scorecardresearch

ലക്ഷ്യം ബീഹാർ: വീണ്ടും രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങി പ്രശാന്ത് കിഷോർ

എല്ലാ വിഭാഗങ്ങളുടെയും പ്രത്യേകിച്ച് ഒബിസി, പട്ടികജാതി-പട്ടിക വർഗം, മുസ്ലീം, തുടങ്ങിയവരുടെ പ്രാതിനിധ്യം ഉറപ്പാക്കും. പുതിയ പാർട്ടിയുടെ അധ്യക്ഷൻ ഈ വിഭാഗത്തിൽ നിന്നുള്ളവരായിരിക്കും.

എല്ലാ വിഭാഗങ്ങളുടെയും പ്രത്യേകിച്ച് ഒബിസി, പട്ടികജാതി-പട്ടിക വർഗം, മുസ്ലീം, തുടങ്ങിയവരുടെ പ്രാതിനിധ്യം ഉറപ്പാക്കും. പുതിയ പാർട്ടിയുടെ അധ്യക്ഷൻ ഈ വിഭാഗത്തിൽ നിന്നുള്ളവരായിരിക്കും.

author-image
WebDesk
New Update
prasanth kishore

ഞായറാഴ്ച പാട്‌നയിൽ ചേർന്ന യോഗത്തിൽ പ്രശാന്ത് കിഷോർ സംസാരിക്കുന്നു(എക്‌സ്പ്രസ് ഫൊട്ടോ)


ന്യുഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ രാഷ്ട്രീയ കണക്കുകൂട്ടലുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ബീഹാറിലെ പിന്നോക്ക വിഭാഗങ്ങളുടെയും ന്യുനപക്ഷങ്ങളുടെയും പിന്തുണ ഉറപ്പാക്കി രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രശാന്ത് കിഷോർ. ഒക്ടോബർ രണ്ടിന് പാർട്ടിയുടെ ഔദോഗീക പ്രഖ്യാപനം നടത്താനാണ് തീരൂമാനം. അതിന് മുന്നോടിയായി ഞായറാഴ്ച പാട്‌നയിൽ ചേർന്ന യോഗത്തിൽ പാർട്ടിയുടെ ഭാവി തീരൂമാനങ്ങൾ സംബന്ധിച്ച് അന്തിമ രൂപം നൽകി. 
വരുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയെ ശക്തമാക്കാനാണ് ഞായറാഴ്ച പാട്‌നയിൽ ചേർന്ന യോഗത്തിലെ പ്രധാന തീരൂമാനം. ഇതിന് മുന്നോടിയായി സംസ്ഥാനത്ത് എട്ട ്പൊതുയോഗങ്ങൾ നടത്തും. എല്ലാ വിഭാഗങ്ങളുടെയും പ്രത്യേകിച്ച് ഒബിസി, പട്ടികജാതി-പട്ടിക വർഗം, മുസ്ലീം, തുടങ്ങിയവരുടെ പ്രാതിനിധ്യം ഉറപ്പാക്കും. പുതിയ പാർട്ടിയുടെ അധ്യക്ഷൻ ഈ വിഭാഗത്തിൽ നിന്നുള്ളവരായിരിക്കും. പാർട്ടി അധ്യക്ഷൻ പദവി റൊട്ടേഷൻ വ്യവസ്ഥയിൽ ഈ വിഭാഗങ്ങൾക്ക്  നൽകാനും തീരൂമാനമായി. ബീഹാറിലെ ന്യുനപക്ഷ, പിന്നോക്ക ജനവിഭാഗങ്ങളുടെ വോട്ട് ഇതിലൂടെ സമാഹരിക്കാനാകുമെന്നാണ് പ്രശാന്ത് കിഷോന്റെ കണക്കുക്കൂട്ടൽ. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒരു എംപവോർഡ് കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്.
അതേസമയം, താൻ പാർലമെന്റെറി രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും പാർട്ടിയുടെ ഉപദേശകനായി തുടരാനാണ് ആഗ്രഹമെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി. ദളിതരുടെയും സമൂഹത്തിൽ പിന്നോക്കാവസ്ഥ നേരിടുന്നവരുടെയും ഉന്നമനത്തിനായി താൻ പ്രവർത്തനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശാന്ത് കിഷോറിന്റെ പുതിയ രാഷ്ട്രീയ നീക്കം ബീഹാറിലെ ജെഡിയു, ആർജെഡി ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികളുടെ വോട്ടുബാങ്കിനെ സ്വാധീനിക്കുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

Advertisment

Read More

Bihar Assembly Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: