/indian-express-malayalam/media/media_files/Pod7B9tZSaYZgV3kDpE9.jpg)
ആദായ നികുതി വകുപ്പിൻ്റെ ഉറപ്പ് രേഖപ്പെടുത്തിയ ശേഷം കോടതി ഹർജി അടുത്ത വാദം കേൾക്കുന്നതിനായി ജൂലൈ 24ലേക്ക് മാറ്റി
ഡൽഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുമ്പ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് ആവശ്യപ്പെട്ട ഏകദേശം 3,500 കോടി രൂപ തിരിച്ചുപിടിക്കാൻ നിർബന്ധിത നടപടികളൊന്നും സ്വീകരിക്കില്ലെന്ന് ആദായ നികുതി വകുപ്പ് തിങ്കളാഴ്ച സുപ്രീം കോടതിക്ക് ഉറപ്പ് നൽകി. ആദായ നികുതി വകുപ്പിൻ്റെ നടപടി ചോദ്യം ചെയ്ത് കോൺഗ്രസ് സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
ആദായ നികുതി വകുപ്പിൻ്റെ ഉറപ്പ് രേഖപ്പെടുത്തിയ ശേഷം കോടതി ഹർജി അടുത്ത വാദം കേൾക്കുന്നതിനായി ജൂലൈ 24ലേക്ക് മാറ്റി. ഹർജി സുപ്രീം കോടതി അടുത്തതായി കേൾക്കുന്നത് വരെ നിർബന്ധിത നടപടികളൊന്നും സ്വീകരിക്കില്ലെന്നും തിരഞ്ഞെടുപ്പ് കഴിയും വരെ നിർബന്ധിത നടപടികളൊന്നും ഞങ്ങൾ സ്വീകരിക്കില്ലെന്ന് ആദായ നികുതി വകുപ്പിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആദായ നികുതി വകുപ്പ് നോട്ടീസ് ലഭിച്ചതോടെയാണ് കോൺഗ്രസ് കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, അഗസ്റ്റിൻ ജോർജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് പാർട്ടിയെ നിശ്ചലമാക്കാനാണ് കേന്ദ്ര സർക്കാർ ഏജൻസിയുടെ നീക്കമെന്നും കോൺഗ്രസ് സുപ്രീം കോടതിയെ അറിയിച്ചു. കോൺഗ്രസ്, സിപിഐ, സിപിഎം, തൃണമൂൽ കോൺഗ്രസ് അടക്കം പാർട്ടികൾക്കാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയത്.
സുപ്രീം കോടതിയിൽ കേന്ദ്രം ഉറപ്പ് നൽകിയതോടെ തിരഞ്ഞെടുപ്പ് കാലത്തെ കോൺഗ്രസിൻ്റെ പ്രധാന ആശങ്കയ്ക്കാണ് താത്കാലികമായെങ്കിലും പരിഹാരമായത്. പണം ഈടാക്കാൻ ധൃതിയിൽ നടപടികൾ ഉണ്ടാകില്ലെങ്കിലും മറ്റ് സാമ്പത്തിക വർഷങ്ങളിലെ ആദായ നികുതി പുനർ നിർണയ നടപടികൾ ആദായ നികുതി വകുപ്പ് തുടരാൻ തന്നെയാണ് സാധ്യത.
Read More:
- കടമെടുപ്പു പരിധി; കേരളത്തിന്റെ ഹര്‍ജി ഭരണഘടനാ ബെഞ്ചിനുവിട്ട് സുപ്രീംകോടതി
- കരുവന്നൂര്‍ ബാങ്ക് കേസ്; സിപിഎമ്മിനെ കുരുക്കാൻ ഇ.ഡി; 5 രഹസ്യ അക്കൗണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകി
- കടലാക്രമണ സാധ്യത; തീരപ്രദേശത്ത് ഇന്നും ജാഗ്രതാ നിര്‍ദേശം
- 'മുഖ്യമന്ത്രി ചതിച്ചു, ക്ലിഫ് ഹൗസിന് മുന്നിൽ സമരമിരിക്കും'; സർക്കാരിനെതിരെ സിദ്ധാർത്ഥന്റെ അച്ഛൻ
- 'സർക്കാർ മാറുമ്പോൾ മറുപടി നൽകും'; ബിജെപിക്കെതിരെ രാഹുൽ ഗാന്ധി
- കേജ്രിവാളിന് പിന്തുണ അറിയിക്കാൻ വാട്സ്ആപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.