/indian-express-malayalam/media/media_files/xBJvHunG2aG5VMPaO4s2.jpg)
ഫൊട്ടോ: എക്സ്/ എഎൻഐ
ഡൽഹി: തന്നെ ലോക്സഭ എംപി സ്ഥാനത്ത് പുറത്താക്കിയ നടപടി ബിജെപിയുടെ നാശത്തിലേക്കുള്ള തുടക്കമാണെന്ന് മുൻ തൃണമൂൽ മഹുവ മൊയ്ത്ര എംപി. "എന്റെ വായടപ്പിച്ച് അദാനി വിഷയത്തിൽ നിന്ന് തടിയൂരാമെന്ന് മോദി സർക്കാർ കരുതുന്നതെങ്കിൽ അവർക്ക് തെറ്റിപ്പോയി. ഞാൻ മിണ്ടാതിരിക്കില്ല. ചോദ്യത്തിന് കോഴവാങ്ങിയെന്ന ആരോപണത്തിൽ ഒരു തെളിവുമില്ല. തന്നെ പുറത്താക്കിയതിൽ ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണ് കാണാനാകുന്നത്.
ഇന്ത്യ മുഴുവൻ നിങ്ങൾ ഉപയോഗിച്ച നടപടികളുടെ ധൃതിയും നടപടിക്രമങ്ങളുടെ ദുരുപയോഗവും അദാനി നിങ്ങൾക്ക് എത്രത്തോളം പ്രധാനമാണെന്ന് തെളിയിക്കുന്നു. കൂടാതെ ഒരു വനിതാ എംപിയെ കീഴ്‌പ്പെടുത്താൻ നിങ്ങൾ എത്രത്തോളം ഉപദ്രവിക്കാമെന്നും നിങ്ങൾ കാണിച്ചുതന്നു. ഈ കംഗാരു കോടതി കാണിച്ചത് ഇതാണ്.
പാർലമെന്ററി എത്തിക്സ് കമ്മിറ്റി എന്നത് ഈ സർക്കാരിന്റെ ഒരായുധമാണ്. പാർലമെന്റിലെ എംപിമാരുടെ അവകാശ പോരാട്ടങ്ങൾക്കൊപ്പം നിലനിൽക്കേണ്ട എത്തിക്സ് കമ്മിറ്റി ഇന്ന് സർക്കാരിന്റെ വെറുമൊരു ടൂളായി അധഃപതിച്ചിരിക്കുകയാണ്. ഈ കേന്ദ്ര സർക്കാരും ഈ കമ്മിറ്റിയും ഈ പാർലമെന്റിലെ എല്ലാ നിയമങ്ങളേയും അട്ടിമറിച്ചിരിക്കുകയാണ്. ഈ എത്തിക്സ് കമ്മിറ്റിക്ക് എന്താണ് ധാർമ്മികതയെന്ന് പോലും അറിയില്ല. അത്തരമൊരു കമ്മിറ്റിയുടെ പ്രവർത്തന ചട്ടങ്ങളാണ് ഞാൻ ലംഘിച്ചിരിക്കുന്നത്.
എനിക്കിനിയും ഒരു 30 വർഷം കൂടി ഈ പാർലമെന്റിൽ വരാനും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനും കഴിയും. എല്ലാ കാലത്തും ഒരുപോലെയാകില്ല.
#WATCH | Mahua Moitra on her expulsion as a Member of the Lok Sabha says, "...If this Modi government thought that by shutting me up they could do away with the Adani issue, let me tell you this that this kangaroo court has only shown to all of India that the haste and the abuse… pic.twitter.com/DKBnnO4Q0d
— ANI (@ANI) December 8, 2023
എത്തിക്സ് കമ്മിറ്റി കണ്ടെത്തൽ ഞാൻ പണം വാങ്ങി ഒരു ബിസിനസുകാരന് വേണ്ടി ചോദ്യങ്ങൾ തയ്യാറാക്കിയെന്നാണ്. എന്നാൽ, അത് തെളിയിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. പാർലമെന്റിൽ എന്ത് സംസാരിക്കണമെന്ന എന്റെ അജണ്ടകൾ തീരുമാനിക്കുന്നത് ഞാനാണ്. അതിന് ഞാൻ മറ്റൊരാളിൽ നിന്ന് പണം വാങ്ങുന്നതെന്തിനാണ്.
ഈ വിഷയത്തിന്റെ പേരിൽ ആറ് മാസത്തോളം സിബിഐ എന്റെ വീട്ടിൽ അന്വേഷണം നടത്തി. എന്നാൽ, അദാനിയുടെ 13,000 കോടി രൂപയുടെ തട്ടിപ്പ് കേസിൽ എന്തുകൊണ്ടാണ് ബിജെപി സർക്കാർ അന്വേഷണം നടത്താത്തത്. 200 മില്യൺ മുസ്ലിങ്ങളുള്ള രാജ്യത്ത് ബിജെപിക്ക് എത്ര മുസ്ലിം എംപിമാരാണുള്ളത്. ബിജെപി എംപി പ്രതിപക്ഷ എംപിയായ ഡാനിഷ് അലിയെ വർഗീയമായി അധിക്ഷേപിച്ചിട്ടും നടപടിയെടുക്കാത്ത പാർലമെന്റാണിത്," മഹുവ മൊയ്ത്ര പറഞ്ഞു.
Read More related News Here
- മഹുവ മൊയ്ത്ര എംപിയെ അയോഗ്യയാക്കി; കാരണമിതാണ്
- സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് പെൺകുട്ടികൾ താൻ പോടോ എന്ന് പറയണം: പിണറായി വിജയൻ
- യുവ ഡോക്ടറുടെ ആത്മഹത്യ: ഒളിവിലായിരുന്ന ആൺസുഹൃത്ത് അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.