/indian-express-malayalam/media/media_files/2025/05/04/7HCi8rAAkA95gdAO33gC.jpg)
അതിർത്തിയിലെ പാക്ക് പ്രകോപനം; ശക്തമായ മറുപടി നൽകി ഇന്ത്യ
Jammu Kashmir Pahalgam Terrorists Attack:ശ്രീനഗർ: നിയന്ത്രണ രേഖയിൽ തുടർച്ചയായുള്ള പാക്ക് പ്രകോപനത്തിൽ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. ഞായറാഴ്ച കശ്മീരിലെ കുപ്വാര, ബാരമുള്ള, പൂഞ്ച്, രജൗരി, മെന്ദാർ, നൗഷേര, സുന്ദർബാനി, അഖ്‌നൂർ എന്നിവടങ്ങളിലെ നിയന്ത്രണ രേഖയിലേക്ക് പാക്ക് പട്ടാളം വെടിയുതിർത്തത്. തൊട്ടുപുറകെ അതിർത്തി മേഖലകയിലേ് പാക്ക് പട്ടാളക്യാമ്പുകളിലേക്ക് ഇന്ത്യൻ സൈന്യവും വെടിയുതിർത്തു. സംഭവത്തിൽ ആളപായം ഇല്ലെന്ന് ഇന്ത്യൻ സൈനീക വൃത്തങ്ങൾ അറിയിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ തുടർച്ചയായ പത്താം ദിനമാണ് നിയന്ത്രണ രേഖയിലേക്ക് പാക്ക് പട്ടാളം വെടിയുതിർക്കുന്നത്. പാക്ക് ഉന്നത സൈനീക വൃത്തങ്ങളെ ഇക്കാര്യത്തിലെ ആശങ്ക ഇന്ത്യ അറിയിച്ചിട്ടും പാക്കിസ്ഥാൻ പട്ടാളം പ്രകോപനം തുടരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചത്.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഏപ്രിൽ 24ന് ഇന്ത്യ സിന്ധു നദീ ജലകരാർ റദ്ദാക്കിയതിന് പിന്നാലെയാണ് പാകിസ്ഥാൻ പ്രകോപനമില്ലാതെ വെടിനിർത്തൽ ലംഘനം തുടങ്ങിയത്. അതേദിവസം തന്നെ പാകിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ഒപ്പം ഇന്ത്യയുമായുള്ള എല്ലാ വാണിജ്യ ബന്ധങ്ങളും അവസാനിപ്പിച്ചു. വാഗാ അതിർത്തിയും അടച്ചു. വെള്ളം നിഷേധിക്കുന്ന നടപടി യുദ്ധ സമാനമാണെന്ന പ്രഖ്യാപനവും പാകിസ്ഥാൻറെ ഭാഗത്ത് നിന്നുണ്ടായി.
2021ൽ ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ കരാർ പുതുക്കൽ ധാരണയിലെത്തിയിരുന്നു. 2003ലെ വെടിനിർത്തൽ കരാറിനോട് തങ്ങൾക്ക് പ്രതിബദ്ധതയുണ്ടെന്ന് ഇരുരാജ്യങ്ങളിലെയും സൈനിക മേധാവിമാർ നടപടിയിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. 3323 കിലോമീറ്റർ ദൈർഘ്യമാണ് ഇന്ത്യ പാക് അതിർത്തി.
ഗുജറാത്ത് മുതൽ ജമ്മുവിലെ അഖ്‌നൂർ വരെ നീളുന്ന 2400 കിലോമീറ്റർ രാജ്യന്തര അതിർത്തിയും ജമ്മു മുതൽ ലേ വരെ നീളുന്ന 740കിലോമീറ്റർ നിയന്ത്രണ രേഖയും സിയാച്ചിൻ മേഖലയിലെ 110 കിലോമീറ്റർ യഥാർത്ഥ ഗ്രൗണ്ട് പൊസിഷൻ ലൈനും ചേർന്നതാണ് ഇത്.
തപാൽ ബന്ധം വിച്ഛേദിച്ച് ഇന്ത്യ
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനുമായുള്ള തപാൽ സർവ്വീസുകൾ അവസാനിപ്പിച്ച് ഇന്ത്യ. എല്ലാവിധ പോസ്റ്റൽ, പാഴ്‌സൽ സർവ്വീസുകളും മരവിപ്പിച്ചു. വ്യോമ-കര-കടൽ മാർഗം ഇനി ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനുമായി തപാൽ, പാഴ്‌സൽ സർവ്വീസ് ഉണ്ടാവില്ല.
കേന്ദ്ര വാർത്താവിനിമയ മന്ത്രാലയമാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവിറക്കിയത്. നേരത്തെ പുൽവാമ ഭീകരാക്രമണം ഉണ്ടായപ്പോഴും പാക്കിസ്ഥാനുമായുള്ള തപാൽ ബന്ധം ഇന്ത്യ മരവിപ്പിച്ചിരുന്നു. നേരത്തെ, പാക്കിസ്ഥാനിൽ നിന്നുള്ള എല്ലാ ഇറക്കുമതികളും ഇന്ത്യ നിരോധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തപാൽ ബന്ധങ്ങളും ഇന്ത്യ മരവിപ്പിച്ചത്.
ചർച്ചയായി ഇന്റലിജൻസ് റിപ്പോർട്ട്
പഹൽഗാം ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പുണ്ടായിരുന്നതായി റിപ്പോർട്ട്. ശ്രീനഗറിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം ഉണ്ടാകുമെന്നായിരുന്നു ഇന്റെലിജൻസ് റിപ്പോർട്ട്.
ഇതിന്റെ പശ്ചാത്തലത്തിൽ ശ്രീനഗറിലും പരിസര പ്രദേശങ്ങളിലും സുരക്ഷ വർധിപ്പിച്ചിരുന്നു. ഡിജിപിയുടെ നേതൃത്വത്തിലായിരുന്നു പ്രദേശത്ത് സുരക്ഷാ നടപടികൾ ഏകോപിപ്പിച്ചത്. എന്നാൽ പഹൽഗാമിൽ ആക്രമണം ഉണ്ടാകുമെന്ന് ഇന്റെലിജിൻസ് റിപ്പോർട്ട് ഇല്ലായിരുന്നുവെന്നാണ് ഔദ്യോഗീക വൃത്തങ്ങൾ നൽകുന്ന വിവരം.
Read More
- പാക്കിസ്ഥാന് കനത്ത പ്രഹരം; ബാഗ്ലിഹാർ അണക്കെട്ടിലെ വെള്ളം തടഞ്ഞ് ഇന്ത്യ
- പഹൽഗാം ഭീകരാക്രമണം; ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ ഇൻറലിജൻസ് റിപ്പോർട്ട് നൽകി
- പാക്കിസ്ഥാന് കനത്ത പ്രഹരം; പാക്ക് ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ സമ്പൂർണ വിലക്ക്
- പഹൽഗാം ഭീകരാക്രമണം; ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് യൂറോപ്യൻ യൂണിയൻ
- പഹൽഗാം ഭീകരാക്രമണം; പാക്കിസ്ഥാനുമായി വീണ്ടും ആശയവിനിമയം നടത്തി ചൈന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.