/indian-express-malayalam/media/media_files/2025/04/26/ts2akM4RjvDBq6NJELyN.jpg)
കശ്മീരിൽ സൈന്യം സുരക്ഷ ശക്തമാക്കി
india-Pakistan News Today: ന്യൂഡൽഹി: കശ്മീരിൽ നിയന്ത്രണ രേഖയിൽ വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം. ശനിയാഴ്ചയും നിയന്ത്രണ രേഖയിലേക്ക് പാക്ക് സൈന്യം വെടിവെച്ചു. നാൽപ്പത്തിയെട്ട് മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് അതിർത്തിയിൽ പാക്ക് പട്ടാളത്തിന്റെ പ്രകോപനം ഉണ്ടാകുന്നത്. വെടിവെയ്പ്പിൽ ആർക്കും പരിക്കില്ല.നേരത്തെ, വ്യാഴാഴ്ച അർധരാത്രി പാക്ക് പട്ടാളം നിയന്ത്രണരേഖയിൽ വെടിയുതിർത്തിരുന്നെങ്കിലും ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചിരുന്നു.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലെ ഭിന്നത രൂക്ഷമാകുമ്പോൾ ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി സർക്കാർ. ജീവനക്കാരുടെ അവധി അടക്കം നിയന്ത്രിക്കണം എന്നാണ് നിർദ്ദേശം. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറായി നിൽക്കണം എന്നും അറിയിപ്പിൽ പറയുന്നു.
പാകിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കുന്നതടക്കം വിഷയങ്ങളിൽ ഉടൻ ഉന്നത തലത്തിൽ കൂടിയാലോചന ഉണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് ഇന്ത്യ സ്ഥിരീകരിച്ചതായാണ് വിവരം.
ആക്രമണവുമായി ബന്ധപ്പെട്ട ഇൻറലിജൻസ് വിവരവും അന്വേഷണവും വിരൽ ചൂണ്ടുന്നത് പാകിസ്ഥാന്റെ പങ്കിലേക്കാണ്. ലോക നേതാക്കളുമായുള്ള ആശയ വിനിമയത്തിൽ പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. വിദേശകാര്യ മന്ത്രാലയവും നിർണ്ണായക വിവരം മറ്റ് രാജ്യങ്ങളെ ധരിപ്പിച്ചു.
അതേസമയം, ജമ്മു കശ്മീർ സർക്കാർ പ്രാദേശിക ഭീകരവാദികൾക്കെതിരെയുള്ള നടപടി ശക്തമാക്കുകയാണ്. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുള്ള രണ്ട് ഭീകരരുടെ വീടുകൾ സർക്കാർ ഏജൻസികൾ തകർത്തു. പുൽവാമയിലെ മുറാനിലുള്ള അഹ്‌സാൻ ഉൽ ഹഖ് ഷെയ്ഖ്, കച്ചിപോറയിലെ ഹാരിസ് അഹമ്മദ് എന്നിവരുടെ വീടുകളാണ് തകർത്തത്. ഭീകരർക്കായി തിരച്ചിൽ ഊർജ്ജിതമാണ്. അതിർത്തിയിലടക്കം ജാഗ്രത നിർദ്ദേശം തുടരുകയാണ്.
പാക്കിസ്ഥാന് ഒരു തുള്ളി വെള്ളം കൊടുക്കില്ലെന്ന സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര ജലവകുപ്പ് മന്ത്രി സി.ആർ പാട്ടീലും രംഗത്തെത്തി. സിന്ധുനദീജല കരാർ മരവിപ്പിച്ച പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ വിളിച്ചുചേർത്ത യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം.
നദീജലം പാക്കിസ്ഥാന് നൽകാതിരിക്കാനുള്ള പദ്ധതി തയ്യാറാക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ഹ്രസ്വകാല , ദീർഘകാല നടപടികൾ ഇതിനായി സ്വീകരിക്കുമെന്നും സി.ആർ.പാട്ടീൽ മധ്യമങ്ങളോട് വ്യക്തമാക്കി.
Read More
- Jammu Kashmir Terror Attack: ഭീകരർക്ക് ഇന്ത്യയുടെ മറുപടി; പഹൽഗാം ആക്രമണവുമായി ബന്ധുള്ള തീവ്രവാദികളുടെ വീട് തകർത്തു
- Jammu Kashmir Terror Attack: ഇനി വിട്ടുവീഴ്ചയില്ല; പാക്കിസ്ഥാന് ഒരുതുള്ളി വെള്ളം കൊടുക്കില്ലെന്ന് കേന്ദ്രം
- Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണം; പരിക്കേറ്റവരെ സന്ദർശിച്ച് രാഹുൽ ​ഗാന്ധി
- Jammu Kashmir Terror Attack: നിയന്ത്രണരേഖയിൽ പാക്ക് വെടിവെയ്പ്പ്; ശക്തമായ തിരിച്ചടിച്ച് ഇന്ത്യ
- Pahalgam Terror Attack: എന്റെ കുടുംബത്തെ രക്ഷിച്ചത് ആ ഗൈഡ്; പഹൽഗാം ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ബിജെപി പ്രവർത്തകന്റെ വാക്കുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us