scorecardresearch

കോൺഗ്രസിനെ വെട്ടിലാക്കി പി.ചിദംബരം; ഇന്ത്യ സഖ്യത്തിന്റെ ഭാവി ആശങ്കയില്ലെന്ന് മുതിർന്ന നേതാവ്

കടുത്ത അനിശ്ചിതത്വം നിലനിൽക്കുമ്പോഴാണ് ഇന്ത്യ സഖ്യത്തിൻറെ ഭാവി ആശങ്കയിലാണെന്ന് പി ചിദംബരം വ്യക്തമാക്കുന്നത്

കടുത്ത അനിശ്ചിതത്വം നിലനിൽക്കുമ്പോഴാണ് ഇന്ത്യ സഖ്യത്തിൻറെ ഭാവി ആശങ്കയിലാണെന്ന് പി ചിദംബരം വ്യക്തമാക്കുന്നത്

author-image
WebDesk
New Update
P Chidambaram

പി.ചിദംബരം

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൻറെ ഭാവി ആശങ്കയിലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. ബിജെപിയുടേത് ശക്തമായ സംഘടന സംവിധാനമാണെന്നും ചിദംബരം പറഞ്ഞു.കടുത്ത അനിശ്ചിതത്വം നിലനിൽക്കുമ്പോഴാണ്  ഇന്ത്യ സഖ്യത്തിൻറെ  ഭാവി ആശങ്കയിലാണെന്ന് പി ചിദംബരം വ്യക്തമാക്കുന്നത്. 

Advertisment

സഖ്യം മുന്നോട്ട് പോകുന്നുണ്ടോയെന്ന് ഉറപ്പില്ല. നിലനിൽപിൽ വലിയ ഭീഷണിയാണ് നേരിടുന്നത്. ശ്രമിച്ചാൽ ശക്തമായി മുന്നോട്ട് പോകാനാകുമെന്നും ചിദംബരം പറയുന്നു. കോൺഗ്രസിനെ കൂടുതൽ വെട്ടിലാക്കി ബിജെപിയെ പുകഴ്ത്തുക കൂടിയാണ് ചിദംബരം. ബിജെപിയെ പോലെ ശക്തവും, സംഘടിതവുമായ പാർട്ടി വേറെ ഇല്ല. സംഘടനരംഗത്ത് എല്ലാ തലങ്ങളിലും ബിജെപി സുശക്തമാണെന്ന് കൂടി ചിദംബരം പറയുന്നു.

ചിദംബരത്തിൻറെ വാക്കുകൾ ബിജെപി ആഘോഷമാക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ പ്രസംഗം പങ്കുവെച്ച് നേതാക്കൾ രാഹുൽ ഗാന്ധിക്കെതിരെയും കോൺഗ്രസിനെതിരെയും വിമർശനം ശക്തമാക്കുകയാണ്. കോൺഗ്രസിനും ഇന്ത്യ സഖ്യത്തിനും ഭാവിയില്ലെന്നാണ് ചിദംബരം പറഞ്ഞുവെച്ചതെന്ന് നേതാക്കൾ പ്രതികരിച്ചു.അതേസമയം, വിഷയത്തിൽ കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ചിദബരത്തിനെതിരെ സിപിഐ നേതാവ് ആനി രാജ ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.

അതേ സമയം, ലോക് സഭ തിരഞ്ഞെടുപ്പിന് ശേഷം ഏതാണ്ടില്ലാതായ അവസ്ഥയിലാണ് ഇന്ത്യ സഖ്യം. പിന്നീട് നടന്ന നിയമസഭ തിരഞ്ഞെടുപ്പികളിലൊന്നിലും സഖ്യം ദൃശ്യമല്ലായിരുന്നു. ഏറ്റവുമൊടുവിൽ നടന്ന ഡൽഹി തിരഞ്ഞെടുപ്പിലും ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള ഭിന്നതകൾ കാരണം ഇരുവരും ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു. 

Advertisment

Read More

P Chidambaram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: