scorecardresearch

നീറ്റ് പരീക്ഷ റദ്ദാക്കില്ല, വിഷയം ഉന്നത തല സമിതി പരിശോധിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ചില പിഴവുകൾ കണ്ടെത്തിയതായും കുറ്റക്കാരായ എല്ലാവരെയും ശിക്ഷിക്കുമെന്ന് വിദ്യാർത്ഥികൾക്ക് ഉറപ്പുനൽകിയതായും മന്ത്രി പറഞ്ഞു

ചില പിഴവുകൾ കണ്ടെത്തിയതായും കുറ്റക്കാരായ എല്ലാവരെയും ശിക്ഷിക്കുമെന്ന് വിദ്യാർത്ഥികൾക്ക് ഉറപ്പുനൽകിയതായും മന്ത്രി പറഞ്ഞു

author-image
WebDesk
New Update
Union Minister of Education Dharmendra Pradhan

ഫയൽ ഫൊട്ടോ

ഡൽഹി: ക്രമക്കേട് ആരോപണം നേരിടുന്ന നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്നും പുനപരീക്ഷ ഉണ്ടാകില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) പ്രവർത്തനം പരിശോധിക്കുന്ന ഉന്നതതല സമിതി രൂപീകരിക്കുമെന്നും, ഇതുവരെ നടത്തിയ അന്വേഷണത്തിൽ ചില പിഴവുകൾ കണ്ടെത്തിയതായും കുറ്റക്കാരായ എല്ലാവരെയും ശിക്ഷിക്കുമെന്ന് വിദ്യാർത്ഥികൾക്ക് ഉറപ്പുനൽകിയതായും മന്ത്രി പറഞ്ഞു.

Advertisment

ഒറ്റപ്പെട്ട ചല സംഭവങ്ങളുടെ പേരിൽ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കരുതെന്നും, കള്ളപ്രചാരണവും രാഷ്ട്രീയവും ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നെറ്റ് ചോദ്യപേപ്പർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടെല​ഗ്രാമിൽ വന്നതിനെ കുറിച്ച് വിവരം ലഭിച്ചതായും, ബിഹാർ സർക്കാര്‍ ചില വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും, അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിജെപിയും മാതൃസംഘടനയായ ആർഎസ്എസും ആധിപത്യം പുലർത്തിയതാണ് പേപ്പർ ചോർച്ചയുടെ പ്രധാന കാരണമെന്നും അത് തിരുത്തിയില്ലെങ്കിൽ പേപ്പർ ചോർച്ച അവസാനിക്കില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

റഷ്യ- ഉക്രെയ്ൻ യുദ്ധം അവസാനിപ്പിച്ചുവെന്ന് അവകാശപ്പെട്ടുന്ന പ്രധനാമന്ത്രിക്ക്, ഇന്ത്യയിലെ പരീക്ഷ പേപ്പർ ചോർച്ച തടയാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നും, അവരെ തടയാൻ മോദി ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു. ഡൽഹി എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

Advertisment

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെയും രാഹുൽ വിമർശിച്ചു. "കേന്ദ്ര സർക്കാരിനെ ഈ കാര്യങ്ങളിൽ വിശ്വാസിക്കാനാകില്ല. അവർ ക്ലീൻ ചിറ്റ് നൽകിയതിൽ ഒരു അർത്ഥവുമില്ല, അവരുടെ വിശ്വാസ്യത പൂജ്യമാണ്. മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളാണ് ക്രമക്കേടിന്റെ പ്രഭവകേന്ദ്രമെന്ന് എല്ലാവർക്കും അറിയാം," രാഹുൽ പറഞ്ഞു.

Read More

Neet Exam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: