/indian-express-malayalam/media/media_files/52na4Xx8DbMQOQ3eFZI9.jpg)
ഫൊട്ടോ: ഇൻസ്റ്റഗ്രാം / പ്രവീണ ലളിതാഭായി
തിരുവനന്തപുരം: നിരന്തരമായി തന്റേയും വീട്ടുകാരുടെയും മോർഫ് ചെയ്ത അശ്ലീല ഫോട്ടോകൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്ന പ്രതിക്കെതിരെ നടപടി ഉണ്ടാകുന്നില്ലെന്ന പരാതിയുമായി നടി പ്രവീണ രംഗത്ത്. ആറ് വർഷത്തോളമായി താനും കുടുംബവും ഇയാളുടെ ആക്രമണം നേരിടുന്നുണ്ട്. സൈബർ സെല്ലിൽ ഒരുപാട് തവണ കയറിയിറങ്ങി. ആറ് വർഷത്തോളമായി ഇങ്ങനെ. ഈ കുറ്റകൃത്യം ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്. കുറ്റം ആവർത്തിച്ചാൽ ശിക്ഷ കൂടൂമെന്നിരിക്കെ തനിക്ക് മാത്രം എന്തുകൊണ്ട് നീതി കിട്ടുന്നില്ലെന്നും നടി വേദനയോടെ ചോദിക്കുന്നു.
തമിഴ്നാട് സ്വദേശിയായ ഭാഗ്യരാജ് എന്നായാളാണ് ഈ കുറ്റകൃത്യത്തിന് പിന്നിലെന്ന് പ്രവീണ പറയുന്നു. ദില്ലിയിൽ സ്ഥിരതാമസമാക്കിയ ഇയാളെ ഒരു തവണ പൊലിസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ശേഷവും പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഇയാൾ കുറ്റകൃത്യം ആവർത്തിക്കുകയാണെന്നും പ്രവീണ പറയുന്നു.
"എന്റെയും എന്റെ വീട്ടുകാരുടെയും മോർഫ് ചെയ്ത ഫോട്ടോകൾ, എന്റെ തലയും താഴേക്ക് വികൃതരൂപമായി, വൃത്തികെട്ട രീതിയിൽ എന്ന് തന്നെ പറയാം. വസ്ത്രമില്ലാതെ നിൽക്കുന്നവരുടെ ഫോട്ടോ എടുത്ത്, അതിൽ എന്റെ ഫോട്ടോസ് വച്ച് പ്രചരിപ്പിക്കുകയാണ്. അവനത് കണ്ട് ആസ്വദിക്കുന്നത് മാത്രമല്ല പ്രചരിപ്പിക്കുകയാണ്.
തന്റെ മകളുടെ ഫോട്ടോകളും ഇത്തരത്തിൽ ഇയാൾ ദുരുപയോഗം ചെയ്തു. മോളുടെ ഇൻസ്റ്റയിൽ കയറി ഫോട്ടോസ് എടുക്കുക. അവളുടെ ഫ്രണ്ട്സിനെയും പഠിപ്പിക്കുന്ന അധ്യാപകരെയും ടാഗ് ചെയ്യും. പ്രതി അധ്യാപകരെ വച്ച് മോശമായ രീതിയിൽ കുറിപ്പും എഴുതാറുണ്ട്," പ്രവീണ ആരോപിച്ചു.
മറ്റു വാർത്തകൾ
- കുറ്റകൃത്യങ്ങളിലെ കേരളം: ലഹരി മരുന്ന് കടത്ത്, ഗാർഹിക പീഡനകേസുകളിൽ രാജ്യത്ത് നമ്പർ 1
- വലിയ ചെലവില്ലാതെ കുടുംബവുമായി ട്രിപ്പടിക്കാം, ഗവിയും മൂന്നാറും കാണാം, വണ്ടർലായിൽ പോകാം
- കേരളത്തിൽ ഇടത്തരം മഴയ്ക്ക് സാധ്യത
- ഇന്ന് ചന്ദ്രനെ അടുത്ത് കാണാം, സൗജന്യമായി; അറിയാം 'മ്യൂസിയം ഓഫ് മൂണിനെ'ക്കുറിച്ച്
- പതിനെട്ടാം പടി ഒഴിച്ചിട്ട് അയ്യൻ കാത്തിരുന്നു, നൂറു വയസ്സ് പിന്നിട്ട കന്നിമാളികപ്പുറത്തിനായി
- കേരള എക്സ്പ്രസ്സ് മുതൽ ശബരിമല സ്പെഷ്യൽ വരെ 40 ഓളം ട്രെയിനുകൾ റദ്ദാക്കി, വിശദവിവരങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.