/indian-express-malayalam/media/media_files/2025/04/25/NG4LVdJIdlAIB2z4ZW0s.jpg)
നിയന്ത്രണരേഖയിൽ ആവർത്തിച്ച് പാക് ഷെല്ലാക്രമണം
Jammu Kashmir Pahalgam Terrorist Attack:ശ്രീനഗർ: നിയന്ത്രണ രേഖയിൽ പാക് പട്ടാളത്തിന്റെ ഷെല്ലാക്രമണം തുടരുന്നു. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെയാണ് നിയന്ത്രണ മേഖലയിൽ പാക് പട്ടാളത്തിന്റെ ഷെല്ലാക്രമണം തുടങ്ങിയത്. ജമ്മുവിലെ അഖ്നൂർ സെക്ടറിലും കശ്മീർ താഴ്വരയുടെ ചില ഭാഗങ്ങളിലുമാണ് പാക് പട്ടാളം ഷെല്ലാക്രമണം തുടരുന്നത്.
കശ്മീരിലെ കുപ്വാര, ബാരാമുള്ള, ഉറി, അഖ്നൂർ പ്രദേശങ്ങളിലെ നിയന്ത്രണ രേഖയിലെ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ പാക് പട്ടാളം വെടിയുതിർക്കുകയും ചെയ്തു. പാക് പ്രകോപനത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകിയെന്ന് സൈനീക വൃത്തങ്ങൾ പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യ സിന്ധു ജലകരാറിൽ നിന്ന് പിന്മാറിയതോടെയാണ് പാക് പട്ടാളം എല്ലാ രാത്രിയിലും നിയന്ത്രണ രേഖയിലേക്ക് പ്രകോപനമില്ലാതെ വെടിവെയ്പ്പ് തുടങ്ങിയത്. തുടക്കത്തിൽ നിയന്ത്രണ രേഖയിലേക്ക് വെടിയുതിർക്കുക മാത്രമായിരുന്നെങ്കിൽ പിന്നീട് പാക് പട്ടാളം ഷെല്ലാക്രമണം ആരംഭിച്ചു. പൂഞ്ച് ജില്ലയിൽ പാക് പട്ടാളം നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. ലാൻസ് നായിക് ദിനേശ് കുമാർ ആണ് വീരമൃത്യു വരിച്ചത്.
പാക് ഷെല്ലാക്രമണം തുടരുന്ന പശ്ചാത്തലത്തിൽ പൂഞ്ച്, രജൗരി, ജമ്മു, സാംബ, കതുവ എന്നിവയുൾപ്പെടെയുള്ള അഞ്ച് അതിർത്തി ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ ജമ്മു കശ്മീർ സർക്കാർ ഉത്തരവിട്ടു.ഷെല്ലാക്രമണം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര അതിർത്തിക്കും നിയന്ത്രണ രേഖയ്ക്കും സമീപം താമസിക്കുന്നവരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി പാർപ്പിക്കാനും സംസ്ഥാന സർക്കാർ ജില്ലാ ഭരണകൂടങ്ങളോട് നിർദേശിച്ചു.
Read More
- ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യ ഇല്ലാതാക്കിയ ഭീകരക്യാമ്പുകൾ ഏതൊക്കെ ? പ്രത്യേകതകൾ എന്തൊക്കെ ?
- ഓപ്പറേഷൻ സിന്ദൂർ; രാജ്യത്തെ പ്രധാന വിമാനത്താവളങ്ങൾ അടച്ചു, പാക്ക് വ്യോമപാത ഉപേക്ഷിച്ച് വിമാനങ്ങൾ
- അതിർത്തിയിൽ പാക് ഷെല്ലാക്രമണം രൂക്ഷം; ഒരു സൈനികന് വീരമൃത്യു
- ഓപ്പറേഷൻ സിന്ദൂർ; കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് കാര്യങ്ങൾ എന്തൊക്കെ?
- ഇന്ത്യയ്ക്കൊപ്പമെന്ന് ഇസ്രായേൽ, ആശങ്ക അറിയിച്ച് യുഎൻ; ഓപ്പറേഷൻ സിന്ദൂരിൽ പ്രതികരണവുമായി ലോകനേതാക്കൾ
- ലഷ്കറിന്റെ ആസ്ഥാനം മുതൽ ജെയ്ഷ്-ഇ- മുഹമ്മദിന്റെ ശക്തികേന്ദ്രം വരെ; പിഴവുകളില്ലാതെ ഓപ്പറേഷൻ സിന്ദൂർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.