scorecardresearch

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി

മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം രണ്ട് വർഷം പിന്നിടുമ്പോഴാണ് ബിരേൻ സിങ്ങിന്റെ രാജി ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെടുന്നത്

മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം രണ്ട് വർഷം പിന്നിടുമ്പോഴാണ് ബിരേൻ സിങ്ങിന്റെ രാജി ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെടുന്നത്

author-image
WebDesk
New Update
Manipur Violence

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി

ന്യൂഡൽഹി: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ മണിപ്പൂരിൽ കേന്ദ്ര സർക്കാർ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. എൻ ബിരേൻ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ഭരണകക്ഷിയായ ബിജെപിക്ക് സാധിക്കാത്തതിനെ തുടർന്നാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. ബിരേൻ സിങ്ങിന്റെ പിൻഗാമിയെ സംബന്ധിച്ച് സമവായം ഉണ്ടാക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 

Advertisment

2023 മെയ് മുതൽ മണിപ്പൂരിൽ അരങ്ങേറുന്ന വംശീയ കലാപത്തെ തുടർന്നാണ് ബിരേൻ സിങ് രാജിവെക്കേണ്ടി വന്നത്. സംസ്ഥാനത്തെ പ്രബല സമുദായങ്ങളായ മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം രണ്ട് വർഷം പിന്നിടുമ്പോഴാണ് ബിരേൻ സിങ്ങിന്റെ രാജി ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെടുന്നത്. നേരത്തെ കഴിഞ്ഞ നവംബറിൽ സഖ്യകക്ഷിയായ കോൺറാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) ബിരേൻ സിംഗ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു.

കഴിഞ്ഞ ഒൻപതിന് ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ എന്നിവരുമായി ബിരേൻ സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ബിരേൻ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. നേരത്തെ, സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്ന് കുക്കി വിഭാഗം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് സമാധാനന്തരീക്ഷം പുനസ്ഥാപിക്കാൻ രാഷ്ട്രപതി ഭരണമാണ് ഉചിതമെന്നാണ് അവർ വാദിച്ചത്. കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. 

Read More

Manipur Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: