ള വികാരനിർഭരമായ കുറിപ്പിലാണ് ഷെയ്ഖ് ഹസീനയുടെ പ്രതികരണം.
തന്റെ പിതാവും ബംഗ്ലാദേശ് രാഷ്ട്രശിൽപ്പികളിൽ പ്രമുഖനുമായ ഷെയ്ഖ് മുജീബുർ റഹ്മാൻ കൊല്ലപ്പെട്ടതിനേക്കുറിച്ചും തുടർന്ന് അടുത്ത ബന്ധുക്കളെ നഷ്ടമായതിനേക്കുറിച്ചും ഹസീന പ്രസ്താവനയിൽ ഓർമ്മിപ്പിക്കുന്നു. മുജീബുർ റഹ്മാന്റെ കൊലപാതക വാർഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15-ന് ദേശീയ ദുഃഖാചരണം മാന്യതയോടും ഗൗരവത്തോടേയും ആചരിക്കണമെന്ന് അവാമി ലീഗ് പ്രവർത്തകരെ അവർ ആഹ്വാനം ചെയ്തു.
'എന്നെപ്പോലെ ഉറ്റവരെ നഷ്ടമായവരെ ഓർത്ത് ഞാൻ സഹതപിക്കുന്നു. എല്ലാ ആത്മാക്കളുടേയും മോക്ഷത്തിനായി പ്രാർഥിക്കുക. പ്രക്ഷോഭത്തിന്റെ പേരിലുള്ള ഭീകരാക്രമണത്തിൽ കഴിഞ്ഞ ജൂലായ് മുതൽ നിരവധി ജീവനുകൾ നഷ്ടമായി. അവരുടെ ആത്മാവിനായി ഞാൻ പ്രാർഥിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു. ദശലക്ഷക്കണക്കിന് രക്തസാക്ഷികളുടെ രക്തത്തെയാണ് കലാപകാരികൾ അപമാനിച്ചത്. എനിക്ക് എന്റെ രാജ്യത്തുനിന്ന് നീതി വേണം'. ഹസീന എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.അതേസമയം ഷെയ്ഖ് ഹസീനയ്‌ക്കെതിരെ ചൊവ്വാഴ്ച ആദ്യമായി കൊലപാതക കുറ്റത്തിന് ബംഗ്ലാദേശ് സർക്കാർ കേസ് രജിസ്റ്റർ ചെയ്തു.പ്രക്ഷോഭത്തിനിടെ പോലീസ് നടത്തിയ വെടിവെപ്പിൽ പലചരക്ക് വ്യാപാരി കൊല്ലപ്പെട്ട സംഭവത്തിലാണ് ഹസീന ഉൾപ്പടെ ആറുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
നേരത്തെ, രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളുടെയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുമെന്ന് താത്കാലിക സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസ് വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ച ധകേശ്വരി ദേശീയ ക്ഷേത്രം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുവായിരുന്നു അദ്ദേഹം.'രാജ്യത്ത് മനുഷ്യാവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും സ്ഥാപിക്കേണ്ടതുണ്ട്. അതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. രാജ്യത്തുള്ള എല്ലാവരും ബംഗ്ലാദേശ് പൗരരാണ്. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾക്ക് എല്ലാ പൗരൻമാരും അർഹരാണ്'. -യുനൂസ് പറഞ്ഞു.നേരത്തെ ബംഗ്ലാദേശിൽ ന്യുനപക്ഷ മതവിഭാഗങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
Read More
- എല്ലാവരുടെയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുമെന്ന് മുഹമ്മദ് യൂനുസ്
- 23 ദിവസത്തെ പ്രക്ഷോഭം; ബംഗ്ലാദേശിൽ മരണം 232
- ബംഗ്ലാദേശ് പ്രധാനമന്ത്രിയായി മുഹമ്മദ് യൂനസ് അധികാരമേറ്റു
- ഷെയ്ഖ് ഹസീന താത്കാലികമായി ഇന്ത്യയിൽ തുടരും
- ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിനെ മുഹമ്മദ് യൂനസ് നയിക്കും
- അഫ്ഗാനിസ്ഥാനിന്റെയും ശ്രീലങ്കയുടെയും തനിയാവർത്തനം; ബംഗ്ലാദേശ് ഇനി എങ്ങോട്ട്?
- ബംഗ്ലാദേശ്; സ്ഥിതി അതീവ ഗുരുതരം: ഹസീന എവിടേക്കെന്നതിൽ ഇന്ന് തീരൂമാനം ഉണ്ടാകും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.