/indian-express-malayalam/media/media_files/uploads/2017/05/neet-exam.jpg)
കേസിൽ അറസ്റ്റിലായ മൂന്നുപേരിൽ ഒരാളായ റോയിയെ മെയ് 20 വരെ റിമാൻഡ് ചെയ്തു
ഡൽഹി: ഒഡീഷ, ജാർഖണ്ഡ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള 16 വിദ്യാർത്ഥികൾ നീറ്റ് പരീക്ഷ വിജയിക്കുന്നതിന് 10 ലക്ഷം രൂപ വീതം നൽകിയുള്ള കരാറിൽ ഏർപ്പെട്ടതായി കണ്ടെത്തൽ. തുക നൽകാമെന്ന് സമ്മതിച്ച വിദ്യാർത്ഥികൾ ഗോധ്ര താലൂക്കിലെ പർവാഡി ഗ്രാമത്തിലുള്ള ജയ് ജലറാം സ്കൂൾ കേന്ദ്രമായി തിരഞ്ഞെടുത്തതായും സംശയിക്കുന്നു. കേസിൽ പ്രതിയായ പരശുറാം റോയിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ശനിയാഴ്ച ഗോധ്ര കോടതിയെ അറിയിച്ചു.
ഗോധ്ര താലൂക്ക് പൊലീസ് സ്റ്റേഷൻ നൽകിയ റിമാൻഡ് അപേക്ഷ പരിഗണിച്ച കോടതി കേസിൽ അറസ്റ്റിലായ മൂന്നുപേരിൽ ഒരാളായ റോയിയെ മെയ് 20 വരെ റിമാൻഡ് ചെയ്തു. വഡോദര ആസ്ഥാനമായുള്ള ഇമിഗ്രേഷൻ ഏജൻസിയായ റോയ് ഓവർസീസിന്റെ ഉടമയായ റോയി കേസിൽ സാക്ഷിയാവാൻ കോടതിയിൽ സന്നദ്ധത അറിയിച്ചു.
പ്രതികളെ സമീപിച്ചുവെന്ന് ആരോപിക്കപ്പെടുന്ന 26 വിദ്യാർത്ഥികളിൽ 16 പേരും ഒഡീഷ, ജാർഖണ്ഡ്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്നും എന്നാൽ ഗോധ്രയിലെ ജയ് ജലറാം സ്‌കൂളാണ് ഇവർ പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്തതെന്നും പോലീസ് കോടതിയെ അറിയിച്ചു. മെയ് അഞ്ചിന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് കേന്ദ്രത്തിൽ നടത്തിയ റെയ്ഡിനിടെ സ്‌കൂളിലെ ഭൂമിശാസ്ത്ര അധ്യാപകനും നീറ്റ് സെന്റർ സൂപ്രണ്ടുമായ തുഷാർ ഭട്ടിൽ നിന്ന് കണ്ടെടുത്ത രണ്ട് ലിസ്റ്റുകളിൽ നിന്ന് 26 വിദ്യാർത്ഥികളുടെ പേരുകൾ കണ്ടെത്തിയിരുന്നു.
“ഒഡീഷ, ജാർഖണ്ഡ്, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ വിദൂര സംസ്ഥാനങ്ങളിൽ നിന്നുള്ള 16 വിദ്യാർത്ഥികൾ ഗോധ്രയിലെ പർവാഡി പോലുള്ള ഗ്രാമത്തിൽ ഒരു കേന്ദ്രം തിരഞ്ഞെടുത്തത് അസാധാരണമാണെന്ന ഞങ്ങളുടെ വാദം മജിസ്‌ട്രേറ്റ് പരിഗണിച്ചു. ഈ വിദ്യാർത്ഥികൾക്ക് അവരുടെ ലൊക്കേഷനുകൾക്ക് അടുത്തുള്ള കേന്ദ്രങ്ങൾക്ക് പകരം ഗോധ്ര തിരഞ്ഞെടുക്കാനുള്ള നിർദ്ദേശം ആരാണ് നൽകിയത് എന്ന അന്വേഷണമാണ് പ്രതികളിലേക്ക് എത്താൻ സഹായിച്ചത്" പഞ്ച്മഹൽ ജില്ലാ ഗവൺമെന്റ് പ്ലീഡർ രാകേഷ് താക്കൂർ പറഞ്ഞു,
"ഈ 16 വിദ്യാർത്ഥികളിൽ ചിലർ ഒഡീഷയിൽ നിന്നും ജാർഖണ്ഡിൽ നിന്നും 1,000 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് കേന്ദ്രത്തിൽ പരീക്ഷ എഴുതുകയും ദുരുപയോഗം സംശയിക്കുന്ന പട്ടികയിൽ അവരുടെ പേരുകൾ ഉൾപ്പെടുത്തുകയും ചെയ്തിട്ടുള്ളത്..." അദ്ദേഹം കൂട്ടിച്ചേർത്തു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.