scorecardresearch

യുവ ഡോക്ടറുടെ ആത്മഹത്യ: ഒളിവിലായിരുന്ന ആൺസുഹൃത്ത് അറസ്റ്റിൽ

ഒളിവിലായിരുന്ന ഡോ. റുവൈസിനെ കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നാണ് ഇന്ന് പുലർച്ചെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലിസ് കസ്റ്റഡിയിലെടുത്തത്.

ഒളിവിലായിരുന്ന ഡോ. റുവൈസിനെ കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നാണ് ഇന്ന് പുലർച്ചെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലിസ് കസ്റ്റഡിയിലെടുത്തത്.

author-image
WebDesk
New Update
Dr Shahna | suicide | Dowry

ഫൊട്ടോ: സ്ക്രീൻഗ്രാബ്

തിരുവനന്തപുരം: ചോദിച്ച സ്ത്രീധനം ലഭിക്കാത്തതിന്റെ പേരിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹനയുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറുകയും, അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്ത ആൺസുഹൃത്തിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന ഡോ. റുവൈസിനെ കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നാണ് ഇന്ന് പുലർച്ചെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലിസ് കസ്റ്റഡിയിലെടുത്തത്.

Advertisment

ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡോ ഷഹനയുടെ വീട്ടുകാരുടെ മൊഴി അനുസരിച്ചായിരുന്നു ചോദ്യം ചെയ്യൽ. ഇതിനിടെ ഡോ റുവൈസിനെ പി ജി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കി. ഇന്ന് പുലർച്ചെയാണ് കൊല്ലത്ത് നിന്നും പ്രതി റുവൈസിനെ തിരുവനന്തപുരത്ത് എത്തിച്ചത്. കരുനാഗപ്പള്ളിയിലെ ബന്ധു വീട്ടിലെത്തിയാണ് പൊലിസ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. നേരത്തെ റുവൈസിനായി ഹോസ്റ്റലിലും ബന്ധു വീടുകളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

ആത്മഹത്യാ പ്രേരണാക്കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തിയാണ് അറസ്‌റ്റെന്ന് എസിപി ഡി കെ പൃഥ്വിരാജ് പറഞ്ഞു. റുവൈസിനെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. കേസില്‍ റുവൈസിന്റെ കുടുംബാഗങ്ങളുടെ പങ്കിനെപ്പറ്റിയും പൊലിസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

ഇന്നലെയാണ് റുവൈസിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റവും, സ്ത്രീധന നിരോധന നിയമപ്രകാരവും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. ഡോ. ഷഹനയെ വിവാഹം കഴിക്കാമെന്ന് റുവൈസ് വാഗ്ദാനം ചെയ്തിരുന്നു. ഉയർന്ന സ്ത്രീധനം കിട്ടില്ലെന്ന് വന്നതോടെ വിവാഹത്തിൽ നിന്ന് ഇയാൾ പിന്മാറിയെന്നും ഇതാണ് ഷഹ്ന ജീവനൊടുക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. 

Advertisment

കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് ഡോ. റുവൈസ്. കസ്റ്റഡിയിലെടുക്കാന്‍ വൈകിയാല്‍ ഇന്ന് റുവൈസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ നീക്കം നടത്തുമെന്ന വിവരവും പൊലിസിന് ലഭിച്ചിരുന്നു. ഈ നീക്കം തടയാൻ പൊലിസിന് സാധിച്ചിട്ടുണ്ട്.

അതേസമയം, സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താൻ പോടോ എന്ന് പറയാൻ പെൺകുട്ടികൾക്ക് ആകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യ ചെയ്യാനിടയയായ സാഹചര്യത്തോട് ആദ്യമായി പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

"ഈ സംഭവത്തിൽ സമൂഹത്തിന്റെയാകെ നവീകരണം ആവശ്യമാണ്‌. സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താൻ പോടോ എന്ന് പറയാൻ പെൺകുട്ടികൾക്ക് ആകണം. ഇത്തരത്തില്‍ നിലപാട് എടുക്കുന്ന പെണ്‍കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും നിലകൊള്ളണം. സ്ത്രീധനം ആവശ്യപ്പെടുന്നത് കുറ്റകരമാണെന്ന പൊതുബോധം ആണ്‍കുട്ടികളില്‍ വളര്‍ന്നുവരണം. സമൂഹത്തിനും ഉത്തരവാദിത്തം ഉണ്ട്. നിയമവും അതിനൊപ്പം ശക്തമാകണം. അത് സർക്കാർ ചെയ്യുന്നുണ്ട്," മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിജി ഡോക്ടര്‍ റുവൈസിനെ സസ്‌പെന്‍ഡ് ചെയ്തു. ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തത്.

Read More Related News Here

dr shahna Suicide

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: