scorecardresearch

ചരിത്രത്തിലാദ്യമായി ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം; ഓം ബിര്‍ളയുടെ എതിരാളി കൊടിക്കുന്നിൽ സുരേഷ്

എൻഡിഎയിൽ നിന്ന് ബിജെപി അംഗം ഓം ബിര്‍ള വീണ്ടും സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം നൽകി. ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നൽകാത്തതിനാൽ കോൺഗ്രസും സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചു

എൻഡിഎയിൽ നിന്ന് ബിജെപി അംഗം ഓം ബിര്‍ള വീണ്ടും സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം നൽകി. ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നൽകാത്തതിനാൽ കോൺഗ്രസും സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചു

author-image
WebDesk
New Update
 Om Birla | Kodikunnil Suresh | Speaker Election

ലോക്സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗം കൊടിക്കുന്നിൽ സുരേഷിനെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് കോൺഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥിയാക്കിയത്

ഡൽഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം നടക്കുന്നു. എൻഡിഎയിൽ നിന്ന് ബിജെപി അംഗം ഓം ബിര്‍ള വീണ്ടും സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം നൽകി. ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നൽകാത്തതിനാൽ കോൺഗ്രസും സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചു. ലോക്സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗം കൊടിക്കുന്നിൽ സുരേഷിനെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് കോൺഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥിയാക്കിയത്.

Advertisment

സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് നാളെ നടക്കും. സർക്കാർ പതിവുകൾ പാലിച്ച് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് നൽകിയാൽ ലോക്‌സഭാ സ്പീക്കർ സ്ഥാനത്തേക്ക് എൻഡിഎയുടെ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ പ്രതിപക്ഷം തയ്യാറാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു.

പ്രതിപക്ഷത്തിൻ്റെ നീക്കത്തെ ബിജെപി അപലപിച്ചു. “സ്പീക്കർ ഏതെങ്കിലും പാർട്ടിയിലോ പ്രതിപക്ഷത്തോ അല്. അദ്ദേഹം മുഴുവൻ സഭയ്ക്കും അവകാശപ്പെട്ടതാണ്. അതുപോലെ, ഡെപ്യൂട്ടി സ്പീക്കറും ഏതെങ്കിലും പാർട്ടിയിലോ ഗ്രൂപ്പിലോ ഉൾപ്പെടുന്നില്ല. അദ്ദേഹം മുഴുവൻ സഭയുടേയും പ്രതിനിധിയാണ്. അതിനാൽ സഭയുടെ സമ്മതം ഉണ്ടായിരിക്കണം. ഒരു പ്രത്യേക വ്യക്തിയോ ഒരു പ്രത്യേക പാർട്ടിയിൽ നിന്നോ മാത്രമേ ഡെപ്യൂട്ടി സ്പീക്കർ ആകാവൂ എന്ന ഇത്തരം വ്യവസ്ഥകൾ ലോക്‌സഭയുടെ ഒരു പാരമ്പര്യത്തിനും ചേരുന്നതല്ല,” ബിജെപി എംപി പിയൂഷ് ഗോയൽ പറഞ്ഞു.

Advertisment

ബിജെപി നേതാവും കേന്ദ്ര പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിങ് സ്പീക്കറുടെ നാമനിർദ്ദേശത്തിൽ സമവായമുണ്ടാക്കാൻ പ്രതിപക്ഷവുമായി ചർച്ച നടത്തിയിരുന്നു. അതേസമയം, ഡെപ്യൂട്ടി സ്പീക്കർ പദവി സംബന്ധിച്ച് ഭരണകക്ഷിയിൽ നിന്ന് പ്രതിബദ്ധതയില്ലെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Read More

Speaker lok sabha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: