/indian-express-malayalam/media/media_files/2025/04/26/ts2akM4RjvDBq6NJELyN.jpg)
പഹൽഗാം ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിലാണ് രാജ്യവ്യാപകമായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നത്
Jammu Kashmir Pahalgam Terrorist Attack:ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യം അതീവ ജാഗ്രതയിലാണ്. നാളെ രാജ്യത്തുടനീളമുള്ള 250 ജില്ലകളിൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങും.
ഉയർന്ന അപകടസാധ്യതയുള്ള മേഖലകളിലായിരിക്കും സൈറണുകൾ മുഴങ്ങുക. കേരളത്തിൽ രണ്ട് ജില്ലകളിൽ നാളെ മോക്ഡ്രിൽ നടത്തും. കൊച്ചി, തിരുവനന്തപുരം ജില്ലകളിലാണ് മോക്ഡ്രിൽ ഉണ്ടാവുക.
മെയ് ഏഴാം തീയതി മോക് ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിട്ടുള്ളത്. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ അതിനെ പ്രതിരോധിക്കാൻ വിദ്യാർത്ഥികൾക്ക് ഉൾപ്പടെ പരിശീലനം നൽകേണ്ടത് ആവശ്യമാണെന്ന് കേന്ദ്രം അറിയിച്ചു. സ്കൂളുകൾ, ഓഫീസുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവിടങ്ങളിൽ സാധാരണക്കാർക്ക് പരിശീലനം നൽകും. ആക്രമണമുണ്ടായാൽ സ്വയം രക്ഷയ്ക്കാണ് പരിശീലനം.
സംസ്ഥാനത്തെ 20 ജില്ലകളിൽ മോക്ക് ഡ്രില്ലുകൾ സംഘടിപ്പിക്കുമെന്ന് പഞ്ചാബ് മന്ത്രി ഹർപാൽ സിംഗ് ചീമ പറഞ്ഞു. സിവിൽ ഡിഫൻസ്, പഞ്ചാബ് പൊലീസ്, ആഭ്യന്തര മന്ത്രാലയം എന്നിവ നാളെ മോക്ക് ഡ്രില്ലുകൾ നടത്തും. നമ്മുടെ 500 കിലോമീറ്റർ അതിർത്തിയെയും പൗരന്മാരെയും സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിൽ 19 ജില്ലകളിൽ സിവിൽ അഡ്മിനിസ്ട്രേഷൻ, പൊലീസ് അഡ്മിനിസ്ട്രേഷൻ, ഫയർ സർവീസസ്, ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് എന്നിവയുമായി ചേർന്ന് മോക്ക് ഡ്രിൽ നടത്തുമെന്ന് ഭരണകൂടം ഉത്തരവിട്ടു. അതുവഴി ഏത് തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ കഴിയുമെന്ന് ഉത്തർപ്രദേശ് ഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു.
Read More
- പഹൽഗാം ഭീകരാക്രമണം; നിയന്ത്രണ രേഖയിൽ നിന്ന് പാക്കിസ്ഥാൻ പൗരൻ പിടിയിൽ
- പഹൽഗാം ഭീകരാക്രമണത്തിനു മുൻപ് ലക്ഷ്യമിട്ടത് ശ്രീനഗറിലെ വിനോദസഞ്ചാരികളെയെന്ന് ഉന്നത ഉദ്യോഗസ്ഥർ
- മിസൈൽ ആക്രമണം; ഡൽഹി - ടെൽ അവീവ് എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു; സർവീസ് നിർത്തിവച്ചു
- പഹൽഗാം ഭീകരാക്രമണം; കണക്കുതീർക്കാൻ പൂർണ സജ്ജമായി നാവികസേന
- അതിർത്തിയിലെ പാക്ക് പ്രകോപനം; ശക്തമായ മറുപടി നൽകി ഇന്ത്യ
- പാക്കിസ്ഥാന് കനത്ത പ്രഹരം; ബാഗ്ലിഹാർ അണക്കെട്ടിലെ വെള്ളം തടഞ്ഞ് ഇന്ത്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.