scorecardresearch

അസമിൽ നിന്നുള്ള വിനോദസഞ്ചാരികളെ മേഘാലയയിൽ തടഞ്ഞു

സംസ്ഥാനത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നില്ലെന്ന് കാട്ടി ഖാസി കുന്നുകളിലെ ചില വിഭാഗങ്ങൾ ദിവസങ്ങളായി പ്രക്ഷോഭത്തിലാണ്. വ്യാഴാഴ്ച ഷില്ലോങ്ങിൽ ഒരുവീടിന് നേരെ പെട്രോൾ ബോബ് ആക്രമണം നടന്നിരുന്നു

സംസ്ഥാനത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നില്ലെന്ന് കാട്ടി ഖാസി കുന്നുകളിലെ ചില വിഭാഗങ്ങൾ ദിവസങ്ങളായി പ്രക്ഷോഭത്തിലാണ്. വ്യാഴാഴ്ച ഷില്ലോങ്ങിൽ ഒരുവീടിന് നേരെ പെട്രോൾ ബോബ് ആക്രമണം നടന്നിരുന്നു

author-image
WebDesk
New Update
megalya

സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മേഘാലയ ഉപമുഖ്യമന്ത്രി പ്രെസ്റ്റോൺ ടിൻസോങ് പറഞ്ഞു

ഗുവഹാട്ടി: ഒരിടവേളയ്ക്ക് ശേഷം പ്രാദേശിക വാദം മേഘാലയയിൽ ശക്തമാകുന്നതിനിടെ അസമിൽ നിന്നെത്തിയ വിനോദസഞ്ചാരികളെ ഒരുവിഭാഗം ആളുകൾ സംസ്ഥാന അതിർത്തിയിൽ തടഞ്ഞു. സ്വദേശികളല്ലാത്തവർ മേഘാലയയിൽ പ്രവേശിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടയിലാണ് സംസ്ഥാന അതിർത്തിയിൽ ഒരുവിഭാഗം ആളുകൾ അസമിൽ നിന്നെത്തിയ ടൂറിസ്റ്റ് വാഹനം തടഞ്ഞത്. സംഭവുമായി ബന്ധപ്പെട്ട് പത്തുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. 
ഷില്ലോങ്ങിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഉംതിംഗ്നഗർ എന്ന സ്ഥലത്താണ് സംഭവം. ഹൈന്നിവ്ട്രെപ് നാഷണൽ യൂത്ത് ഫെഡറേഷന്റെ അംഗങ്ങളാണ് സംഭവത്തിന് പിന്നില്ലെന്ന് പോലീസ് പറഞ്ഞു.സംഭവം ദൗർഭാഗ്യകരമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും മേഘാലയ ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ പ്രെസ്റ്റോൺ ടിൻസോങ് പറഞ്ഞു.
സംസ്ഥാനത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നില്ലെന്ന് കാട്ടി ഖാസി കുന്നുകളിലെ ചില വിഭാഗങ്ങൾ ദിവസങ്ങളായി പ്രക്ഷോഭത്തിലാണ്. വ്യാഴാഴ്ച ഷില്ലോങ്ങിൽ ഒരുവീടിന് നേരെ പെട്രോൾ ബോബ് ആക്രമണം നടന്നിരുന്നു. സംസ്ഥാനത്തിന്റെ  അടുത്തിടെ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിൽകണ്ട് ബോധ്യപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് വിനോദസഞ്ചാരികളുടെ വാഹനം തടയുന്നത്. 

Read More

Advertisment

Megalaya Assam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: