scorecardresearch

എല്ലാവരുടെയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുമെന്ന് മുഹമ്മദ് യൂനുസ്

ഷെയ്ഖ് ഹസീനയുടെ രാജിക്ക് ശേഷം മാത്രം രാജ്യത്തെ 52 ജില്ലകളിൽ മതന്യൂനപക്ഷങ്ങൾക്ക് നേരെ ഏകദേശം 205 ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്നാണ് വിവരം.

ഷെയ്ഖ് ഹസീനയുടെ രാജിക്ക് ശേഷം മാത്രം രാജ്യത്തെ 52 ജില്ലകളിൽ മതന്യൂനപക്ഷങ്ങൾക്ക് നേരെ ഏകദേശം 205 ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്നാണ് വിവരം.

author-image
WebDesk
New Update
Muhammed Yunus

ധാക്കയിലെ ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രത്തിന്റെ പ്രവർത്തനം പുനരാംരഭിച്ചു

ധാക്ക: ബംഗ്ലാദേശിൽ കലാപം തുടരുന്നതിനിടെ രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളുടെയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുമെന്ന് താത്കാലിക സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസ് വ്യക്തമാക്കി. രാജ്യത്ത് ന്യുനപക്ഷങ്ങൾക്കെതിരെ വർധിച്ചുവരുന്ന ആക്രമങ്ങളിൽ ഇന്ത്യ ഉൾപ്പടെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.ചൊവ്വാഴ്ച ധകേശ്വരി ദേശീയ ക്ഷേത്രം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുവായിരുന്നു അദ്ദേഹം.'രാജ്യത്ത് മനുഷ്യാവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും സ്ഥാപിക്കേണ്ടതുണ്ട്. അതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. രാജ്യത്തുള്ള എല്ലാവരും ബംഗ്ലാദേശ് പൗരരാണ്. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾക്ക് എല്ലാ പൗരൻമാരും അർഹരാണ്'. -യുനൂസ് പറഞ്ഞു.

Advertisment

രാജ്യത്ത് കലാപം തുടരുന്ന സാഹചര്യത്തിൽ ന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റാൻ  മത ന്യൂനപക്ഷങ്ങളുടെ പ്രതിനിധികളുമായി  മുഹമ്മദ് യൂനുസ് ചർച്ചനടത്തുമെന്ന് ബംഗ്ലാദേശിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹിന്ദു, ബുദ്ധമതം, ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ, ബംഗ്ലാദേശ് പൂജ ഉദ്ജപൻ പരിഷത്ത് എന്നിവരുടെ പ്രതിനിധികളുമായാണ് മുഹമ്മദ് യൂനുസ് ചർച്ച നടത്തുന്നത്.ഷെയ്ഖ് ഹസീനയുടെ രാജിക്ക് ശേഷം മാത്രം രാജ്യത്തെ 52 ജില്ലകളിൽ മതന്യൂനപക്ഷങ്ങൾക്ക്  നേരെ ഏകദേശം 205 ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്നാണ് വിവരം. രാജ്യത്തെ പലതെരുവുകളും ഇപ്പോഴും കലാപകാരികൾ കൈയ്യടിക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മതന്യുനപക്ഷങ്ങളുടെ പ്രതിനിധികളുമായുള്ള മുഹമ്മദ് യൂനുസിന്റെ ചർച്ച ഏറെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.

ധാക്കയിലെ ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രത്തിന്റെ പ്രവർത്തനം താത്കാലികമായി ചൊവ്വാഴ്ച പുനരാംരഭിച്ചു. ബംഗ്ലാദേശിലെ സ്ഥിതിഗതികൾ നിലവിൽ ഇന്ത്യ സൂഷ്മതയോടെ നീരിക്ഷിച്ചുവരികയാണ്. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ  നിലവിലെ സ്ഥിതി നിരീക്ഷിക്കാൻ സർക്കാർ ഒരു കമ്മിറ്റിയെയും രൂപീകരിച്ചിട്ടുണ്ട്.

Read More

Protest Bangladesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: