scorecardresearch

ക്വാഡ് ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിലേക്ക്

സെപ്റ്റംബർ 21ന് ഡെലാവെയറിലെ വിൽമിങ്ടണിൽ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ആതിഥേയത്വം വഹിക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു

സെപ്റ്റംബർ 21ന് ഡെലാവെയറിലെ വിൽമിങ്ടണിൽ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ആതിഥേയത്വം വഹിക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു

author-image
WebDesk
New Update
PM Narendra Modi, US Visit

ചിത്രം: പി.എം ഇന്ത്യ

ഡൽഹി: വാർഷിക ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനും യുഎൻ ജനറൽ അസംബ്ലിയിലെ 'ഭാവിയുടെ ഉച്ചകോടി'യെ അഭിസംബോധന ചെയ്യുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 21ന് യുഎസ് സന്ദർശനം നടത്തും. മൂന്നു ദിവസത്തേക്കാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.

Advertisment

21ന് ഡെലാവെയറിലെ വിൽമിങ്ടണിൽ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ആതിഥേയത്വം വഹിക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒരു വർഷമായി ക്വാഡ് കൈവരിച്ച പുരോഗതി ഉച്ചകോടിയിൽ അവലോകനം ചെയ്യും. ഇന്തോ-പസഫിക് മേഖലയിലെ രാജ്യങ്ങളുടെ വികസന ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായുള്ള വരും വർഷത്തെ പ്രാഥമികാവശ്യങ്ങളും ചർച്ച ചെയ്യും. 

ഇന്ത്യയായിരുന്നു ഈ വർഷം ക്വാഡ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന രാജ്യം. യുഎസിൻ്റെ അഭ്യർത്ഥനയെത്തുടർന്ന് ആതിഥേയത്വം വഹിക്കാനുള്ള അവസരം കൈമാറുകയായിരുന്നു. അതേസമയം, 2025 ക്വാഡ് ഉച്ചകോടി ഇന്ത്യയിൽ നടക്കും.

Advertisment

സെപ്തംബർ 23ന് ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയിൽ 'ഭാവിയുടെ ഉച്ചകോടി'യെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 22ന് ന്യൂയോർക്കിലെ ഇന്ത്യൻ സമൂഹത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

എഐ, ക്വാണ്ടം കംപ്യൂട്ടിങ് , അർദ്ധചാലകങ്ങൾ, ബയോടെക്‌നോളജി തുടങ്ങിയ അത്യാധുനിക മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ കൂടുതൽ സഹകരണം വളർത്തിയെടുക്കുന്നതിനായി യുഎസിലെ പ്രമുഖ കമ്പനികളുടെ സിഇഒമാരുമായും പ്രധാനമന്ത്രി സംവദിക്കുമെന്ന് മന്ത്രാലയം പ്രസ്ഥാവനയിൽ വ്യക്തമാക്കി.

Read More

Narendra Modi Us pm modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: