scorecardresearch

ഡൽഹി-വാരണാസി റൂട്ടിലെ രണ്ടാം വന്ദേഭാരത് ഓടിത്തുടങ്ങി; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ഏറ്റവും പുതിയ വന്ദേ ഭാരതിന്റെ ഉദ്ഘാടനം വാരാണാസിയിൽ നടന്നു. പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത് പുതിയ സവിശേഷതകളടങ്ങിയ കാവി നിറത്തിലെ വന്ദേ ഭാരതാണ്.

ഏറ്റവും പുതിയ വന്ദേ ഭാരതിന്റെ ഉദ്ഘാടനം വാരാണാസിയിൽ നടന്നു. പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത് പുതിയ സവിശേഷതകളടങ്ങിയ കാവി നിറത്തിലെ വന്ദേ ഭാരതാണ്.

author-image
WebDesk
New Update
vande bharat

ഫൊട്ടോ: എക്സ്/ റെയിൽമിൻ ഇന്ത്യ

ഡൽഹി: ഡൽഹി-വാരാണാസി റൂട്ടിലെ രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ  പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. കാവി നിറത്തിലുള്ള രണ്ടാമത്തെ വന്ദേഭാരത് ട്രെയിനാണ് ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്. വന്ദേ ഭാരത് ശ്രേണിയിലെ മറ്റ് ട്രയിനുകളിൽ നിന്നും വ്യത്യസ്തമായി  പുതിയ സവിശേഷതകളുമായാവും ഈ സർവ്വീസ് ആരംഭിച്ചിരിക്കുന്നതെന്ന് നോർത്തേൺ റെയിൽവേ വ്യക്തമാക്കി.

Advertisment

പുതിയ വന്ദേഭാരതിന്റെ ഉദ്ഘാടനം 2.15 നാണ് വാരണാസിയിൽ നടന്നത്. രാവിലെ ആറിന് വാരണാസിയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ 2.05ന് ഡൽഹിയിൽ എത്തിച്ചേരും. ചൊവ്വാഴ്ച്ച ഒഴികെയുള്ള മറ്റ് ആറ് ദിവസങ്ങളിലും വന്ദേഭാരത് സർവ്വീസ് നടത്തും. ഉച്ച കഴിഞ്ഞ് 3ന് തിരികെ വാരണാസിയിലേക്ക് പുറപ്പെട്ട് രാത്രി 11.05ന് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്ന തരത്തിലാണ് പുതിയ സർവീസിന്റെ സമയ ക്രമീകരണം.

പുതിയ സവിശേഷതകൾ എന്തൊക്കെ?

പുതിയ കളർ ഷേഡിനൊപ്പം തന്നെ വന്ദേ ഭാരത് മികച്ച യാത്രാ സൗകര്യങ്ങളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. അതിൽ ഓൺബോർഡ് വൈഫൈ ഇൻഫോടെയ്ൻമെന്റ്, ജിപിഎസ് അടിസ്ഥാനമാക്കിയുള്ള പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, പ്ലഷ് ഇന്റീരിയറുകൾ, ടച്ച് ഫ്രീ സൗകര്യങ്ങളുള്ള ബയോ വാക്വം ടോയ്‌ലറ്റുകൾ, ഡിഫ്യൂസ്ഡ് എൽഇഡി ലൈറ്റിംഗ്, ചാർജിംഗ് പോയിന്റുകൾ എന്നിവ ഉൾപ്പെടുന്നു. ഓരോ സീറ്റും, വ്യക്തിഗത ടച്ച് അടിസ്ഥാനമാക്കിയുള്ള റീഡിംഗ് ലൈറ്റുകളും മറഞ്ഞിരിക്കുന്ന റോളർ ബ്ലൈന്റുകളും പുതിയ വന്ദേ ഭാരതിന്റെ പ്രത്യേകതയാണെന്ന് നോർത്തേൺ റെയിൽവേ വ്യക്തമാക്കുന്നു.

വായു സഞ്ചാരം സുഗമമാക്കുന്നതിനായി  യുവി ലാമ്പോടുകൂടിയ മികച്ച ചൂട് വെന്റിലേഷനും എയർ കണ്ടീഷനിംഗ് സംവിധാനവും ട്രെയിനിലുണ്ട്. ഇന്റലിജന്റ് എയർ കണ്ടീഷനിംഗ് സിസ്റ്റം കാലാവസ്ഥാ സാഹചര്യങ്ങൾക്കനുസരിച്ചുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കും.

Advertisment

കേരളത്തിലെ കാസർഗോഡിനും തിരുവനന്തപുരത്തിനും ഇടയിൽ സെപ്റ്റംബർ 24ന് ഉദ്ഘാടനം ചെയ്ത ആദ്യത്തെ കാവി നിറത്തിലെ വന്ദേ ഭാരതിന്റെ നിരയിലേക്കാണ് പുതിയ സർവ്വീസും എത്തുന്നത്. അതേസമയം, വന്ദേ ഭാരതിന്റെ കാവിവൽക്കരണത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ടകളുണ്ടെന്ന അവകാശവാദങ്ങൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നിഷേധിച്ചു.

മനുഷ്യന്റെ കണ്ണുകൾക്ക് ദൃശ്യഭംഗി നൽകുന്ന രണ്ട് നിറങ്ങളാണ് മഞ്ഞയും ഓറഞ്ചും. യൂറോപ്പിൽ, ഏതാണ്ട് 80 ശതമാനം ട്രെയിനുകളിലും ഓറഞ്ച് അല്ലെങ്കിൽ മഞ്ഞയും ഓറഞ്ചും ചേർന്ന നിറത്തിലാണുള്ളതെന്നും, നിറങ്ങൾ ശാസ്ത്രീയ ചിന്തയിലൂടെയാണ് തിരഞ്ഞെടുത്തതെന്നും റെയിൽവേ മന്ത്രി പറഞ്ഞു.

ഡൽഹി-വാരാണസി റൂട്ടിൽ നിലവിലുള്ള വന്ദേഭാരത് ഡൽഹിയിൽ നിന്ന് രാവിലെ 6 മണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 2 മണിക്ക് വാരാണസിയിൽ എത്തുന്ന തരത്തിലാണ് സർവ്വീസ് നടത്തുന്നത്. തിരികെ ഡൽഹിയിലേക്കുള്ള യാത്ര ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിച്ച് രാത്രി 11 മണിക്ക് അവസാനിക്കും. രണ്ടാം വന്ദേ ഭാരതും ഈ റൂട്ടിൽ ഓടി തുടങ്ങിയതോടെ ഈ റൂട്ടിലെ വന്ദേ ഭാരത് യാത്ര കൂടുതൽ സുഗമമാകും.

Read More News Stories:

Vande Bharat Express Narendra Modi Varanasi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: