scorecardresearch

Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണം; നിയന്ത്രണ രേഖയിൽ നിന്ന് പാക്കിസ്ഥാൻ പൗരൻ പിടിയിൽ

Pahalgam Terror Attack: നേരത്തെ, കശ്മീരിലെ ബഡ്ഗാം ജില്ലയിലെ നാകാ ചെക്‌പോസ്റ്റിന് സമീപത്തുനിന്നായി രണ്ട് പ്രാദേശിക ഭീകരരെ സൈന്യം പിടികൂടിയിരുന്നു.ഭീകരരിൽ നിന്ന് തോക്കുകളും ഗ്രനേഡുകളും കണ്ടെടുത്തിരുന്നു

Pahalgam Terror Attack: നേരത്തെ, കശ്മീരിലെ ബഡ്ഗാം ജില്ലയിലെ നാകാ ചെക്‌പോസ്റ്റിന് സമീപത്തുനിന്നായി രണ്ട് പ്രാദേശിക ഭീകരരെ സൈന്യം പിടികൂടിയിരുന്നു.ഭീകരരിൽ നിന്ന് തോക്കുകളും ഗ്രനേഡുകളും കണ്ടെടുത്തിരുന്നു

author-image
WebDesk
New Update
pahalgam terror attack

നിയന്ത്രണ രേഖയിൽ നിന്ന് പാക്ക് പൗരൻ പിടിയിൽ

Jammu Kashmir Pahalgam Terrorist Attack:ശ്രീനഗർ: സംശയാസ്പദമായ സാഹചര്യത്തിൽ നിയന്ത്രണ രേഖയ്ക്ക് സമീപത്തുനിന്ന് പാക്ക് പൗരനെ ഇന്ത്യൻ സൈന്യം പിടികൂടി. പൂഞ്ച് ജില്ലയിലെ ചക്കൻ ദ ബാഗ് മേഖലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നിന്നാണ് ചൊവ്വാഴ്ച ഇയാളെ സൈന്യം പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് സൈനീക വൃത്തങ്ങൾ അറിയിച്ചു.

Advertisment

നേരത്തെ, കശ്മീരിലെ ബഡ്ഗാം ജില്ലയിലെ നാകാ ചെക്‌പോസ്റ്റിന് സമീപത്തുനിന്നായി രണ്ട് പ്രാദേശിക ഭീകരരെ സൈന്യം പിടികൂടിയിരുന്നു.ഭീകരരിൽ നിന്ന് തോക്കുകളും ഗ്രനേഡുകളും കണ്ടെടുത്തിരുന്നു. 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സൈന്യവും പൊലീസും ബിഎസ്എഫും പരിശോധനകൾ ശക്തമാക്കിയിരുന്നു. ഒരു പിസ്റ്റൾ, ഒരു ഗ്രനേഡ്, 15 ലൈവ് റൗണ്ടുകൾ എന്നിവയുൾപ്പെടെ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും വലിയൊരു ശേഖരം ഇവരിൽ നിന്ന് കണ്ടെടുത്തയായി സൈനീക വൃത്തങ്ങൾ പറഞ്ഞു. 

അതേസമയം, ഇന്ത്യ - പാകിസ്ഥാൻ സംഘർഷ സാധ്യത കനക്കവേ വിവിധ സംസ്ഥാനങ്ങൾ ഇന്നു മുതൽ അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പ് തുടങ്ങും. പടിഞ്ഞാറൻ അതിർത്തിയിലെയും വടക്കേ ഇന്ത്യയിലെയും സംസ്ഥാനങ്ങൾ ഉടൻ തയ്യാറെടുപ്പ് നടത്താനാണ് കേന്ദ്രം ഇന്നലെ നിർദ്ദേശം നല്കിയത്. ഇതിനുള്ള ഏഴ് നിർദ്ദേശങ്ങൾ അടങ്ങിയ കത്ത് കേന്ദ്ര ആഭ്യന്തര സെക്രട്ടറി എല്ലാ ചീഫ് സെക്രട്ടറിമാർക്കും അയച്ചു. 

വ്യോമ ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകാനുള്ള എയർ റെയിഡ് സൈറൻ സ്ഥാപിക്കുക, അടിയന്തര ഒഴിപ്പിക്കൽ സ്വീകരിക്കുക, തന്ത്രപ്രധാന കേന്ദ്രങ്ങൾ പെട്ടെന്ന് കണ്ടെത്താതിരിക്കാനുള്ള നടപടി എടുക്കുക, വിദ്യാർത്ഥികൾക്കടക്കം പരിശീലനം നൽകുക തുടങ്ങിയ നിർദ്ദേശങ്ങളാണ് കേന്ദ്ര സർക്കാർ നൽകിയത്.എന്തെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ അപ്പോൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പരിശീലനം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

Advertisment

അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ക് ഡ്രിൽ കഴിഞ്ഞ ദിവസം പഞ്ചാബിൽ നടത്തിയിരുന്നു. പഞ്ചാബിലെ ഫിറോസ് പൂരിലാണ് ലൈറ്റുകൾ എല്ലാം അണച്ച് ബ്ലാക്ക് ഔട്ട് ഡ്രിൽ നടത്തിയത്. രാത്രി അരമണിക്കൂറോളം ലൈറ്റുകൾ അണയ്ക്കുകയും അടിയന്തര സാഹചര്യം വന്നാൽ നേരിടാനുള്ള തയ്യാറെടുപ്പുകൾ പരീക്ഷിക്കുകയും ചെയ്തു.

Read More

Terrorist Attack Jammu Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: