scorecardresearch

നിമിഷപ്രിയ കേസ്: എന്താണ് ഇസ്ലാമിക് നിയമത്തിലെ 'ബ്ലഡ് മണി'?

നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച പ്രാഥമിക ചർച്ചകൾക്കായി ഫണ്ട് കൈമാറാൻ കേന്ദ്രം അനുമതി നൽകി

നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച പ്രാഥമിക ചർച്ചകൾക്കായി ഫണ്ട് കൈമാറാൻ കേന്ദ്രം അനുമതി നൽകി

author-image
WebDesk
New Update
Nimishapriya, Yemen

ഫയൽ ഫൊട്ടോ

യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച പ്രാഥമിക ചർച്ചകൾക്കായുള്ള ഫണ്ട് കൈമാറാൻ കേന്ദ്രം അനുമതി നൽകി. ഇന്ത്യൻ എംബസി വഴി 40,000 ഡോളർ ബന്ധപ്പെട്ട വ്യക്തികൾക്ക് കൈമാറാനാണ് തീരുമാനം. ധനസമാഹരണം 'സേവ് നിമിഷ പ്രിയ' എന്ന ആക്ഷൻ കൗൺസിലും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

Advertisment

നിലവിൽ, നിമിഷപ്രിയയുടെ അമ്മ യെമനിലാണ്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് 'ബ്ലഡ് മണി' നൽകി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഇവർ. 2017ലാണ് യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തി നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്. രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെയാണ് നിമിഷപ്രിയ പിടിയിലാകുന്നത്. 2018ലാണ് വധശിക്ഷ വിധിച്ചത്.

എന്താണ് ഇസ്ലാമിക് നിയമത്തിലെ 'ദിയ്യ' അല്ലെങ്കിൽ 'ബ്ലഡ് മണി'

ഇസ്ലാമിക നിയമമനുസരിച്ച്, കുറ്റവാളികൾ എങ്ങനെ ശിക്ഷിക്കപ്പെടണം എന്നതിനെ കുറിച്ച് കുറ്റകൃത്യങ്ങളിൽ ഇരകളായവർക്ക് അഭിപ്രായമുണ്ട്. കൊലപാതകത്തിൽ, ഈ നിയമം ഇരകളുടെ കുടുംബങ്ങൾക്ക് ബാധകമാകും. കൊലപാതകം വധശിക്ഷയിലൂടെ ശിക്ഷിക്കപ്പെടുമെങ്കിലും, ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പണം സ്വീകരിച്ച് പ്രതിയോട് ക്ഷമിക്കാൻ സാധിക്കും. ഇതാണ് "ദിയ്യ", അല്ലെങ്കിൽ, "ബ്ലഡ് മണി" എന്ന് അറിയപ്പെടുന്നത്.

ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാര നീതി ലഭ്യമാക്കുന്നതിനൊപ്പം ക്ഷമയുടെ ഗുണം പ്രോത്സാഹിപ്പിക്കുക എന്ന ആശയമാണ് ഇതിന് പിന്നിലെന്നാണ് വിശ്വസിക്കുന്നത്. കൊലപാതകിയുടെ കുടുംബം/പ്രതിനിധികൾ, ഇരയുടെ കുടുംബം എന്നിവർ തമ്മിലുള്ള ഒത്തുതീർപ്പിലൂടെയാണ് പൊതുവെ നഷ്ടപരിഹാരം സംബന്ധിച്ച ധാരണയിലെത്തുന്നത്. ചില ഇസ്ലാമിക് രാജ്യങ്ങളിൽ മാത്രമാണ് 'മിനിമം' നഷ്ടപരിഹാര തുക നിശ്ചയിച്ചിട്ടുള്ളത്.

Advertisment

അമിത ഡോസിൽ മരുന്ന് കുത്തിവെച്ച് കൊലപാതകം

യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൗരനാണ് കൊല്ലപ്പെട്ട തലാൽ അബ്ദുമഹദി. ഇയാൾ നിമിഷപ്രിയയുടെ പാസ്പോർട്ട് പിടിച്ചുവയ്ക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. അമിത ഡോസിൽ മരുന്ന് കുത്തിവെച്ചായിരുന്നു കൊലപാതകം.

കൊലപാതക ശേഷം, മൃതദേഹം വീടിനുമുകളിലെ വാട്ടർ ടാങ്കിൽ ഒളിപ്പിക്കുകയായിരുന്നു. നിമിഷ പ്രിയയുടെയും ഇയാളുടെയും വിവാഹം കഴിഞ്ഞതായി രേഖകളുണ്ട്. എന്നാൽ ഇത് ക്ലിനിക്ക് തുടങ്ങുന്നതിനായുള്ള ലൈസൻസ് ആവശ്യങ്ങൾക്ക് വേണ്ടി എടുത്തതാണ് എന്നായിരുന്നു നിമിഷയുടെ വാദം.

Read More

Murder Case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: