scorecardresearch

മഹുവ മൊയ്ത്ര എംപിയെ അയോഗ്യയാക്കി; കാരണമിതാണ്

മഹുവയ്‌ക്കെതിരായ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന് പാർലമെന്ററി കാര്യ മന്ത്രിയാണ് ലോക്സഭയിൽ സമർപ്പിച്ചത്. ഉച്ചയ്ക്ക് ശേഷം നടന്ന ചർച്ചയിൽ വിശദീകരണം നൽകാൻ മഹുവയ്ക്ക് അവസരം നൽകണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കർ തള്ളി.

മഹുവയ്‌ക്കെതിരായ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന് പാർലമെന്ററി കാര്യ മന്ത്രിയാണ് ലോക്സഭയിൽ സമർപ്പിച്ചത്. ഉച്ചയ്ക്ക് ശേഷം നടന്ന ചർച്ചയിൽ വിശദീകരണം നൽകാൻ മഹുവയ്ക്ക് അവസരം നൽകണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കർ തള്ളി.

author-image
WebDesk
New Update
mahua moitra | parliament ethics committee

ഫൊട്ടോ: എക്സ്/ മഹുവ മൊയ്ത്ര

ഡൽഹി: ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിനൊടുവിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയുടെ ലോക്സഭ അംഗത്വം റദ്ദാക്കി പാർലമെന്റ്. മഹുവയ്‌ക്കെതിരായ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന് പാർലമെന്ററി കാര്യ മന്ത്രിയാണ് പാർലമെന്റിൽ സമർപ്പിച്ചത്. ഉച്ചയ്ക്ക് ശേഷം നടന്ന ചർച്ചയിൽ വിശദീകരണം നൽകാൻ മഹുവയ്ക്ക് അവസരം നൽകണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കർ തള്ളി.

Advertisment

ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഒന്നടങ്കം ലോക്സഭയിൽ നിന്ന് വാക്കൌട്ട് നടത്തിയിരുന്നു. ഇതിന് പിന്നാലെ സഭ എത്തിക്സ് കമ്മിറ്റി ശുപാർശയെ സഭ ഐകകണ്ഠേന ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. മഹുവ മൊയ്ത്രയുടെ പെരുമാറ്റം ഒരു എംപി എന്ന നിലയിൽ അധാർമികവും മര്യാദയില്ലാത്തതുമാണെന്ന കമ്മിറ്റിയുടെ നിഗമനങ്ങൾ ഈ സഭ അംഗീകരിക്കുന്നുവെന്നും അതിനാൽ അവർ എംപിയായി തുടരുന്നത് ഉചിതമല്ലെന്നും പറഞ്ഞാണ് സ്പീക്കർ ഓം ബിർള റിപ്പോർട്ട് അംഗീകരിച്ചത്.

പാർലമെന്റിന്റെ ലോ​ഗിൻ വിവരങ്ങൾ എംപി ഹിരാ നന്ദാനി ​ഗ്രൂപ്പിന് കൈമാറിയത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നാണ് എത്തിക്സ് കമ്മിറ്റി നേരത്തെ കണ്ടെത്തിയത്. എംപിയെന്ന നിലയിൽ മഹുവ ഉപഹാരവും യാത്രാ സൗകര്യങ്ങളും കൈപ്പറ്റിയത് തെറ്റാണെന്നും, അവർ പണം വാങ്ങിയെന്ന ആക്ഷേപം അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു.

Advertisment

രാവിലെ തുടങ്ങിയ പ്രതിപക്ഷ പ്രതിഷേധം കാരണം രണ്ട് തവണ സഭ നിർത്തിവച്ചിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് ലോക്സഭ ചേർന്ന ശേഷമാണ് റിപ്പോർട്ട് സഭയിൽ വച്ചത്. തുടർന്നും ശക്തമായ പ്രതിഷേധം സഭയിൽ പ്രതിപക്ഷാംഗങ്ങൾ തുടർന്നു. ഇതിന് പിന്നാലെ ലോക്സഭാ സ്പീക്കർ സഭ ഉച്ചയ്ക്ക് 2 മണി വരെ നിർത്തിവച്ചു. രണ്ട് മണിക്ക് ശേഷം വിഷയത്തിൽ സഭയിൽ വാദപ്രതിവാദങ്ങൾ തുടർന്നു.

ചോദ്യത്തിന് പണം വാങ്ങിയെന്ന ബിജെപി എംപി നിഷികാന്ത് ദുബെയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മഹുവയെ പാർലമെന്റിൽ നിന്ന് നീക്കണമെന്നാണ് റിപ്പോർട്ട് ശുപാർശ ചെയ്തത്. വിഷയത്തിൽ ചർച്ച വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. ലോക്സഭാ അധ്യക്ഷൻ ഈ ആവശ്യം തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് സഭയിൽ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്. 

ഇപ്പോള്‍ നടക്കുന്നത് വസ്ത്രാക്ഷേപമാണെന്നും ഇനി മഹാഭാരത യുദ്ധം കാണാമെന്നും തൃണമൂല്‍ എംപി മഹുവ മൊയ്ത്ര പറഞ്ഞു.

ബിജെപി, കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ എംപിമാർക്ക് ഇന്ന് സഭയിൽ ഹാജരാകാനുള്ള വിപ്പ് നൽകിയിരുന്നു. പാർലമെന്ററി ലോഗിൻ വിവരങ്ങൾ വ്യവസായി ദർശൻ ഹീരാനന്ദാനിക്ക് കൈമാറിയിട്ടുണ്ടെന്ന് സമ്മതിച്ച മഹുവാ മൊയ്ത്ര എന്നാൽ ചോദ്യം ചോദിക്കാൻ പണം വാങ്ങിയെന്ന ആരോപണം തള്ളിയിരുന്നു.

ലോക്സഭാ സെക്രട്ടേറിയറ്റ് നൽകിയ അജണ്ട പേപ്പറുകൾ പ്രകാരം, എത്തിക്‌സ് കമ്മിറ്റി ചെയർപേഴ്‌സൺ വിനോദ് കുമാർ സോങ്കർ ഇന്ന് ആദ്യ റിപ്പോർട്ട് സഭയിൽ വെച്ചു. നവംബർ 9ന് ചേർന്ന എത്തിക്സ് കമ്മിറ്റി യോഗം ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കാൻ ശുപാർശ ചെയ്യുന്ന റിപ്പോർട്ട് കമ്മിറ്റി അംഗീകരിച്ചിരുന്നു. നേരത്തെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട കോൺഗ്രസ് എംപി പ്രണീത് കൗർ ഉൾപ്പെടെ ആറ് അംഗങ്ങൾ എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിനെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. പ്രതിപക്ഷ പാർട്ടികളുടെ പാനലിലെ നാല് അംഗങ്ങൾ വിയോജിച്ചും വോട്ട് രേഖപ്പെടുത്തി.

Read More related News Here

mahua-moitra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: