scorecardresearch

കുംഭമേളയിൽ പുണ്യസ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമാണ് പ്രധാനമന്ത്രി കുംഭമേളയിലെത്തിയത്

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമാണ് പ്രധാനമന്ത്രി കുംഭമേളയിലെത്തിയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
PM Modi, Maha Kumbh

ചിത്രം: എക്സ്

പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ മഹാ കുംഭമേളയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമാണ് പ്രധാനമന്ത്രി കുംഭമേളയിലെത്തിയത്. 

Advertisment

ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തിലായിരുന്നു പുണ്യസ്നാനം നടത്തിയത്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ്  പുരോഗമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.

12 വർഷം കൂടുമ്പോൾ നടക്കുന്ന പൂർണ്ണ കുംഭം അഥവാ മഹാകുംഭമേളയാണ് ഇത്തവണ പ്രയാഗ്‌രാജിൽ നടക്കുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം കുംഭമേളയുടെ സമയത്ത് പുണ്യസ്നാനം ചെയ്യുന്നത് മോക്ഷം നേടാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. ഹരിദ്വാര്‍, പ്രയാഗ്‌രാജ്, ഉജ്ജയിന്‍, നാസിക് എന്നിവിടങ്ങളില്‍ മാറി മാറിയാണ് മഹാ കുംഭമേള നടക്കുന്നത്. 

Advertisment

ഈ വര്‍ഷം ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലുള്ള ത്രിവേണി സംഗമത്തിലാണ് മഹാ കുംഭമേള നടക്കുന്നത്. ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ നടക്കുന്ന മഹാകുംഭമേളയ്ക്ക് 45 കോടി ഭക്തർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More

Narendra Modi Kumbh Mela

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: