/indian-express-malayalam/media/media_files/HjM5TgN2Sm6rM7hzuefw.jpg)
പ്രതീകാത്മക ചിത്രം
ജയ്പൂർ: ഡൽഹിക്കും ഗുജറാത്തിനും പിന്നാലെ ജയ്പൂരിലും സ്കൂളുകൾക്ക് ബോംബ് ഭീഷണി. സ്‌കൂൾ കെട്ടിടത്തിനുള്ളിൽ സ്‌ഫോടകവസ്തുക്കൾ ഉണ്ടെന്ന് സ്‌കൂൾ പ്രിൻസിപ്പൽമാർക്ക് അജ്ഞാത ഇമെയിൽ സന്ദേശം ലഭിക്കുകയായിരുന്നു. ജയ്പൂരിലെ ഒന്നിലധികം സ്‌കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിലിലൂടെ ലഭിച്ചു. നേരത്തെ ഡൽഹിയിലും ഗുജറാത്തിലും സ്കൂളുകൾക്ക് നേരെയും ബോംബ് ഭീഷണി ഉണ്ടായിരുന്നു. എന്നാൽ അന്വേഷണത്തിൽ ഇവ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്ന് നിരവധി സ്‌കൂളുകളിൽ നിന്നും വിദ്യാർത്ഥികളെ ഒഴിപ്പിക്കുകയും പോലീസ് സേനയെ സംഭവസ്ഥലത്തേക്ക് അയക്കുകയും ചെയ്തു. “സ്‌കൂളുകളെ ലക്ഷ്യമിട്ടുള്ള ബോംബ് ഭീഷണിയെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചു. ഇതേ തുടർന്ന് ഞങ്ങൾ ഞങ്ങളുടെ പോലീസ് സേനയെയും ബോംബ് സ്ക്വാഡ് ടീമുകളെയും ഭീഷണി ഉണ്ടായിരിക്കുന്ന സ്ഥലങ്ങളിൽ വിന്യസിച്ചു" ജയ്പൂർ പോലീസ് കമ്മീഷണർ ബിജു ജോർജ് ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു,
ബോംബ് ഭീഷണിയുണ്ടായതിനെ തുടർന്ന് സ്‌കൂളുകളിലെ വിദ്യാർത്ഥികളെ സുരക്ഷിതമായി വീടുകളിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മോട്ടി ദുംഗ്‌രിയിലെ എംപിഎസ് സ്‌കൂളിൽ രാവിലെ 6 മണിക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് മനക് ചൗക്ക്, വിദ്യാധർ നഗർ, വൈശാലി നഗർ, ബഗ്രുവിലെ നിവാരു റോഡ് എന്നിവിടങ്ങളിലെ സ്‌കൂളുകളിലും സമാനമായ ഭീഷണി സന്ദേശം ലഭിച്ചു.
ജയ്പൂർ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള പന്ത്രണ്ട് വിമാനത്താവളങ്ങൾക്ക് നേരെയും സമാനമായ ഭീഷണികൾ ഉണ്ടായതിന് പിന്നാലെയാണ് സംഭവങ്ങൾ. ഞായറാഴ്ച ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐജിഐ) വിമാനത്താവളത്തിനും ഡൽഹിയിലെ എട്ട് ആശുപത്രികൾക്കും ബോംബ് ഭീഷണി ഉണ്ടായിരുന്നു.
Read More
- പൊതു സംവാദത്തിന് തയ്യാർ; മോദിയെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
- സെക്സ് വീഡിയോ വിവാദം: ബിജെപി നേതാവ് ദേവരാജെ ഗൗഡ അറസ്റ്റിൽ
- 'പ്രധാനമന്ത്രിയായി മോദിക്ക് ഇനിയൊരു തിരിച്ച് വരവുണ്ടാകില്ല'; രാഹുൽ ഗാന്ധി
- ഡൽഹി മദ്യനയ കേസിൽ അരവിന്ദ് കേജ്രിവാളിന് ഇടക്കാല ജാമ്യം
- അദാനിയും അംബാനിയും നിറയുന്ന രാഹുൽ- മോദി പോർവിളികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.