scorecardresearch

ഒൻപതിടങ്ങളിൽ പുതിയ ഗവർണ്ണർമാർ

1979 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് കൈലാസനാഥൻ. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു

1979 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് കൈലാസനാഥൻ. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു

author-image
WebDesk
New Update
gov

കെ.കൈലാഷ് നാഥൻ (ചിത്രം കടപ്പാട്-ഫെയ്‌സ് ബുക്ക്)

ന്യൂഡൽഹി: ഒൻപത് സംസ്ഥാനങ്ങളിൽ പുതിയ ഗവർണ്ണമാരെ നിയമിച്ചുകൊണ്ട് രാഷ്ട്രപതി ഉത്തരവിറക്കി. കോഴിക്കോട് വടകര സ്വദേശിയായ കെ കൈലാഷ്‌നാഥനെ പുതുച്ചേരി ലഫ്. ഗവർണറായി നിയമിച്ചു. 1979 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് കൈലാഷ്‌നാഥൻ. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. ആനന്ദി ബെൻ പാട്ടീൽ, വിജയ് രൂപാണി, ഭൂപേന്ദ്രഭായ് പട്ടേൽ എന്നിങ്ങനെ നാലു മുഖ്യമന്ത്രിമാരുടെ പ്രിൻസിപ്പൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
പഞ്ചാബ് ചണ്ഡിഗഡ് ഗവർണറായിരുന്ന ബെൻവാരിലാൽ പുരോഹിതിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. നിലവിൽ അസം ഗവർണറായ ഗുലാബ് ചന്ദ് ഘട്ടാരിയയെയാണ് പകരം ആ സ്ഥാനത്ത് നിയമിച്ചിരിക്കുന്നത്. സിക്കിം ഗവർണറായ ലക്ഷമൺ പ്രസാദ് ആചാര്യയെ അസം ഗവർണറായി നിയമിച്ചു. മണിപ്പൂർ ഗവർണറുടെ അധിക ചുമതലയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്.ഓം പ്രകാശ് മാതുർ സിക്കിം ഗവർണറായി ചുമതലയേൽക്കും. 
ആറ് തവണ തുടർച്ചയായി വിജയിച്ചതിന് ശേഷം അടുത്തിടെ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബറേലിയിൽ നിന്ന് മത്സരിക്കാൻ ടിക്കറ്റ് നൽകാത്ത മുതിർന്ന ബിജെപി നേതാവ് സന്തോഷ് ഗാംഗ്വാറിനെ ജാർഖണ്ഡ് ഗവർണറായി നിയമിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുപിയിലും ബിഹാറിലും ബിജെപിയിൽ നിന്ന് അകന്നതായി തോന്നുന്ന കുർമി ജാതിയിൽ നിന്നുള്ള ഒബിസിയാണ് അദ്ദേഹം.
അസമിൽ നിന്നുള്ള മുൻ ലോക്സഭാ എംപി രമൺ ദേകയെ ഛത്തീസ്ഗഢ് ഗവർണറായി നിയമിച്ചു.മഹാരാഷ്ട്ര മുൻ നിയമസഭാ സ്പീക്കറും ബിജെപി നേതാവുമായ ഹരിഭാവു കിസൻറാവു ബാഗ്ഡെയെ രാജസ്ഥാൻ ഗവർണറായി നിയമിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ട മറ്റൊരു സംസ്ഥാനമാണ് മഹാരാഷ്ട്ര.

Read More

Advertisment

Governor Indian President

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: